Sports

ചാമ്പ്യന്‍സ് ട്രോഫിയില്‍ 271 റണ്‍സ് വേണം; വിരാട്‌കോഹ്ലിയെ കാത്തിരിക്കുന്നത് മറ്റൊരു നാഴികക്കല്ല്

2025 ലെ ചാമ്പ്യന്‍സ് ട്രോഫിയില്‍ ചരിത്രം സൃഷ്ടിക്കാനും നിലവില്‍ ക്രിസ് ഗെയ്ലിന്റെ പേരിലുള്ള ഒരു വമ്പന്‍ ലോക റെക്കോര്‍ഡ് സ്ഥാപിക്കാനും വിരാട് കോഹ്ലിക്ക് അവസരമുണ്ട്. 2009-ല്‍ അരങ്ങേറ്റം കുറിച്ച കോഹ്‌ലി നാലാം തവണയാണ് ടൂര്‍ണമെന്റില്‍ കളിക്കുന്നത്. 2013-ല്‍ ഇന്ത്യയുടെ വിജയികളായ ടീമിന്റെ ഭാഗമായിരുന്നു അദ്ദേഹം, 2017-ല്‍ മെന്‍ ഇന്‍ ബ്ലൂ ടീമിനെ ഫൈനലിലെത്തിച്ചു. വിരാട് കോഹ്ലി 2025 ചാമ്പ്യന്‍സ് ട്രോഫിയില്‍ ആദ്യമത്സരത്തില്‍ ഇറങ്ങുമ്പോള്‍ ടൂര്‍ണമെന്റിന്റെ നാല് പതിപ്പുകളില്‍ കളിക്കുന്ന നിലവിലെ ആദ്യത്തെ താരമായി മാറും. മുമ്പ് 2009, Read More…

Sports

രഞ്ജി; കേരളത്തിന് ഫൈനലില്‍ എത്തണം, ഗുജറാത്തി ന്റെ ഈ കടമ്പകള്‍ കടക്കണം

രഞ്ജിട്രോഫിയില്‍ ചരിത്രത്തില്‍ ആദ്യമായി ഫൈനലിന് തൊട്ടടുത്ത് നില്‍ക്കുന്ന കേരളത്തിന് ആദ്യ ഇന്നിംഗ്‌സില്‍ കാര്യങ്ങള്‍ അനുകൂലമാണ്. മദ്ധ്യനിര ബാറ്റ്‌സ്മാന്‍ മൊഹമ്മദ് അസ്ഹറുദ്ദീന്റെ സെഞ്ച്വറിയും നായകന്‍ സച്ചിന്‍ബേബിയുടെ അര്‍ദ്ധശതകവും ടീമിന് തകര്‍പ്പന്‍ തുടക്കമിട്ടിരിക്കുകയാണെങ്കിലും ഗുജറാത്തിന്റെ താരങ്ങളുടെ വെല്ലുവിളികള്‍ മറികടന്നാലേ കേരളത്തിന് ഫൈനലില്‍ കടക്കാനാകു. സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ ഏറ്റവും വേഗമേറിയ രണ്ടാമത്തെ ടി20 അര്‍ദ്ധ സെഞ്ച്വറി നേടിയ ഹാര്‍ഡ് ഹിറ്റിംഗ് വിക്കറ്റ് കീപ്പര്‍ ബാറ്റസ്മാന്‍ ഉര്‍വില്‍ പട്ടേലും ഓപ്പണര്‍ ആര്യ ദേശായിയുമാണ് ആദ്യ കടമ്പ. ഉര്‍വിലും ദേശായിയും സുപ്രധാന Read More…

Sports

ഇന്ത്യ ഞങ്ങളുടെ മുന്നില്‍ ഒന്നുമായിരുന്നില്ല ; ചാംപ്യന്‍സ്‌ട്രോഫിക്ക് മുമ്പേ വീമ്പിളക്കി പാകിസ്താന്‍താരം

ഏകദേശം എട്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ചാമ്പ്യന്‍സ് ട്രോഫി അടുത്ത ആഴ്ച ആരംഭിക്കാന്‍ ഇരിക്കെ വാക്‌പോര് തുടങ്ങിവെച്ച് പാകിസ്താന്‍ മുന്‍താരം സര്‍ഫറാസ് അഹമ്മദ്. ഈ വര്‍ഷത്തെ മെഗാ ഇവന്റിന് മുന്നോടിയായി, കഴിഞ്ഞ ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യയെ ഫൈനലില്‍ തോല്‍പ്പിച്ച് ടീമിന്റെ അന്നത്തെ മാനസികാവസ്ഥയെക്കുറിച്ച് സംസാരിച്ചു. ഓവലില്‍ നടന്ന ഫൈനലില്‍ സര്‍ഫറാസിന്റെ ടീം 180 റണ്‍സിനാണ് വിജയിച്ചത്. അതേസമയം ഈ ടൂര്‍ണമെന്റില്‍ ലീഗ് ഘട്ടത്തില്‍ ഇന്ത്യയോട് പാകിസ്താന്‍ പരാജയപ്പെട്ടിരുന്നു. നിലവിലെ ചാമ്പ്യന്‍മാരായി കളിക്കുന്നതിനാല്‍ പാകിസ്ഥാന്‍ ടീമില്‍ ഉയര്‍ന്ന സമ്മര്‍ദ്ദം Read More…

Sports

‘ഇതിവിടെ ഹിറ്റാകും’ ഭര്‍ത്താവിന് ഋത്വികയുടെ അഭിനന്ദനം ; രോഹിത് സിക്‌സറുകളില്‍ ഗെയ്‌ലിനെ മറികട ന്നു

നീണ്ട കാത്തിരിപ്പിനൊടുവില്‍ കട്ടക്കിലെ ബാരാബതി സ്റ്റേഡിയത്തില്‍ ഇംഗ്ലണ്ടിനെതിരായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ്മ തകര്‍പ്പന്‍ സെഞ്ചുറി നേടിയപ്പോള്‍ ഭാര്യ ഋത്വികയുടെ ഗംഭീര പോസ്റ്റ്. ഇന്‍സ്റ്റാഗ്രാമില്‍ മനോഹരമായ ഒരു പോസ്റ്റ് ഇട്ടാണ് അവര്‍ പ്രതികരിച്ചത്. ‘ഇത് ഇവിടെ ഹിറ്റാകും’ എന്ന കുറിപ്പില്‍ ഹൃദയത്തിന്റെ ഇമോജി ഇട്ടുകൊണ്ടായിരുന്നു ഋത്വികയുടെ കമന്റ്. എന്തായാലും സംഭവം ഇന്റര്‍നെറ്റില്‍ ആരാധകര്‍ ഏറ്റെടുത്തു. പോസ്റ്റ് പെട്ടെന്ന് വൈറലായി, ആരാധകരും ക്രിക്കറ്റ് പ്രേമികളും ഇന്ത്യന്‍ ക്യാപ്റ്റന്റെ പ്രതിരോധ ത്തിലും ഋത്വികയുടെ അചഞ്ചലമായ പിന്തുണയിലും പ്രശംസകൊണ്ട് Read More…

Sports

ഹര്‍ദിക് പാണ്ഡ്യയെ നായകനാക്കുന്നതില്‍ എതിര്‍പ്പ് രോഹിത്ശര്‍മ്മയ്ക്കും അഗാര്‍ക്കറിനും ?

വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ ഇന്ത്യന്‍ ടീമിന്റെ ക്യാപ്റ്റനായി രോഹിത് ശര്‍മ്മയ്ക്ക് പകരം ഹാര്‍ദിക് എത്തുമെന്ന് വളരെക്കാലമായി പറഞ്ഞുകേള്‍ക്കുന്നുണ്ട്. എന്നാല്‍ ഒന്നും നടന്നില്ലെന്നു മാത്രം. ഇത്തവണയും സമാന റിപ്പോര്‍ട്ടുകള്‍ പുറത്തുവരികയാണ്. സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ ഉടന്‍ ഇന്ത്യന്‍ ക്യാപ്റ്റനായി തിരിച്ചെത്തിയേക്കും. ചാംപ്യന്‍സ് ട്രോഫി ലക്ഷ്യമിട്ടുള്ള നീക്കങ്ങളില്‍ ഒന്ന് ഇതാണെന്നാണ് വിലയിരുത്തല്‍. നേരത്തേ രോഹിത് ശര്‍മ്മയുടെ അഭാവത്തില്‍ ഒന്നിലധികം പരമ്പരകളില്‍ ടീമിനെ നയിച്ചിട്ടുള്ളയാളാണ് ഈ ഓള്‍റൗണ്ടര്‍. എന്നിരുന്നാലും, കഴിഞ്ഞ വര്‍ഷം ഇന്ത്യ ടി20 ലോകകപ്പ് നേടിയതിന് ശേഷം ബിസിസിഐ Read More…

Sports

ടി20 യിലെ ഏറ്റവും വലിയ വിക്കറ്റ് വേട്ടക്കാരനായി റഷീദ്ഖാന്‍ ; കരിയറില്‍ 633 വിക്കറ്റുകള്‍ നേടി

ചരിത്രമെഴുതി അഫ്ഗാനിസ്ഥാന്‍ സ്പിന്നര്‍ റഷീദ്ഖാന്‍. ടി20 ക്രിക്കറ്റിലെ ഏറ്റവും വലിയ വിക്കറ്റ്‌വേട്ടക്കാരനായി താരം ഉയര്‍ന്നു. വെസ്റ്റിന്‍ഡീസ് ബൗളര്‍ ഞയെയാണ് റഷീദ്ഖാന്‍ മറികടന്നത്. 633 വിക്കറ്റ് നേടിയ താരത്തിന്റെ റെക്കോഡ് വിക്കറ്റ് ഡുണിത്ത് വെല്ലാലാഗേ ആയിരുന്നു. വിന്‍ഡീസ് ബൗളര്‍ ബ്രാവോയുടെ 631 വിക്കറ്റിന്റെ റെക്കോഡാണ് താരം മറികടന്നത്. ചൊവ്വാഴ്ച പാര്‍ള്‍ റോയല്‍സിനെതിരായ എസഎ 20 ക്വാളിഫയര്‍ 1 ല്‍ ദുനിത് വെല്ലലഗെയെ പുറത്താക്കിയപ്പോള്‍ 26 കാരനായ അഫ്ഗാനിസ്ഥാന്‍ റിസ്റ്റ്‌സ്പിന്നര്‍ ബ്രാവോയെ പിന്നിലാക്കി. 2015 ഒക്ടോബറില്‍ കൗമാരപ്രായത്തില്‍ തന്നെ റാഷിദ് Read More…

Sports

ആരാണ് ഹിമാന്‍ഷു സാങ്വാന്‍? രഞ്ജിയില്‍ വിരാട് കോഹ്ലിയെ ക്ലീന്‍ ബൗള്‍ ചെയ്ത ബൗളര്‍

ഏതാണ് 13 വര്‍ഷങ്ങള്‍ക്ക് ശേഷം ആഭ്യന്തരക്രിക്കറ്റിലേക്ക് മടങ്ങിവന്ന വിരാട്‌കോഹ്ലി ഇത്തരത്തിലൊരു സ്വാഗതം ഒരിക്കലും പ്രതീക്ഷിച്ചു കാണില്ല. 15 പന്തുകളില്‍ ആറു റണ്‍സ് എടുത്തു നിന്നു താരത്തെ ഹിമാന്‍ഷു സാങ്വാന്‍ ക്ലീന്‍ബൗള്‍ ചെയ്തു കളഞ്ഞു. സാംഗ്‌വാന്റെ യോര്‍ക്കര്‍ മനസ്സിലാക്കുന്നതില്‍ പരാജയപ്പെട്ട കോഹ്ലിയുടെ ഓഫ്‌സ്റ്റംപ് പറന്നായിരുന്നു പോയത്. വെള്ളിയാഴ്ച അരുണ്‍ ജെയ്റ്റ്ലി സ്റ്റേഡിയത്തില്‍ ഡല്‍ഹിയും റെയില്‍വേസും തമ്മിലുള്ള രഞ്ജി ട്രോഫി റിട്ടേണ്‍ മത്സരത്തിന്റെ രണ്ടാം ദിനത്തില്‍ വിഖ്യാതബാറ്ററെ വീഴ്ത്തിയ സാങ്‌വാന്‍ റെയില്‍വേയില്‍ ടിക്കറ്റ് കളക്ടറാണ്. ഇന്ത്യന്‍താരം ഋഷഭ് പന്തിന്റെ മുന്‍ Read More…

Featured Sports

എബി ഡിവിലിയേഴ്‌സ് ക്രിക്കറ്റിലേക്ക് തിരിച്ചെത്തുന്നു; ഗെയിം ചേഞ്ചേഴ്‌സ് ടീമിന്റെ നായകനായി

വമ്പനടികള്‍ക്കും ക്ലാസ്സിക് ബാറ്റിംഗിനും ഒരു പോലെ പേരെടുത്ത ദക്ഷിണാഫ്രിക്കയുടെ മുന്‍ ക്രിക്കറ്റ്താരം എബി ഡിവിലിയേഴ്‌സ് ക്രിക്കറ്റിലേക്ക് തിരിച്ചെത്തുന്നു. ക്രിക്കറ്റില്‍ നിന്നും വിരമിച്ച് നാലു വര്‍ഷത്തിന് ശേഷമാണ് താരം തന്റെ തിരിച്ചുവരവ് പ്രഖ്യാപിച്ചപ്പോള്‍ ആഘോഷമാക്കുകയാണ് ലോകമെമ്പാടുമുള്ള അദ്ദേഹത്തിന്റെ ആരാധകര്‍. ലെജന്റേഴ്‌സ് വേള്‍ഡ് ചാംപ്യന്‍ഷിപ്പിലേക്കാണ് എബി തിരിച്ചുവരുന്നത്. വേള്‍ഡ് ചാമ്പ്യന്‍ഷിപ്പ് ഓഫ് ലെജന്‍ഡ്‌സിന്റെ രണ്ടാം പതിപ്പില്‍ ഗെയിം ചേഞ്ചേഴ്സ് ദക്ഷിണാഫ്രിക്കയെ അദ്ദേഹം നയിക്കും. വിരമിച്ചവരും കരാറില്ലാത്തവരുമായ ക്രിക്കറ്റ് ഇതിഹാസങ്ങള്‍ പങ്കെടുക്കുന്ന ഈ പ്രീമിയര്‍ ടി20 ടൂര്‍ണമെന്റ്, ലോകമെമ്പാടുമുള്ള ആരാധകര്‍ക്ക് ഗൃഹാതുരവും Read More…

Sports

കോഹ്ലി രഞ്ജിയില്‍ കളിക്കാനെത്തുന്നു ; പക്ഷേ നായകനാകാനില്ല, ഓഫര്‍ താരം തള്ളി

രഞ്ജിയില്‍ കളിക്കാനൊരുങ്ങുന്ന ഇന്ത്യന്‍ ക്രിക്കറ്റിലെ സ്റ്റാര്‍ ബാറ്റര്‍ വിരാട്‌കോഹ്ലി ഡല്‍ഹിയുടെ ക്യാപ്റ്റന്‍ ഓഫര്‍ നിരസിച്ചു. 13 വര്‍ഷത്തിന് ശേഷമാണ് താരം രഞ്ജി കളിക്കാനായി തിരിച്ചെത്തുന്നത്. ഡല്‍ഹിയിലെ അരുണ്‍ ജെയ്റ്റ്ലി സ്റ്റേഡിയത്തില്‍ റെയില്‍വേസുമായാണ് ഡല്‍ഹിയുടെ രഞ്ജി പോരാട്ടം. 2013 ചലഞ്ചര്‍ ട്രോഫി ഫൈനലിലാണ് കോഹ്ലി അവസാനമായി ഡല്‍ഹിയെ നയിച്ചത്. കഴിഞ്ഞയാഴ്ച രാജ്കോട്ടില്‍ സൗരാഷ്ട്രയ്ക്കെതിരെ ഡല്‍ഹിക്ക് വേണ്ടി കളിച്ചപ്പോള്‍ മറ്റൊരു ഇന്ത്യന്‍താരം ഋഷഭ് പന്തും സമാനമായ നിലപാട് എടുത്തിരുന്നു. പതിവ് നായകന്‍ ആയുഷ് ബഡോണി മത്സരത്തിന്റെ അവസാന ലീഗ് ഘട്ടത്തിലും Read More…