വിശാഖപട്ടണം: ഇന്ത്യയുടെ വെറ്ററന്‍ ഓപ്പണര്‍ സ്‌മൃതി മന്ദാനയ്‌ക്ക് ഏകദിന ക്രിക്കറ്റില്‍ അപൂര്‍വ റെക്കോഡ്. വനിതാ ഏകദിനത്തില്‍ ഒരു കലണ്ടര്‍ വര്‍ഷത്തില്‍ 1000 റണ്‍ തികയ്‌ക്കുന്ന ആദ്യ താരമാണ് സ്‌മൃതി. ഓസ്‌ട്രേലിയയ്‌ക്കെതിരേ നടന്ന വനിതാ ഏകദിന ലോകകപ്പ് മത്സരത്തിനിടെയാണു താരം 1000 റണ്‍ തികച്ചത്. 1000 തികയ്‌ക്കാന്‍ സ്‌മൃതിക്ക് 18 റണ്‍ കൂടി മതിയായിരുന്നു. സോഫി മൊളിനക്‌സ് എറിഞ്ഞ എട്ടാം ഓവറിലെ മൂന്നാം പന്ത് സിക്‌സറടിച്ചതോടെയാണു സ്‌മൃതി റെക്കോഡ് ബുക്കില്‍ ഇടം പിടിച്ചത്. വനിതാ ഏകദിനത്തില്‍ 500 റണ്‍ Read More…
Tag: cricket
രാഹുലിന്റെ ഈ സെഞ്ചുറി മകള്‍ക്കായി… രണ്ടാം സെഞ്ചുറിക്കു വേണ്ടി ഏറ്റവും കൂടുതല്‍ കാത്തിരുന്ന ഇന്ത്യന്‍ താരം, ഒമ്പത് വർഷം !
അഹമ്മദാബാദ്: സെഞ്ചുറി മകള്‍ എവറയ്‌ക്കു സമര്‍പ്പിച്ച് ഇന്ത്യന്‍ ഓപ്പണര്‍ ലോകേഷ് രാഹുല്‍. രാഹുലും ഭാര്യയും നടിയുമായ ആദിത്യ ഷെട്ടിക്കും കഴിഞ്ഞ മാര്‍ച്ച് 24 നാണു മകള്‍ ജനിച്ചത്. ഹോം ഗ്രൗണ്ടില്‍ രണ്ടാമത്തെ ടെസ്‌റ്റ് സെഞ്ചുറിക്കു വേണ്ടിയുള്ള വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പാണു രാഹുല്‍ അവസാനിപ്പിച്ചത്. രാഹുല്‍ രണ്ടാം തവണ മാത്രമാണ് ഇന്ത്യയില്‍ ടെസ്‌റ്റ് സെഞ്ചുറിയടിക്കുന്നത്. 2016 ല്‍ ചെന്നൈയില്‍ ഇംഗ്ലണ്ടിനെതിരേ സെഞ്ചുറിയടിച്ച ശേഷം ഇന്ത്യന്‍ മണ്ണില്‍ മറ്റൊരു സെഞ്ചുറിക്കു വേണ്ടി രാഹുല്‍ കാത്തിരുന്നത് 3211 ദിവസം. രണ്ടാം സെഞ്ചുറിക്കു Read More…
കളിച്ചാലും ഇല്ലെങ്കിലും കിംഗ് ‘കോഹ്ലി’ തന്നെ ; മൂല്യമേറിയ സെലിബ്രിറ്റി പട്ടികയില്‍ 2046 കോടി രൂപയുമായി ഒന്നാമത്
മുംബൈ : ഇന്ത്യന്‍ ക്രിക്കറ്റില്‍ കരിയറിന്റെ അസ്തമന ചക്രവാളങ്ങളിലാണ് വിരാട് കോഹ്ലി ഇപ്പോഴുള്ളത്. എങ്കിലും കളത്തിനകത്തും പുറത്തുമുള്ള തന്റെ മൂല്യം തുടരുകയാണ് ഇന്ത്യന്‍ താരം. എം.എസ്. ധോണി മുതല്‍ രോഹിത് ശര്‍മ്മ വരെ ഇന്ത്യയിലെ ഏറ്റവും മൂല്യമേറിയ സെലിബ്രിറ്റികളുടെ പട്ടികയില്‍ 2046 കോടി രൂപയുമായി വിരാട് കോഹ്ലി ഒന്നാമതുണ്ട്. ലോകത്തെ പ്രമുഖ സാമ്പത്തിക, റിസ്‌ക് ഉപദേശക സ്ഥാപനമായ ക്രോള്‍, ഇന്ത്യയിലെ ഏറ്റവും ശക്തരായ സെലിബ്രിറ്റി ബ്രാന്‍ഡുകളുടെ പുതിയ റാങ്കിംഗ് അടുത്തിടെ പുറത്തിറക്കി. അവരുടെ ബ്രാന്‍ഡ് എന്‍ഡോഴ്‌സ്‌മെന്റ് പോര്‍ട്ട്‌ഫോളിയോയും Read More…
വീണ്ടുമൊരു ഇന്ത്യാ- പാക് മാച്ച് വരുന്നു; സൂപ്പര്‍ ഫോറില്‍ പാകിസ്താന്‍ കണക്കുതീര്‍ക്കുമോ?
ദുബായ്: ഏഷ്യാ കപ്പ് ഗ്രൂപ്പ് എയിലെ മത്സരത്തില്‍ ബുധനാഴ്ച ദുബായില്‍ യുണൈറ്റഡ് അറബ് എമിറേറ്റ്സിനെ 41 റണ്‍സിന് പരാജയപ്പെടുത്തി പാകിസ്താന്‍ സൂപ്പര്‍ 4 ല്‍ സ്ഥാനമുറപ്പിച്ചതോടെ വീണ്ടുമൊരു ഇന്ത്യാ പാക് ഹൈവോള്‍ട്ടേജ് മാച്ച് വരുന്നു. ഞായറാഴ്ച സൂപ്പര്‍ഫോറിലെ ആദ്യ മത്സരത്തില്‍ ഇന്ത്യ അയല്‍ക്കാരെ നേരിടും. ആദ്യ മത്സരത്തില്‍ പാകിസ്താനെ ഏഴു വിക്കറ്റിന് തോല്‍പ്പിക്കാന്‍ ഇന്ത്യയ്ക്കായിരുന്നു. കഴിഞ്ഞ ഞായറാഴ്ച ദുബായില്‍ വെച്ചാണ് ഇന്ത്യയും പാകിസ്ഥാനും ഏറ്റുമുട്ടിയത്, ആ മത്സരത്തില്‍ സൂര്യകുമാര്‍ യാദവിന്റെ നേതൃത്വത്തിലുള്ള ടീം സല്‍മാന്‍ അലി ആഘയുടെ Read More…
വരുണ്‍ ചക്രവര്‍ത്തി ടി-20 ബൗളര്‍മാ രുടെ റാങ്കിംഗില്‍ ഒന്നാമത്; നേട്ടം കൈവരിക്കുന്ന മൂന്നാമത്തെ ഇന്ത്യന്‍താരം
ദുരൂഹമായ സ്പിന്‍ ബൗളിംഗ് കൊണ്ട് ശ്രദ്ധ നേടിയ വരുണ്‍ ചക്രവര്‍ത്തി ഐസിസി ടി20 ബൗളര്‍മാരുടെ റാങ്കിംഗില്‍ ഒന്നാം സ്ഥാനത്തെത്തി. 34 വയസ്സുകാരനായ വരുണ്‍ ചക്രവര്‍ത്തി ഏഷ്യാകപ്പില്‍ നടത്തിയ മികച്ച പ്രകടനമാണ് മുന്നിലെത്തിച്ചത്. കരിയറില്‍ ഇതാദ്യമായിട്ടാണ് അദ്ദേഹം ഐസിസിയുടെ റാങ്കില്‍ ഒന്നാമത് എത്തിയിരിക്കുന്നത്. 2025 ഫെബ്രുവരിയില്‍ രണ്ടാം സ്ഥാനമായിരുന്നു വരുണിന്റെ ഏറ്റവും മികച്ച റാങ്കിംഗ്. മാര്‍ച്ച് മുതല്‍ ഒന്നാം സ്ഥാനത്തുണ്ടായിരുന്ന ന്യൂസിലന്റ് താരം ജേക്കബ് ഡഫിയെ മറികടന്നാണ് വരുണ്‍ ഒന്നാം സ്ഥാനത്തെത്തിയത്. ഈ നേട്ടം കൈവരിക്കുന്ന മൂന്നാമത്തെ ഇന്ത്യന്‍ Read More…
ബുംറക്കെതിരെ അടിച്ചത് രണ്ടു സിക്‌സറുകള്‍ ; പാക് ബാറ്റ്‌സ്മാന്‍ സാഹിബ് സാദയ്ക്ക് റെക്കോഡ്
ഞായറാഴ്ച ദുബായ് ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ നടന്ന ഏഷ്യാ കപ്പ് ഗ്രൂപ്പ് എ പോരാട്ടത്തില്‍, പാക് താരം സാഹിബ്‌സാദ ഫര്‍ഹാന്‍ ജസ്പ്രീത് ബുംറക്കെതിരെ രണ്ട് സിക്‌സറുകള്‍ നേടി. ഇതോടെ ടി20-യില്‍ ബുംറക്കെതിരെ സിക്‌സറടിക്കുന്ന ആദ്യ പാകിസ്താന്‍ താരമായി അദ്ദേഹം മാറി. പാകിസ്താനെതിരായ അഞ്ച് ടി20 മത്സരങ്ങളില്‍ 92 പന്തുകള്‍ എറിഞ്ഞിട്ടും സിക്‌സര്‍ വഴങ്ങാതെ ബുംറ കാത്തുസൂക്ഷിച്ച റെക്കോര്‍ഡാണ് ഫര്‍ഹാന്‍ തകര്‍ത്തത്. പാകിസ്താന്റെ ഇന്നിംഗ്സിലെ നാലാമത്തെ ഓവറിലാണ് ആദ്യ സിക്‌സര്‍ പിറന്നത്. നല്ല ലെങ്ത്തിലുള്ള പന്ത് ലോങ് ഓണിന് മുകളിലൂടെ Read More…
വിജയം ഇന്ത്യന്‍ സൈന്യത്തിനു സമര്‍പ്പിച്ച് സൂര്യകുമാര്‍; പാക്ക് താരങ്ങൾക്ക് ഹസ്തദാനമില്ലാതെ മടക്കം, ടോസിന്റെ സമയത്തും ഇല്ല- വീഡിയോ
സിക്സടിച്ചു മത്സരം ജയിപ്പിച്ചതിനു പിന്നാലെ ഏഷ്യാകപ്പ് ക്രിക്കറ്റിൽ പാക്കിസ്ഥാനെതിരായ ഏഴു വിക്കറ്റ് വിജയം ഇന്ത്യന്‍ സൈനികർക്കു സമര്‍പ്പിച്ച് ക്യാപ്റ്റൻ സൂര്യകുമാർ യാദവ്. ‘‘പഹൽഗാം ഭീകരാക്രമണത്തിലെ ഇരകളുടെ കുടുംബങ്ങൾക്കൊപ്പമാണു ഞങ്ങൾ. ഈ വിജയം ഇന്ത്യൻ സൈന്യത്തിന് സമര്‍പ്പിക്കുന്നു. പാക്കിസ്ഥാനെതിരായ കളി ഞങ്ങൾക്ക് മറ്റൊരു മത്സരം മാത്രമാണ്. അതിന് അപ്പുറത്തേക്ക് ഒന്നുമില്ല.’’ സൂഫിയാന്‍ മുഖീം എറിഞ്ഞ 16-ാം ഓവറിലെ അഞ്ചാം പന്ത് സിക്‌സര്‍ പറത്തി ഇന്ത്യയുടെ വിജയം കുറിച്ചത് ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവായിരുന്നു. ശിവം ദുബെയായിരുന്നു ഒപ്പം. ജയിച്ചതിനു പിന്നാലെ Read More…
ഏഷ്യാക്കപ്പില്‍ പാകിസ്താനെതിരേ ഇന്ത്യ കളിക്കുമോ? BCCIയുടെ മറുപടി ഇങ്ങിനെ
ക്രിക്കറ്റിലെ എല്‍ക്ലാസ്സിക്കോകളില്‍ ഒന്നായിട്ടാണ് ഇന്ത്യാ-പാകിസ്താന്‍ മത്സര ങ്ങളെ പരാമര്‍ശിക്കുന്നത്. എക്കാലത്തും അതൊരു ആവേശക്കാഴ്ചയുമാണ്. ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ ഞായറാഴ്ച നടക്കുന്ന പുരുഷന്മാരുടെ ഏഷ്യ കപ്പ് 2025-ലെ ഗ്രൂപ്പ് എയില്‍ മത്സരം അടുക്കുംതോറും, പാകിസ്താനുമായി കളിക്കുന്നതിനെതിരെ ബഹിഷ്‌കരണ ആഹ്വാനങ്ങള്‍ വര്‍ധിച്ചുവരികയാണ്. പഹല്‍ഗാമി ലെ ഭീകരാക്രമണത്തിനും ഓപ്പറേഷന്‍ സിന്ദൂറിനും ശേഷം പാകിസ്താനെതിരെ കളിക്കാനുള്ള തീരുമാനത്തില്‍ ഇന്ത്യന്‍ ആരാധകര്‍ അതൃപ്തരാണ്. എന്നാല്‍ ടീമിനകത്ത് പുറത്തുള്ള വിഷയങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകളൊന്നും നടക്കുന്നില്ല. നന്നായി കളിക്കുന്നതില്‍ മാത്രമാണ് ടീം ഇന്ത്യയുടെ ശ്രദ്ധയെന്ന് ടീമിന്റെ അസിസ്റ്റന്റ് കോച്ച് Read More…
UAEയെ തോല്‍പ്പിച്ച് റെക്കോഡ് ഇട്ടു ; വേഗതയേറിയ ജയം, അഞ്ചോവറില്‍ കളി ജയിച്ചു ; ഏഷ്യാക്കപ്പില്‍ ഇന്ത്യ തകര്‍ത്തു
ഏഷ്യാകപ്പ് ടി20 ടൂര്‍ണമെന്റിലെ ഏറ്റവും കുറഞ്ഞ സ്‌കോറുകളില്‍ ഒന്ന് കണ്ട മത്സരത്തില്‍ യുഎഇ യെ ഒമ്പത് വിക്കറ്റിന് തോല്‍പ്പിച്ച് ഇന്ത്യ തുടങ്ങി. ടി20 ക്രിക്കറ്റിലെ ഏറ്റവും വേഗമേറിയ വിജയമായി ഈ മത്സരം മാറി. യുഎഇ യെ കുറഞ്ഞ സ്‌കോറിന് പുറത്താക്കിയ ഇന്ത്യ 4.5 ഓവറില്‍ ലക്ഷ്യം മറികടന്നു. കുല്‍ദീപ് യാദവും ശിവം ദുബേയും എറിഞ്ഞു തകര്‍ത്തപ്പോള്‍ യുഎഇ 56 റണ്‍സിന് പുറത്തായി. കുല്‍ദീപ് യാദവ് നാലു വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ ശിവം ദുബേ മൂന്ന് വിക്കറ്റും വീഴ്ത്തി. ഇന്ത്യന്‍ Read More…









