Good News

ചലനമില്ലാതായ പാമ്പിന് CPR ഉപയോഗിച്ച് ജീവന്‍ നല്‍കി; വന്യജീവി രക്ഷാപ്രവര്‍ത്തകന്റെ ദൃശ്യം

ചലനമില്ലാതായ പാമ്പിന് സിപിആര്‍ ഉപയോഗിച്ച് ജീവന്‍ നല്‍കുന്ന ഗുജറാത്തിലെ വന്യജീവി രക്ഷാപ്രവര്‍ത്തകന്റെ ദൃശ്യം വൈറലായി മാറുന്നു.ഗുജറാത്തിലെ വഡോദരയില്‍ നിന്നുള്ള അസാധാരണ സംഭവത്തില്‍ വന്യജീവി രക്ഷാപ്രവര്‍ത്തകന്‍ യാഷ് തദ്വിക്കാണ് പാമ്പിന് കാര്‍ഡിയോപള്‍മണറി റെസസിറ്റേഷന്‍ (സിപിആര്‍) നല്‍കി രക്ഷിച്ച് വാര്‍ത്തകളില്‍ ഇടം നേടിയത്. അബോധാവസ്ഥയില്‍ അനങ്ങാതെ കിടക്കുന്ന പാമ്പിനെ കണ്ടെത്തിയ തദ്വിക്ക് ഒരു മടിയും കൂടാതെ തന്റെ പ്രവര്‍ത്തനത്തിലേക്ക് തിരിയുകയായിരുന്നു. അയാള്‍ പാമ്പിന്റെ കഴുത്തില്‍ ശ്രദ്ധയോടെ പിടികൂടി, അതിന്റെ വായ തുറന്ന്, അതില്‍ വായു ഊതാന്‍ തുടങ്ങി, ഏകദേശം മൂന്ന് Read More…

Good News

കനത്ത ചൂട് മൂലം കുഴഞ്ഞു വീണ കുട്ടിക്കുരങ്ങന് സിപിആര്‍ നല്‍കി രക്ഷിച്ച് പോലീസുദ്യോഗസ്ഥന്‍ ; വീഡിയോ വൈറല്‍

വേനല്‍ച്ചൂട് മനുഷ്യന്മാരെ പോലെ തന്നെ മൃഗങ്ങളേയും കുഴപ്പത്തിലാക്കിയിരിയ്ക്കുകയാണ് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍. കനത്ത ചൂട് മൂലം കുഴഞ്ഞു വീണ ഒരു കുട്ടിക്കുരങ്ങന് സിപിആര്‍ കൊടുക്കുന്ന ഒരു പോലീസുദ്യോഗസ്ഥന്റെ വീഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്. യുപിയിലെ ബുലന്ദ്ഷഹറില്‍ നിന്നുള്ള വീഡിയോയാണ് പുറത്ത് വന്നത്. മരത്തില്‍ നിന്ന് താഴേക്ക് വീണ കുരങ്ങന് ഇദ്ദേഹം സിപിആര്‍ നല്‍കുകയാണ്. ”അമിതമായ ചൂട് സഹിക്കാനാകാതെയാണ് കുരങ്ങന്‍ മരത്തില്‍ നിന്ന് താഴേക്ക് വീണത്. ഉടനെ ബോധം കെട്ടു. അപ്പോള്‍ തന്നെ നിരവധി കുരങ്ങന്‍മാര്‍ ആ കുട്ടിക്കുരങ്ങന് ചുറ്റും കൂടി. Read More…