ന്യൂഡല്‍ഹി: അസാധാരണമായ കഴിവുകളും സ്ഥിരതയുമാണ് ആള്‍ക്കാര്‍ വന്നും പോയും നില്‍ക്കുന്ന ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ സ്ഥിരം സാന്നിദ്ധ്യത്തിന്റെ ഒരു യോഗ്യതയായി ചൂണ്ടിക്കാണിക്കുന്നത്. സമകാലികരില്‍ നിന്ന് ഇന്ത്യയുടെ മൂന്‍ നായകന്‍ വിരാട് കോലിയെ വ്യത്യസ്തമാക്കുന്നത് ഗെയിമിന്റെ എല്ലാ ഫോര്‍മാറ്റുകളിലും ഉയര്‍ന്ന പ്രകടനം നടത്താനുള്ള അദ്ദേഹത്തിന്റെ കഴിവാണ്്. ടെസ്റ്റ് മത്സരങ്ങളിലും ഏകദിനങ്ങളിലും ട്വന്റി 20 ഇന്റര്‍നാഷണലുകളിലും തുടര്‍ച്ചയായി മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന കോഹ്ലിയുടെ ബാറ്റിംഗ് മികവ് സമാനതകളില്ലാത്തതാണ്. തന്റെ പേരില്‍ നിരവധി റെക്കോര്‍ഡുകളും വിജയത്തിനായുള്ള അടങ്ങാത്ത വിശപ്പും ഉള്ള കോഹ്ലി Read More…
Tag: cricket
ഓസ്ട്രേലിയയുടെ റിസര്‍വ്വ് വിക്കറ്റ് കീപ്പര്‍ അടിച്ചിട്ടത് ലോകറെക്കോഡ് ; 43 പന്തുകളില്‍ സെഞ്ച്വറി നേടി
തകര്‍പ്പന്‍ വെടിക്കെട്ട് നടത്തി ഓസ്ട്രേലിയയുടെ റിസര്‍വ്വ് വിക്കറ്റ് കീപ്പര്‍ അടിച്ചിട്ടത് ലോകറെക്കോഡ്. 43 പന്തുകളില്‍ ടി20 യില്‍ സെഞ്ച്വറി നേടിയ ജോഷ് ഇംഗ്ളീസ് ഓസ്ട്രേലിയയില്‍ നിന്നുള്ള ഒരു കളിക്കാരന്റെയും ടെസ്റ്റ് കളിക്കുന്ന രാജ്യങ്ങളില്‍ നിന്നുള്ള കളിക്കാരിലെയും ഏറ്റവും വേഗമേറിയ സെഞ്ച്വറിയാണ് നേടിയെടുത്തത്. വെള്ളിയാഴ്ച സ്‌കോട്ട്‌ലന്‍ഡിനെതിരായ രണ്ടാം ടി20യില്‍ കളിച്ച ഇംഗ്ലിസ് 49 പന്തില്‍ 103 റണ്‍സ് അടിച്ചുകൂട്ടി. ഏഴ് ബൗണ്ടറികളും അത്രതന്നെ സിക്സറുകളും താരത്തിന്റെ ബാറ്റില്‍ നിന്നും ഒഴുകി.2023ലും ഇന്ത്യയ്‌ക്കെതിരെ ജോഷ് ഇംഗ്ലിസ് ആദ്യമായി ടി20 ഐ Read More…
സംസ്‌ക്കാരം താറുമാറാക്കും ; ഇറ്റലിയിലെ ഒരു നഗരസഭ ക്രിക്കറ്റുകളി നിരോധിച്ചു…!
ശക്തമായ കുടിയേറ്റ ഇസ്‌ളാമിക വിരുദ്ധതയുടെ ഭാഗമായി നഗരത്തില്‍ ക്രിക്കറ്റ് കളി നിരോധിച്ച ഇറ്റാലിയന്‍ മേയറുടെ നടപടി വിവാദമാകുന്നു. സംസ്‌ക്കാരത്തെ അപകടത്തിലാക്കുന്നു എന്ന പേരില്‍ ഇറ്റലിയിലെ മോണ്‍ഫാല്‍കോണ്‍ നഗരത്തിലെ മേയര്‍ അന്ന മരി സിസെന്റയാണ് ക്രിക്കറ്റ് നിരോധിച്ചിരിക്കുന്നത്. നിരോധനം മറികടന്ന് കളിക്കാന്‍ നോക്കിയാല്‍ 100 യൂറോ പിഴയും പ്രഖ്യാപിച്ചു. 30,000-ത്തിലധികം ആളുകള്‍ താമസിക്കുന്ന നഗരത്തിലെ താമസക്കാരില്‍ മൂന്നിലൊന്നും വിദേശികളും ഭൂരിഭാഗവും ബംഗ്ലാദേശി മുസ്ലീങ്ങളുമാണ്. യൂറോപ്പിലെ ഏറ്റവും വലിയ കപ്പല്‍നിര്‍മ്മാണശാല കൂടിയായ ഇവിടെ ക്രൂയിസ് കപ്പലുകള്‍ നിര്‍മ്മിക്കാന്‍ 1990 കളില്‍ Read More…
ഐപിഎല്ലിന്റെ ജനപ്രീതി കുറയുന്നു ; മൂല്യം 92,500 കോടിയില്‍ നിന്നും 82,800 കോടിയായി
ലോകത്തെ ഏറ്റവും പ്രശസ്തമായ പണക്കൊഴുപ്പ് ക്രിക്കറ്റ് മേളയായ ഇന്ത്യന്‍ പ്രീമിയര്‍ലീഗ് ക്രിക്കറ്റിന്റെ മൂല്യം ഇടിയുന്നു. 2024ല്‍ മൂല്യം 11.7 ശതമാനം കുറഞ്ഞ് 92,500 കോടി രൂപയില്‍ നിന്ന് 82,700 കോടി രൂപയായി. അടുത്തിടെ മാധ്യമാവകാശങ്ങളില്‍ വരുത്തിയ ഭേദഗതികള്‍ കാരണം ലീഗിന്റെ ബിസിനസില്‍ ഇടിവ് വന്നത്. കൂടിയ ജനപ്രീതിയില്‍ കൂടുതല്‍ സമ്പത്തുണ്ടാക്കാന്‍ നടത്തുന്ന ശ്രമങ്ങളാണ് തിരിച്ചടിയാകുന്നത്. ഡി ആന്‍ഡ് പി അഡൈ്വസറിയുടെ റിപ്പോര്‍ട്ട് അനുസരിച്ച്, ഐപിഎല്ലിന്റെ മൂല്യനിര്‍ണയം കുറയാനുള്ള പ്രധാന കാരണങ്ങളിലൊന്നാണ് മാധ്യമാവകാശങ്ങളുടെ പുനര്‍മൂല്യനിര്‍ണയമാണ്. അടുത്ത മീഡിയ സൈക്കിളില്‍ Read More…
ഇഷാന്‍ കിഷന്റെ ഇന്ത്യന്‍ ടീമിലേക്കുള്ള സാധ്യത മങ്ങുന്നു ; സഞ്ജുസാംസണ് മുന്നില്‍ അവസരം
വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഇഷാന്‍ കിഷന്റെ ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചുവരാനുള്ള സ്വപ്നങ്ങള്‍ തകര്‍ന്നു. കാരണം വ്യക്തമല്ലെങ്കിലും ഇഷാന്‍ കിഷന്‍ ദുലീപ് ട്രോഫിയിലെ ആദ്യ സെറ്റ് മത്സരങ്ങളില്‍ പങ്കെടുക്കില്ലെന്ന് റിപ്പോര്‍ട്ട്. ദുലീപ് ട്രോഫിയുടെ ഓപ്പണിംഗ് മത്സരത്തില്‍ കളിക്കാന്‍ താരമില്ലെന്നും പകരക്കാരനായി സഞ്ജുസാംസണ്‍ ടീമിലെത്തുമെന്നുമാണ് പുറത്തുവരുന്ന സൂചനകള്‍. ഇഷാന്‍ കിഷന് പരിക്ക് ഉണ്ടെന്ന് വിശ്വസിക്കപ്പെടുന്നു. സെപ്തംബര്‍ 5 മുതല്‍ ആരംഭിക്കുന്ന ആഭ്യന്തര ടൂര്‍ണമെന്റില്‍ റെഡ്-ബോള്‍ ക്രിക്കറ്റിലേക്ക് മടങ്ങിവരാന്‍ താരം ഒരുങ്ങിയിരിക്കുകയായിരുന്നു. രഞ്ജി ട്രോഫി കളിക്കാന്‍ വിസമ്മതിച്ചതിനെത്തുടര്‍ന്ന് 2024 ആദ്യം മുതല്‍ Read More…
വിരമിക്കല്‍ പ്ലാനിനെക്കുറിച്ച് രോഹിത് ശര്‍മ്മ; ഇനിയും ചില നേട്ടങ്ങള്‍കൂടി വരാനുണ്ട്
വിരമിക്കേണ്ട പ്രായം കഴിഞ്ഞെന്ന് വിമര്‍ശകര്‍ പറയുമ്പോഴും ഇപ്പോഴും ആവേശത്തോടെ മൈതാനത്ത് നില്‍ക്കുകയാണ് ഇന്ത്യന്‍ നായകന്‍ മരാഹിത് ശര്‍മ്മ. ടി20 ലോകകപ്പ് നേടിയ ശേഷം ആദ്യമായി ക്രിക്കറ്റിലേക്ക് തിരിച്ചുവരാന്‍ പോകുന്ന രോഹിത് തന്റെ ഭാവിയെക്കുറിച്ച് പറയുന്നു. താന്‍ ഉടന്‍ സ്ഥാനമൊഴിയാന്‍ പോകുന്നില്ലെന്നും ഭാവിയില്‍ കൂടുതല്‍ നേട്ടങ്ങള്‍ കൈവരിക്കാന്‍ ആഗ്രഹിക്കുന്നുവെന്നും ഇന്ത്യന്‍ നായകന്‍ പറഞ്ഞു. അടുത്തിടെ സമാപിച്ച സിയറ്റ് അവാര്‍ഡ് ദാന ചടങ്ങിലാണ് രോഹിത് ഇക്കാര്യം പറഞ്ഞത്. ”ഞാന്‍ അഞ്ച് ഐപിഎല്‍ ട്രോഫികളും നേടിയതിന് ഒരു കാരണമുണ്ട്. അതുകൊണ്ടു തന്നെ Read More…
ആകെ കളിച്ചത് ഇന്ത്യയ്‌ക്കെതിരേ ഒരു ടെസ്റ്റ് ; വില്‍ പുക്കോവ്സ്കി 26-ാം വയസ്സില്‍ വിരമിച്ചു
ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച് ഓസ്ട്രേലിയന്‍ യുവതാരം വില്‍ പുക്കോവ്സ്കി 26-ാം വയസ്സില്‍ വിരമിച്ചു. ആരോഗ്യവിദഗ്ദ്ധരുടെ ശുപാര്‍ശയെ തുടര്‍ന്നാണ് കരിയറില്‍ കത്തിനില്‍ക്കുന്ന സമയത്ത് തന്നെ താരത്തിന് പാഡഴിക്കേണ്ടി വന്നത്. കരിയറില്‍ ഉടനീളം തലയ്ക്ക് പരിക്കേറ്റ താരം 2024 മാര്‍ച്ചിലുണ്ടായ പുതിയ പരിക്ക് ഗുരുതരമായതോടെയാണ് കളി ഉപേക്ഷിക്കാനുള്ള പ്രയാസകരമായ തീരുമാനം എടുക്കേണ്ടി വന്നത്. 2022-ല്‍ നടത്തിയ ഒരു മെഡിക്കല്‍ പരിശോധനയില്‍ കണ്ടെത്തിയ ചില പരിക്കുകള്‍ ചെറിയ ഷോക്കുകളല്ല ഗുരുതരമായ സമ്മര്‍ദ്ദമോ ആഘാതമോ ആയ പ്രതികരണങ്ങളാണെന്ന് കണ്ടെത്തി. ഇത് അദ്ദേഹത്തിന് മികച്ച Read More…
ലോകത്തെ ഏറ്റവും രസകരമായ ഡ്രോപ്പ്ഡ് ക്യാച്ച് ; 7തവണ തട്ടിയശേഷം താഴെയിട്ടു- വീഡിയോ
ക്രിക്കറ്റിന്റെ ഒരു വശമാണ് ക്യാച്ചിംഗ്. അതിന് ശ്രദ്ധയും പരിശീലനവും ആവശ്യമാണ്. ഗെയിമിലെ മികച്ച ഫീല്‍ഡര്‍മാര്‍ പോലും പതിവ് ക്യാച്ചുകള്‍ കൈവിടുന്നത് നമ്മള്‍ കണ്ടിട്ടുണ്ട്. എന്നാല്‍ ഇവിടെ താഴെയിട്ട ക്യാച്ച് ലോകത്തുള്ള സകലരെയും ചിരിപ്പിക്കുയാണ്. സാന്‍ഡര്‍സ്റ്റെഡ് ക്രിക്കറ്റ് ക്ലബും മെര്‍ട്ടണ്‍ ബോര്‍സ് തമ്മിലുള്ള ഒരു വില്ലേജ് ലീഗ് മത്സരത്തിനിടെ ഒരു തകര്‍പ്പന്‍ ഫീല്‍ഡിംഗ് ശ്രമം ആരാധകരുടെ ശ്രദ്ധ പിടിച്ചുപറ്റി. ഒരു വൈറല്‍ വീഡിയോയില്‍, സാണ്ടര്‍സ്റ്റെഡിന്റെ സ്റ്റുയി എല്ലറെ ഏഴ് തവണ പന്ത് തട്ടിയ ശേഷമാണ് ഒടുവില്‍ ക്യാച്ച് കൈവിട്ടത്. Read More…
കൗണ്ടിയില്‍ കളി അവസാനിച്ച പൂജാര ഇനിയെന്തു ചെയ്യും? കരാര്‍ സസെക്സ് ഒഴിവാക്കി
അതിവേഗക്രിക്കറ്റിന് ചേരാത്തവനെന്നാണ് ചേതേശ്വര്‍ പൂജാരയ്ക്ക് പണ്ടുമുതലുള്ള പേര്. ദേശീയ ടീമില്‍ അവസരം നിഷേധിക്കപ്പെട്ട താരം കൗണ്ടി ക്രിക്കറ്റിലായിരുന്നു അഭയം കണ്ടെത്തിയിരുന്നത്. കൗണ്ടിക്രിക്കറ്റിലും കളി അവസാനിച്ചതോടെ പൂജാരയുടെ അടുത്ത നീക്കം എന്താണെന്ന ചോദ്യം ഉയരുകയാണ്. കൗണ്ടി ക്രിക്കറ്റില്‍ സസ്സെക്സിന് വേണ്ടി കളിച്ചിരുന്ന പൂജാരയുടെ കാലാവധി അവസാനിച്ചതോടെ ഇനി ആഭ്യന്തര ക്രിക്കറ്റിലെ പുതിയ അവസരം നോക്കുകയാണ് പൂജാര. മൂന്ന് സീസണുകളില്‍ കൗണ്ടി ചാമ്പ്യന്‍ഷിപ്പില്‍ സസെക്സിനായി കളിച്ച ശേഷം, ക്ലബ് ഒടുവില്‍ പൂജാരയെ അദ്ദേഹം ഒഴിവാക്കിയിരിക്കുകയാണ്. വരാനിരിക്കുന്ന സീസണില്‍ പൂജാരയുടെ പകരക്കാരനായി Read More…









