കുഞ്ഞുന്നാളിലെ മുതല്‍ ഒരുമിച്ച് കളിച്ചു വളര്‍ന്നവര്‍. ഭക്ഷണവും കിടപ്പും ഒരുമിച്ച്. കോഴിക്കോട് സ്വദേശികളായ ജയരാജനേയും മഹേഷിനേയും കോയമ്പത്തൂരില്‍ മരിച്ച നിലയില്‍ കണ്ടെത്തിയതിന്റെ ഞെട്ടലിലാണ് ഇവിടെ നാട്ടുകാര്‍. മഹേഷിനെ കഴുത്തറുത്ത് കൊന്നശേഷം ജയരാജ് തൂങ്ങിമരിക്കുകയായിരുന്നുവെന്നാണ് വിവരം. 30 വര്‍ഷത്തോളമായി സുഹൃത്തുക്കളായിരുന്ന ഇരുവരും കോയമ്പത്തൂരില്‍ ബേക്കറി നടത്തുകയായിരുന്നു. 51കാരനായ മഹേഷും 48കാരനായ ജയരാജനും അയല്‍വാസികളാണ് . കോയമ്പത്തൂരിലെ ബേക്കറിക്കച്ചവടം ലാഭകരമായതോടെ പലയിടത്തായി ഭൂമിയും കാറും ഇരുവരും വാങ്ങികൂട്ടി. ഇക്കഴിഞ്ഞ ദിവസമാണ് മഹേഷിനെ കൊലപ്പെടുത്തിയശേഷം ജയരാജന്‍ ജീവനൊടുക്കിയ വാര്‍ത്ത നാട്ടില്‍ അറിയുന്നത്. Read More…