Uncategorized

ചിക്കനിൽ ഗർഭനിരോധന ഉറ! പ്രശസ്ത ഫാസ്റ്റ് ഫുഡ് റെസ്റ്റോറന്റിനെതിരെ 12 കോടിയുടെ കേസ്

പ്രശസ്ത ഫാസ്റ്റ് ഫുഡ് റെസ്റ്റോറന്റ് ശൃംഖലയായ പോപ്‌യേസിൽ നിന്നും വാങ്ങിയ ചിക്കനിൽ ഗർഭനിരോധന ഉറയോട് സാദൃശ്യമുള്ള വസ്തു കണ്ടെത്തിയതിനെ തുടർന്ന് ഉപഭോക്താവ് ഒന്നര ദശലക്ഷം ഡോളർ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ച വാർത്തയാണ് ഇപ്പോൾ സജീവ ചർച്ചയാകുന്നത്. ഭക്ഷണശാലകളുടെ ഗുണനിലവാരത്തെയും ശുചിത്വത്തെയും കുറിച്ച് വലിയ ചോദ്യചിഹ്നങ്ങളാണ് ഈ സംഭവം ഉയർത്തുന്നത്. റെസ്റ്റോറന്റിൽ നിന്ന് വാങ്ങിയ ആഹാരം കഴിക്കുന്നതിനിടയിലാണ് അതിൽ സംശയകരമായ രീതിയിൽ ആ പ്രത്യേക വസ്തു ശ്രദ്ധയിൽപ്പെട്ടത്. സൂക്ഷ്മ പരിശോധനയിൽ അതൊരു ഗർഭനിരോധന ഉറയാണെന്ന് തിരിച്ചറിഞ്ഞതോടെ ഉപഭോക്താവ് Read More…

Health

പശ്ചിമേഷ്യന്‍ സംഘര്‍ഷം, ഇന്ത്യയില്‍ കോണ്ടത്തിനും ‘ക്ഷാമം’; വില കുതിക്കും, ലൈംഗിക രോഗങ്ങള്‍ പകരാനുള്ള സാധ്യതയേറും

പശ്ചിമേഷ്യൻ സംഘര്‍ഷം ഇന്ത്യയിലെ സാധാരണക്കാരുടെ ജീവിതത്തെ സാരമായി ബാധിച്ചിരിക്കുകയാണ്. ഹോർമുസ് കടലിടുക്ക് വഴിയുള്ള ഇന്ധനക്കപ്പലുകളുടെ വരവ് പ്രതിസന്ധിയിലായതോടെ ഹോട്ടലുകൾ പൂട്ടുന്നതിനും ഗാര്‍ഹിക പാചകവാതകത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിനും നാം സാക്ഷ്യം വഹിച്ചു. ഇതിനു പിന്നാലെയാണ് ഇപ്പോൾ രാജ്യത്ത് കോണ്ടം ക്ഷാമവും ഉണ്ടായേക്കാമെന്ന മുന്നറിയിപ്പ് വരുന്നത്. യുദ്ധം കാരണം നിർമ്മാണത്തിനാവശ്യമായ അസംസ്‌കൃത വസ്തുക്കളുടെ ലഭ്യത കുറഞ്ഞതും ഉള്ളവയുടെ വില വർധിച്ചതുമാണ് ഈ മേഖലയെ തളർത്തുന്നത്. എച്ച്എൽഎൽ ലൈഫ്കെയർ, മാൻകൈൻഡ് ഫാർമ, ക്യുപിഡ് തുടങ്ങിയ പ്രമുഖ നിർമ്മാതാക്കൾ സിലിക്കൺ ഓയിലിന്റെ ക്ഷാമത്തെക്കുറിച്ചും Read More…

Sports

മഞ്ഞുകാല ഒളിംപിക്സില്‍ ചൂടപ്പംപോലെ കോണ്ടം, കിട്ടാനില്ല; 3 ദിവസം കൊണ്ട് 10,000 പാക്കറ്റ് തീര്‍ന്നു, പാരിസിൽ വിതരണം ചെയ്തത് 3ലക്ഷം വിന്‍റര്‍ ഒളിംപിക്സില്‍ പ്രതിസന്ധി

മിലാനോ കൊര്‍ടീന ശൈത്യകാല ഒളിംപിക്സ് വില്ലേജിൽ കോണ്ടം ക്ഷാമം നേരിടുന്നു എന്ന വാർത്ത കായിക ലോകത്ത് വലിയ ചർച്ചയായിരിക്കുകയാണ്. വില്ലേജിലെ 2900 അത്‌ലീറ്റുകൾക്കായി സംഘാടകർ 10,000 കോണ്ടം എത്തിച്ചിരുന്നെങ്കിലും മത്സരങ്ങൾ ആരംഭിച്ച് മൂന്നാം ദിവസം തന്നെ ഇവ തീർന്നുപോയെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇത്രവേഗം സ്റ്റോക്ക് തീരുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നും പ്രതിസന്ധി ഉടൻ പരിഹരിക്കുമെന്നും സംഘാടകർ അറിയിച്ചെങ്കിലും, പുതിയ ബാച്ച് എന്ന് എത്തുമെന്ന കാര്യത്തിൽ ഇപ്പോഴും അവ്യക്തത തുടരുന്നു. ആയിരക്കണക്കിന് കായികതാരങ്ങൾ ആഴ്ചകളോളം ഒന്നിച്ച് താമസിക്കുന്ന ഇടമെന്ന നിലയിലാണ് ഇത്രയധികം Read More…

Oddly News

പത്തൊമ്പതാം നൂറ്റാണ്ടിലെ ഗര്‍ഭനിരോധന ഉറ ; ലൈംഗിക ചിത്രമുള്ള കോണ്ടം !

പത്തൊമ്പതാം നൂറ്റാണ്ടിലേതെന്ന് വിശ്വസിക്കപ്പെടുന്ന നെതര്‍ലണ്ടിലെ മ്യൂസിയത്തില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്ന ഗര്‍ഭനിരോധന ഉറയില്‍ ലൈംഗിക ചിത്രങ്ങള്‍ കൊണ്ടുള്ള അലങ്കാരം. ആടുകളുടെ കുടലിൽ നിന്ന് നിര്‍മ്മിച്ചതാണെന്ന് വിശ്വസിക്കപ്പെടുന്ന, പ്രോഫൈലാക്റ്റിക് 1830 കാലഘട്ടത്തിലെയാണ്. ഇത് ഒരു വേശ്യാലയത്തില്‍ നിന്നുള്ള ഒരു സുവനീര്‍ ആയിരിക്കുമെന്ന് ആംസ്റ്റര്‍ഡാമിലെ റിക്‌സ്മ്യൂസിയത്തില്‍ നിന്നുള്ള കുറിപ്പില്‍ പറയുന്നു. അക്കാലത്ത് കോണ്ടം കൗണ്ടറിനു കീഴില്‍ വില്‍ക്കപ്പെടുമായിരുന്നുവെന്ന് മ്യൂസിയത്തിലെ പ്രിന്റ്സ് ക്യൂറേറ്റര്‍ പറഞ്ഞു. എട്ട് ഇഞ്ചിൽ താഴെ വലിപ്പമുള്ള ഈ കോണ്ടം “മിന്റ് കണ്ടീഷനിലാണ്”. യുവി പരിശോധനയിൽ ഇത് ഉപയോഗിച്ചിട്ടില്ലെന്ന് കണ്ടെത്തിയതായി നെതർലാൻഡ്‌സിലെ Read More…