Sports

IPLന്റെ പണക്കിലുക്കം; മുംബൈ ഇന്ത്യന്‍സ് ടീമിലെടുത്തു ; ബോഷ് പാകിസ്താന്‍ സൂപ്പര്‍ലീഗിന് ബൈ പറഞ്ഞു

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) 2025ല്‍ പരിക്കുമൂലം പുറത്തായ വലംകൈയ്യന്‍ സീമര്‍ ലിസാദ് വില്യംസിന് പകരക്കാരനായി മുംബൈ ഇന്ത്യന്‍സ് കണ്ടെത്തിയ താര മാണ് ദക്ഷിണാഫ്രിക്കന്‍ ഓള്‍റൗണ്ടര്‍ കോര്‍ബിന്‍ ബോഷ്. 2022 ല്‍ രാജസ്ഥാന്‍ റോയല്‍ സിന്റെ റിസര്‍വ് താരമായിരുന്നെങ്കിലും ഐപിഎല്ലില്‍ ഇതുവരെ സാന്നിദ്ധ്യം അറിയിക്കാന്‍ താരത്തിന് കഴിഞ്ഞിട്ടില്ല. ജനുവരിയില്‍ നടന്ന പാകിസ്ഥാന്‍ സൂപ്പര്‍ ലീഗ് (പിഎസ്എല്‍) 2025 ഡ്രാഫ്റ്റില്‍ ബോഷിനെ പെഷവാര്‍ സാല്‍മി ലേലം കൊണ്ടിരുന്നു. എന്നാല്‍ മുംബൈ ഇന്ത്യന്‍സ് ടീമില്‍ എടുത്തതോടെ ബോഷ് പിഎസ്എല്ലിനോട് വിടപറഞ്ഞു. Read More…