മരിച്ചെന്നു കരുതി ശവപ്പെട്ടിയിലാക്കിയ പതിനഞ്ചുകാരി ചടങ്ങുകൾക്കിടെ ജീവനോടെ എഴുന്നേറ്റു. കടുത്ത നെഞ്ചുവേദനയെത്തുടർന്ന് യൂലെയ്ഡി എന്ന പെൺകുട്ടിയെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ കുട്ടിയുടെ ചലനം നിലയ്ക്കുകയായിരുന്നു. ഹൃദയമിടിപ്പ് നിലച്ചെന്ന് തോന്നി പിതാവ് പെൺകുട്ടിയെ വീട്ടിലെത്തിച്ച് സംസ്കാര ചടങ്ങുകൾക്കായി ശവപ്പെട്ടിക്കുള്ളിലാക്കി. എന്നാൽ ചടങ്ങിനിടെ ശവപ്പെട്ടിയിൽ നിന്ന് ശബ്ദം കേട്ട് മൂടി തുറന്നപ്പോൾ പെൺകുട്ടി ജീവനോടെ എഴുന്നേൽക്കുകയായിരുന്നു. ഗ്വാട്ടിമാലയിലെ ഈ സംഭവം അത്ഭുതമാണെന്ന് പറഞ്ഞ് ഒട്ടേറെപ്പേർ ദൈവത്തെ സ്തുതിക്കുന്ന വീഡിയോ വൈറലായി. അതേസമയം, വീഡിയോയെയും കുടുംബത്തിന്റെ നടപടിയെയും വിമർശിച്ച് നിരവധി ആളുകൾ രംഗത്തെത്തിയിട്ടുണ്ട്. Read More…
Tag: coffin
ശവപ്പെട്ടിക്കുള്ളിൽ നിന്ന് ഒരു മൂളൽ…! ഞെട്ടി ബന്ധുക്കൾ, ജീവൻ തിരികെ ലഭിച്ച് വൃദ്ധ; പിന്നീട് സംഭവിച്ചത് !
വടക്കൻ ചൈനയിൽ മരിച്ചെന്നു കരുതി ശീതീകരിച്ച ശവപ്പെട്ടിയിൽ അടക്കം ചെയ്ത എഴുപതുകാരിയായ വൃദ്ധയ്ക്ക് ഒരു ദിവസത്തിന് ശേഷം ജീവന്റെ ലക്ഷണങ്ങൾ തിരികെ ലഭിച്ചു. എന്നാല്‍, മണിക്കൂറുകൾക്ക് ശേഷം അവർ യഥാർത്ഥത്തിൽ മരണപ്പെടുകയും ചെയ്തതായി റിപ്പോർട്ട്. ചൈനയിലെ ഹെബെയ് പ്രവിശ്യക്കാരിയായ ഈ വൃദ്ധ വർഷങ്ങളായി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളാൽ ബുദ്ധിമുട്ടുകയായിരുന്നു. പത്തുവർഷത്തിലധികമായി തലച്ചോറിലെ രക്തധമനികളിൽ രക്തം കട്ടപിടിക്കുന്ന രോഗാവസ്ഥയിലായിരുന്ന ഇവർക്ക് പിന്നീട് കാൻസറും സ്ഥിരീകരിച്ചിരുന്നു. കാൻസർ രോഗം ഇനി ചികിത്സിച്ചു ഭേദമാക്കാൻ കഴിയില്ലെന്ന് ഡോക്ടർമാർ അറിയിച്ചതിനെ തുടർന്ന് ബന്ധുക്കൾ ഇവരെ Read More…
‘മരിച്ച’ സ്ത്രീ ശവപ്പെട്ടിയിൽനിന്ന് എഴുന്നേറ്റു ! സംസ്കരിക്കുന്നതിന് നിമിഷങ്ങൾക്ക് മുമ്പ്- വീഡിയോ
തായിലൻഡില്‍ നടന്ന ഒരു അന്ത്യകർമ്മ ഘോഷയാത്ര ഞെട്ടിപ്പിക്കുന്ന ഒരു നിമിഷത്തിന് വേദിയായി. ‘മരിച്ച’ 65 വയസ്സുള്ള ഒരു സ്ത്രീ, ശവപ്പെട്ടിയിൽ നിന്ന് മുട്ടിവിളിച്ചു, വിറക്കുകയും ഈച്ചകളെ മുഖത്തുനിന്ന് തട്ടിമാറ്റുകയും ചെയ്യുന്നുണ്ടായിരുന്നു. പെട്ടെന്ന് അവര്‍ ബോധം വീണ്ടെടുത്തു. ശരിയായ പരിശോധനയില്ലാതെ കുടുംബം അവർ മരിച്ചുവെന്ന് കരുതിയതെന്ന് ഡോക്ടർമാർ പറയുന്നു. രണ്ട് വർഷമായി കിടപ്പിലായിരുന്ന ചൊന്തിറോട്ട് എന്ന സ്ത്രീയെ നവംബർ 23-ന് പുലർച്ചെ ഫിറ്റ്സാനുലോക് പ്രവിശ്യയിലെ വീട്ടിൽ അബോധാവസ്ഥയിൽ കണ്ടെത്തുകയായിരുന്നു. അവർ സ്വാഭാവിക മരണം വരിച്ചുവെന്ന് കുടുംബം കരുതി. തുടർന്ന്, Read More…
‘ഗോഡ്ഫാദര്’ സിനിമപോലെ; എതിര്‍ത്തയാളെ ഭീഷണിപ്പെടുത്താന്‍ ശവപ്പെട്ടി കൊണ്ടിട്ടു; ഇറ്റലിയിലെ ഒറിജിനല്‍ മാഫിയാകുടുംബം
മാഫിയാ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയാല്‍ തട്ടിക്കളയുമെന്ന സൂചന നല്കി സാമൂഹ്യസംഘടനാ നേതാവിന്റെ വീടിന് മുന്നില്‍ ശവപ്പെട്ടി കൊണ്ടിട്ട് ഹോളിവുഡ് സിനിമാ സ്റ്റൈലില്‍ പ്രവര്‍ത്തിക്കുന്ന ഗുണ്ടാസംഘം. ഇറ്റാലിയന്‍ നഗരമായ റോമിലും പരിസരത്തും കുറ്റകൃത്യങ്ങളുടെ പരമ്പര തീര്‍ക്കുന്ന ഒരു മാഫിയ മാതൃകയിലുള്ള സംഘടിത ക്രൈം സിന്‍ഡിക്കേറ്റായ കാസമോണിക്ക ക്രൈം ഫാമിലിയാണ് ഞായറാഴ്ച ഒരു മാഫിയ വിരുദ്ധ പ്രവര്‍ത്തകയുടെ വീടിന് മുന്നില്‍ ഒരു കറുത്ത ശവപ്പെട്ടി കൊണ്ടുവെച്ച് ഭീഷണി ഉയര്‍ത്തിയത്. കാസമോണിക്കയുടെ പ്രധാന കുടുംബ വില്ലകള്‍ ആസ്ഥാനമാക്കിയ ടോര്‍ ബെല്ല മൊണാക്കയുടെ Read More…




