ആണ്‍കുഞ്ഞിനെ ഗര്‍ഭം ധരിക്കാനായി ബ്രിട്ടീഷ് ഗണിത ശാസ്ത്രജ്ഞ പങ്കിട്ട ‘പൊടിക്കൈ’ സമൂഹ മാധ്യമങ്ങളില്‍ വൈറലാവുന്നു. ഇന്‍സ്റ്റഗ്രാമിലൂടെ പ്രഫസര്‍ ഹന്ന ഫ്രൈയാണ് കണക്കുകള്‍ ഉദ്ധരിച്ച് ഇക്കാര്യം പങ്കുവച്ചിരിക്കുന്നത്. രണ്ട് ലോകാമഹായുദ്ധങ്ങള്‍ക്ക് ശേഷവും ബ്രിട്ടനില്‍ ആണ്‍കുട്ടികളുടെ എണ്ണത്തിലുണ്ടായ വര്‍ധനവ് അടിസ്ഥാനമാക്കിയായിരുന്നു ഹന്ന ഇക്കാര്യം വിശദീകരിച്ചത്. അവര്‍ പഠന വിധേയമാക്കിയത് ഇംഗ്ലണ്ടിലെയും വെയില്‍സിലെയും ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും ജനന നിരക്കാണ്. ഒന്നാം ലോകയുദ്ധത്തിന് ശേഷവും രണ്ടാം ലോകയുദ്ധത്തിന് ശേഷവും ഇക്കാര്യം പ്രകടമാണെന്നും ഹന്ന ചൂണ്ടിക്കാട്ടുന്നുണ്ട്. ഗര്‍ഭധാരണ സാധ്യത ചക്രത്തിലെ ആദ്യദിവസങ്ങളിലാണ് ലൈംഗിക ബന്ധം Read More…