Spotlight

‘ഒരുമിച്ച് മദ്യപിച്ച്, ഒരു മുറിയിൽ താമസിച്ചാൽ ബലാത്സംഗമാകുമോ? പരാതിയിലെ കാലതാമസം ദുരുഹം’; മുൻകൂർ ജാമ്യം തേടി ഡോ. ജോൺസൺ

കൊച്ചി ∙ ബലാത്സംഗക്കേസിൽ മുൻകൂർ ജാമ്യം തേടി ഡോ. ജോൺസൺ വർഗീസ് കോടതിയെ സമീപിച്ചു. ഇൻഫോപാർക്ക് പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ മുൻകൂർ ജാമ്യത്തിനായി ജോൺസൺ എറണാകുളം ജില്ലാ സെഷൻസ് കോടതിയിലാണ് ഹർജി നൽകിയത്. നടി അതുല്യ ചന്ദ്ര ഉൾപ്പെടുന്ന സംഘം തന്നെ മർദിച്ചുവെന്ന് കാട്ടി ഡോ. ജോൺസൺ പരാതി നൽകിയതിനു പിന്നാലെയാണ് നടിയുടെ ബന്ധു പീഡനപരാതിയുമായി പൊലീസിനെ സമീപിച്ചത്. എന്നാൽ താൻ നൽകിയ കേസിൽ നിന്ന് രക്ഷപ്പെടാൻ നിർമിച്ചെടുത്ത വ്യാജ പരാതിയാണിതെന്നാണ് ജോൺസന്റെ ആരോപണം. Read More…