Featured Good News

ഈ കേരളാ ദമ്പതികള്‍ ജീവിക്കുന്നത് ഒരു രൂപ ചെലവില്ലാതെ; പാലും പച്ചക്കറിയും മീനും മുട്ടയും അരിയും എല്ലാം വീട്ടില്‍നിന്നു തന്നെ- വീഡിയോ

ഉപഭോക്തൃസംസ്ഥാനം എന്നാണ് കേരളത്തിനെതിരേ ദീര്‍ഘകാലമായി ഉയരുന്ന ആക്ഷേപം. മറ്റുള്ളവര്‍ ഉല്‍പ്പാദിപ്പിക്കുന്നത് പണം കൊടുത്തു വാങ്ങി ജീവിക്കുന്നവര്‍ എന്ന് ആക്ഷേപത്തില്‍ അതിനൊരപവാദമായി മാറുകയാണ് സംഗീതും കാവ്യയും. ആഹാരത്തിനായി ഒരു രൂപ പോലും ചെലവഴിക്കാത്ത ഇരുവരും സാമൂഹ്യമാധ്യമങ്ങ ളില്‍ വലിയ ശ്രദ്ധ നേടുകയാണ്. സ്വയം പര്യാപ്തമായുള്ള ഇവരുടെ ജീവിതശൈലി ഇന്റര്‍നെറ്റിനെ അമ്പരപ്പിക്കുകയാണ്. ഈ ജീവിതരീതി പരീക്ഷിക്കാന്‍ അനേകരാണ് ആഗ്രഹം പ്രകടിപ്പിക്കുന്നത്. ഒറ്റരൂപ ചെലവഴിക്കാതെ എങ്ങിനെ ജീവിക്കാമെന്ന ഇവരുടെ പരിശീലനം ഒരു വീഡിയോയില്‍ ചിത്രീകരിച്ച് ലൈഫ് ഓണ്‍ റോഡ്‌സ് എന്ന തങ്ങളുടെ Read More…

Good News

പ്രായമില്ലാത്ത പ്രണയം; ഭാര്യയ്ക്ക് മംഗല്യസൂത്രം വാങ്ങാനെത്തി 93-കാരൻ, ഞെട്ടിച്ച് ജ്വല്ലറി ഉടമ – വീഡിയോ

ജല്‍ന: പ്രണയത്തിന് കണ്ണും കാതുമില്ല, പ്രായം തീരെ പ്രാധാന്യവുമല്ല. 90 കാരനായ വൃദ്ധന്റെ ഭാര്യയോടുള്ള സ്‌നേഹത്തില്‍ അതുല്യമായ സമ്മാനം നല്‍കി മഹാരാഷ്ട്ര യിലെ ഒരു ജ്വല്ലറിയുടെ ആദരം. മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജിനഗറിലെ ഒരു ജ്വല്ലറിയാണ് പ്രായമേറാത്ത പ്രണയത്തിന്റെ മുദ്രയെ മൂല്യവല്‍ക്കരിച്ചത്. പരമ്പരാഗത വെള്ള ‘ധോതി-കുര്‍ത്ത’യും തൊപ്പിയും ധരിച്ച 93 വയസ്സുള്ള ഒരു ഗ്രാമീണന്‍ ഭാര്യയു മായി എത്തിയപ്പോള്‍ സാമ്പത്തിക സഹായം തേടി വന്നവരാണെന്നാണ് ജ്വല്ലറിയുടെ ജീവനക്കാര്‍ ആദ്യം ധരിച്ചത്. ഇവര്‍ പണം നല്‍കാനൊരുങ്ങുമ്പോള്‍ വൃദ്ധന്‍ കൂടെയുള്ള ഭാര്യക്ക് Read More…

Oddly News

പ്രണയത്തിന് പൊക്കവും പ്രശ്നമല്ല; 2.2 മീ. ഉയരമുള്ള യുവതിയുമായി പ്രണയത്തിലായി 1.68 മീ. ഉയരമുള്ള യുവാവ്, കാമുകി 3 മാസം ഗര്‍ഭിണി

ദമ്പതികള്‍ തമ്മില്‍ മനപ്പൊരുത്തമാണ് പ്രധാനമെങ്കിലും പുരുഷന് ഉയരം കൂടുതലും സ്ത്രീയ്ക്ക് അരയടി മുതല്‍ ഒരടി വരെ ഉയരക്കുറവുമാണ് പരമ്പരാഗതമായി ചേര്‍ച്ചയുള്ള സങ്കല്‍പ്പമായി വിലയിരുത്തുന്നത്. എന്നാല്‍ തെക്കുപടിഞ്ഞാറന്‍ ചൈനയിലെ സിയാവു – സിഹാവോ പ്രണയികള്‍ ഇതെല്ലാം തെറ്റിക്കുകയാണ്. വരന് 1.68 മീറ്റര്‍ ഉയരവും വധുവിന് 2.2 മീറ്റര്‍ ഉയരവും ഉള്ളതിനാല്‍ സോഷ്യല്‍ മീഡിയയില്‍ ഇവരുടെ ജോഡിപ്പൊരുത്തം ചൂടേറിയ ചര്‍ച്ചയ്ക്ക് കാരണമായി . ചോങ്കിംഗില്‍ നിന്നുള്ള പ്രണയികള്‍ രണ്ട് വര്‍ഷത്തിലേറെയായി പ്രണയത്തിലാണെന്ന് ഹൈബാവോ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. താന്‍ മൂന്ന് Read More…

Oddly News

1.72 കോടി രൂപയ്ക്ക് വീട് വിറ്റു, വീട്ടുടമകൾ പോലും അറിഞ്ഞില്ല!

ഉടമസ്ഥര്‍ പോലും അറിയാതെ 1.72 കോടി രൂപയ്ക്ക് വീട് മറ്റ് രണ്ട് പേര്‍ വിറ്റ വാര്‍ത്തയാണ് ഇപ്പോള്‍ കൗതുകരമാകുന്നത്. അരിസോണയില്‍ നിന്നുള്ള ദമ്പതികള്‍ക്കാണ് ഈ ദുരനുഭവം ഉണ്ടായത്. വീട്ടുകാരുടെ പേരിലുള്ള രേഖകളെല്ലാം വ്യാജമായി ഉണ്ടാക്കിയാണ് ഇവര്‍ വീട് വിറ്റത്. ആന്‍ഡ്രിയ ടേണറിന്റെയും അവരുടെ മുന്‍ ഭര്‍ത്താവ് കേയ്ത്തിന്റെയും വീടാണ് ഇവര്‍ അറിയാതെ വിറ്റത്. തങ്ങളുടെ വീട് വിറ്റുപോയി എന്നും മാരിക്കോപ്പ കൗണ്ടി റെക്കോര്‍ഡേഴ്‌സ് ഓഫീസ് വെബ്‌സൈറ്റില്‍ അത് അപ്‌ലോഡ് ചെയ്തിട്ടുണ്ട് എന്നും വൈകിയാണ് ഇരുവരും അറിഞ്ഞത്. ‘ഇതാണ് Read More…

Health

അമ്മയാകാൻ ഏറ്റവും നല്ല പ്രായം ഏത്? ഈ പ്രായത്തിനു ശേഷം കുട്ടികളുണ്ടാകാൻ പ്രയാസമാണ്

20നും 30നും ഇടയിലുള്ള കാലയളവാണ് അമ്മയാകാൻ പറ്റിയ ഏറ്റവും നല്ല പ്രായമെന്നാണ് വിദഗ്ദർ അഭിപ്രായപ്പെടുന്നു . ഡോക്ടർമാരുടെ അഭിപ്രായത്തിൽ, സ്ത്രീകൾക്ക് 30 വയസ്സിന് മുമ്പ് ആദ്യത്തെ കുട്ടി ഉണ്ടാകണം. രണ്ടാമത്തെ കുട്ടി 35 വയസ്സിന് ഉള്ളിലും . ഇതിനുശേഷം, ഗർഭധാരണത്തിനുള്ള സാധ്യത കുറഞ്ഞുവരും . പ്രായം കൂടുന്തോറും സ്ത്രീകളുടെയും പുരുഷന്മാരുടെയും പ്രത്യുത്പാദന ശേഷി കുറയാൻ തുടങ്ങുന്നു. പുരുഷന്മാരെ അപേക്ഷിച്ച്, ഒരു നിശ്ചിത പ്രായത്തിന് ശേഷം സ്ത്രീകളുടെ പ്രത്യുൽപാദനശേഷി അതിവേഗം കുറയുന്നു. ഇതാണ് ഗർഭധാരണ കാലയളവ് നിശ്ചയിക്കപ്പെടാനുള്ള കാരണം. Read More…

Oddly News

കുട്ടിക്കാലത്ത് അച്ഛനും അമ്മയും കളിക്കാറില്ലേ… 20വര്‍ഷങ്ങള്‍ക്ക് ശേഷം യുവാവും യുവതിയും അത് യാഥാര്‍ത്ഥ്യമാക്കി

ചെറുപ്പത്തില്‍ കിന്റര്‍ഗാര്‍ട്ടണ്‍ പ്രായത്തില്‍ കഞ്ഞിയും കറിയും, ഭാര്യയും ഭര്‍ത്താവും വീടുമൊക്കെ കളിക്കുന്നത് സ്വാഭാവികമായ കാര്യമാണ്. എന്നാല്‍ കുട്ടിയായിരുന്നപ്പോള്‍ ഭാര്യാഭര്‍ത്താക്കന്മാരായി കളിച്ചവര്‍ 20 വര്‍ഷത്തിന് ശേഷം അത് യാഥാര്‍ത്ഥ്യമാക്കിയാലോ? അതാണ് ചൈനയിലെ ഗ്വാങ്ഡോംഗ് പ്രവിശ്യയിലെ ഷെങ്ങും പേരു വെളിപ്പെടുത്തിയിട്ടില്ലാത്ത പങ്കാളിയും ചെയ്തത്. ഈ മാസം ആദ്യം വിവാഹിതരായ ഇരുവരും സോഷ്യല്‍മീഡിയയില്‍ ഇപ്പോള്‍ ട്രെന്‍ഡിംഗാണ്. ജനുവരി 7 ന് ഇരുവരും വിവാഹിതരായി. രണ്ട് ദശാബ്ദങ്ങള്‍ക്കുമുമ്പ്, വെവ്വേറെ ഗ്രേഡില്‍ പഠിക്കുകയായിരുന്ന അവനും ഭാര്യയും, കിന്റര്‍ഗാര്‍ട്ടനില്‍ ആയിരിക്കുമ്പോള്‍ വേദിയില്‍ നവദമ്പതികളായി പോസ് ചെയ്തിരുന്നു. Read More…

Oddly News

ജീവിക്കാന്‍ മാര്‍ഗ്ഗമില്ല, കുട്ടികളും ഉണ്ടാകുന്നില്ല ; ദമ്പതികള്‍ വിവാഹവാര്‍ഷികത്തില്‍ ജീവനൊടുക്കി

സാമ്പത്തിക ഞെരുക്കത്തിന് പുറമേ കുട്ടികളില്ലെന്ന ആത്മസംഘര്‍ഷവും ദമ്പതികള്‍ വിവാഹവാര്‍ഷിക ദിനത്തില്‍ ജീവനൊടുക്കി. മുംബൈയിലെ മാര്‍ട്ടിന്‍നഗറില്‍ ജാരിപട്ക പോലീസ് സ്റ്റേഷന്‍ പരിധിയിലെ തങ്ങളുടെ വസതിയിലായിരുന്നു മദ്ധ്യവയസ്‌ക്കരായ ദമ്പതികളുടെ ആത്മഹത്യ. 54 കാരനായ ടോണിയും 45 കാരിയായ ആനിയുമാണ് തങ്ങളുടെ വിവാഹവാര്‍ഷികത്തില്‍ ജീവനൊടുക്കിയത്. കുട്ടികളുണ്ടാകാത്തതില്‍ ദമ്പതികള്‍ വിഷാദത്തില്‍ ആയിരുന്നു. അതിനൊപ്പം കഴിഞ്ഞ രണ്ടുവര്‍ഷമായി ടോണിക്ക് ജോലിയുമില്ലാതായി. കോവിഡ് 19 മഹാമാരിയെ തുടര്‍ന്ന് ടോണിക്ക് തൊഴില്‍നഷ്ടം സംഭവിച്ചതിനാല്‍ കുടുംബം സാമ്പത്തീകപ്രതിസന്ധി നേരിടുന്ന സ്ഥിതിയിലായിരുന്നു. ഴിഞ്ഞ രണ്ടുമാസമായി ദമ്പതികള്‍ ആത്മഹത്യാപ്രവണതയിലായിരുന്നെന്നാണ് റിപ്പോര്‍ട്ടുകള്‍. കുടുംബാംഗങ്ങള്‍ക്കൊപ്പം Read More…

Oddly News

ഓണ്‍ലൈനില്‍ ട്രാഫിക്ക് കൂട്ടാന്‍ കുടുംബകലഹത്തിന്റെ വ്യാജവീഡിയോ ഉണ്ടാക്കി തരികിട ; ദമ്പതികള്‍ ഇപ്പോള്‍ തടങ്കലില്‍

ഓണ്‍ലൈനില്‍ ട്രാഫിക് കൂട്ടുന്നതിനായി കുടുംബകലഹത്തിന്റെയും ഭാര്യയെ തല്ലുന്നതിന്റെയും വ്യാജ വീഡിയോ നിര്‍മ്മിച്ച ദമ്പതികള്‍ അറസറ്റ്ില്‍. തെക്കുപടിഞ്ഞാറന്‍ ചൈനയിലെ യുനാന്‍ പ്രവിശ്യയിലെ കുന്‍മിങ്ങിലാണ് സംഭവം. സമൂഹത്തെ പ്രതികൂലമായി ബാധിക്കുന്ന തരത്തില്‍ വ്യാജ വീഡിയോ ഉണ്ടാക്കിയതിനെ തുടര്‍ന്ന് കാ എന്നു പേരുള്ള ഭര്‍ത്താവിനെയും ലീ എന്ന് വെളിപ്പെടുത്തിയ ഭാര്യയെയും അഞ്ച് ദിവസത്തെ അഡ്മിനിസ്ട്രേറ്റീവ് തടങ്കലില്‍ പാര്‍പ്പിച്ചതായി മെയിന്‍ലാന്‍ഡ് ന്യൂസ് ഔട്ട്ലെറ്റ് ‘ദി പേപ്പര്‍’ റിപ്പോര്‍ട്ട് ചെയ്തു. ലൈവ് സ്ട്രീമിംഗില്‍ നിന്ന് വന്‍ ലാഭം ഉണ്ടാക്കുന്ന സെലിബ്രിറ്റികളെ പോലെ ഒരു നീക്കമായിരുന്നു Read More…

Good News

വിവാഹം കടലിനടിയില്‍… സൗദി ദമ്പതികൾ വിവാഹിതരായത് ചെങ്കടലില്‍ വെള്ളത്തിനടിയിൽ

പ്രണയം വെളിപ്പെടുത്തലുകളും വിവാഹചടങ്ങുകളും എന്നും ഓര്‍ത്തിരിക്കേണ്ട വിധമാകണമെന്നാണ് മിക്കവരുടേയും കാഴ്ചപ്പാട്. വിവാഹത്തില്‍ എന്ത് പുതുമ പരീക്ഷിക്കാമെന്നാണ് പലരുടേയും ആലോചന. കടല്‍ വിസ്മയങ്ങള്‍ പര്യവേക്ഷണം ചെയ്യാന്‍ മറ്റുള്ളവരെ പ്രചോദിപ്പിച്ചുകൊണ്ട് സൗദി അറേബ്യയിലെ ഒരു ദമ്പതികള്‍ കടലില്‍ വെള്ളത്തിനടിയില്‍ പോയി വിവാഹചടങ്ങ് നടത്തി. ചെങ്കടലില്‍ വെള്ളത്തിനടിയിലുള്ള വിവാഹത്തോടെ മനോഹരമായ ഒരു വേദി, ഗംഭീരമായ വസ്ത്രധാരണം, കാലാതീതമായ പ്രണയത്തിന്റെ അന്തരീക്ഷം എന്നിവ ഉള്‍പ്പെടുന്ന വിവാഹത്തിന്റെ പരമ്പരാഗത സങ്കല്‍പ്പങ്ങളെയെല്ലാം തച്ചുടച്ചു. അണ്ടര്‍വാട്ടര്‍ ചടങ്ങില്‍, മുങ്ങല്‍ വിദഗ്ധരായ ഹസ്സന്‍ അബു അല്‍-ഓലയും യാസ്മിന്‍ ദഫ്താര്‍ദാറുമായിരുന്നു Read More…