Lifestyle

കാപ്പി താമരയിലയില്‍; സോഷ്യല്‍ മീഡിയയിലെ പുതിയ താരം, എന്താണ് സംഭവം?

സോഷ്യല്‍ മീഡിയയില്‍ എന്തെങ്കിലും കാര്യങ്ങള്‍ വൈറലാകണമെങ്കില്‍ വ്യത്യസ്തമായ എന്തെങ്കിലും ചെയ്താല്‍ മാത്രം മതി. ഭക്ഷണ കാര്യത്തിലൊക്കെ വെറൈറ്റി കൊണ്ടു വന്ന് അത് സോഷ്യല്‍ മീഡിയയില്‍ വൈറലാക്കുന്നത് ഇപ്പോഴത്തെ ട്രെന്‍ഡ് തന്നെയാണ്. അത്തരത്തില്‍ പലതരത്തിലുള്ള ഭക്ഷണങ്ങളും വൈറലാകാറുമുണ്ട്. അത്തരത്തില്‍ വൈറലായ ഒരു കോഫിയാണ് താമരയില കോഫി. സോഷ്യല്‍ മീഡിയയിലെ പുതിയ താരമാണ് താമരയില കോഫി. ചൈനയിലെ ഒരു റസ്റ്റോറന്റില്‍ വിളമ്പുന്ന ഈ പ്രത്യേക തരം കോഫിയുടെ വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ഈ കോഫിയുടെ പ്രത്യേകത എന്താണെന്നല്ലേ അറിയേണ്ടത്. Read More…

Health

എന്തുകൊണ്ടാണ് ചിലര്‍ക്കുമാത്രം കാപ്പി കയ്പ്പുള്ളതായി തോന്നുന്നത്? കാരണമുണ്ട്…

കാപ്പിയുടെ രുചി പലർക്കും വ്യത്യസ്തമായി അനുഭവപ്പെടാറുണ്ട്. ചിലർക്ക് അവ അമിതമായ കയ്പുള്ളതായി തോന്നുന്നു. എന്നാൽ ഇപ്പോൾ പുറത്തു വന്നിരിക്കുന്ന ഒരു പഠനം കാപ്പിയുടെ രുചി കയ്പ്പല്ല എന്നും ഈ ധാരണയ്ക്ക് കാരണം ജനിതകമായ ഘടകങ്ങൾ ആണെന്നും വ്യക്തമാക്കുന്നു. ജർമ്മനിയിലെ മ്യൂണിക്കിലെ ടെക്‌നിക്കൽ യൂണിവേഴ്‌സിറ്റിയിലെ ഗവേഷകരാണ് ഇതരത്തിലൊരു പഠനം നടത്തിയത്. വറുത്ത കാപ്പിയിലെ കയ്പേറിയ സംയുക്തങ്ങൾ അതിന്റെ രുചിയെ എങ്ങനെ സ്വാധീനിക്കുന്നുവെന്നും അവർ വിശകലനം ചെയ്യുകയുണ്ടായി. കാപ്പിയുടെ രുചി എത്രത്തോളം കയ്പേറിയതാണെന്ന് നിർണ്ണയിക്കുന്നതിൽ ഒരു വ്യക്തിയുടെ ജനിതക പ്രവണതകൾക്കും Read More…

Health

പേപ്പർ കപ്പുകളിൽ ചായയും കാപ്പിയും കുടിക്കുന്നത് ക്യാൻസറിന് കാരണമാകുമോ?

ചായയ്ക്കും കാപ്പിക്കും ഡിസ്പോസിബിൾ കപ്പുകൾ ഉപയോഗിക്കുന്ന ശീലം നമുക്കുണ്ട് . ഡിസ്പോസിബിൾ പേപ്പർ കപ്പുകൾ ആരോഗ്യത്തിന് നല്ലതാണെന്ന് ആളുകൾ വിശ്വസിക്കുന്നു. കൂടാതെ പ്ലാസ്റ്റിക് കപ്പുകള്‍ ഉപയോഗിക്കുമ്പോഴുള്ള പാരിസ്ഥിതികപ്രശ്നങ്ങള്‍ക്കും പരിഹാരമാണ്. എന്നാൽ ഡോക്ടർമാർ ഇതിന് വിപരീത അഭിപ്രായമാണ് പങ്കുവയ്ക്കുന്നത് . പേപ്പർ കപ്പുകൾ നിർമ്മിക്കാൻ ആരോഗ്യത്തിന് വളരെ അപകടകരമായ പല തരത്തിലുള്ള രാസവസ്തുക്കളും പ്ലാസ്റ്റിക്കുകളും ഉപയോഗിക്കുന്നുണ്ടെന്ന് വിദഗ്ധർ പറയുന്നു . ഇതുമായി ബന്ധപ്പെട്ട്, ന്യൂഡൽഹി പിഎസ്ആർഐ ഹോസ്പിറ്റലിലെ സീനിയർ കൺസൾട്ടന്റ് ഹെമറ്റോളജിസ്റ്റും ഓങ്കോളജിസ്റ്റുമായ ഡോ. അമിത് ഉപാധ്യായ പറയുന്നത് Read More…

Lifestyle

തോന്നുമ്പോഴൊക്കെ കാപ്പി കുടിക്കരുത്, എങ്ങനെ കുടിക്കണം ? എപ്പോള്‍ കുടിക്കണം? അറിഞ്ഞിരിക്കുക

വൈകുന്നേരം ഒരു കപ്പ് കാപ്പി അത് പലവര്‍ക്കും നിര്‍ബന്ധമായിരിക്കും. അത് കുടിച്ചാല്‍ പിന്നെ എന്തെന്നില്ലാത്ത ഊര്‍ജ്ജം അനുഭവപ്പെട്ടേക്കാം. ഗുണദോഷ സമ്മിശ്രമായ കാപ്പി ലോകമൊട്ടാകെയുള്ള ആളുകള്‍ക്ക് പ്രിയപ്പെട്ടതാണ്. എന്നാല്‍ കോഫി എങ്ങനെ കുടിക്കണം? എപ്പോള്‍ കുടിക്കണം എന്നിങ്ങനെയുള്ള കാര്യങ്ങളില്‍ ഇക്കാലയളവില്‍ പല പഠനങ്ങളും നടന്നിട്ടുണ്ട്.. ആന്റിഓക്സിഡന്റുകള്‍ കൊണ്ട് നിറഞ്ഞ കോഫിക്ക് തലച്ചോറിന്റെ പ്രവര്‍ത്തനത്തെയും ഹൃദയാരോഗ്യത്തെയും സഹായിക്കാനും ഉപാപചയ പ്രവര്‍ത്തനങ്ങള്‍ വര്‍ധിപ്പിക്കാനും കഴിയുന്നു. പരമാവധി ഗുണങ്ങള്‍ ലഭിക്കുന്നതിന് കോഫി കുടിക്കേണ്ട രീതി എങ്ങനെയാണ് എന്നതിനെക്കുറിച്ച് പോഷകാഹാര വിദഗ്ധയും i Trive. Read More…

Lifestyle

ലൈംഗികതയും കാപ്പിയും തമ്മില്‍ ബന്ധമുണ്ടോ ?

കാപ്പി ഇഷ്ടമില്ലാത്തവര്‍ കുറവാണ്. ദിവസവും ഇടയ്ക്കിടയ്ക്ക് കാപ്പി കുടിയ്ക്കുന്നവരും കുറവല്ല. എന്നാല്‍ ലൈംഗികതയും കാപ്പിയും തമ്മില്‍ ബന്ധമുണ്ടോ ? ഉണ്ടെന്നാണ് പുതിയ പഠനങ്ങളില്‍ വ്യക്തമാകുന്നത്. ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതിന് മുന്‍പ് പുരുഷന്മാര്‍ ദിവസവും രണ്ടു കപ്പു കാപ്പി വീതം കുടിക്കുന്നത് ഏറെ നല്ലതാണെന്നാണ് പുതിയ പഠനം പറയുന്നത്. അമേരിക്കന്‍ സൊസൈറ്റി ഓഫ് റീ പ്രൊഡക്ടീവ് മെഡിസിന്‍ ആണ് ഈ വിഷയത്തില്‍ പഠനം നടത്തിയത്. ഇവരുടെ ആനുവല്‍ കോണ്‍ഫറന്‍സിലാണ് ഇങ്ങനെ ഒരു പഠനം അവതരിപ്പിച്ചത്. ഇത്തവണ കണ്ടെത്തിയ പഠനഫലം Read More…

Healthy Food

ഒരുദിവസം എത്ര കപ്പ് കാപ്പി കുടിക്കാം? കോഫി കുടിക്കാന്‍ ഏറ്റവും ഉചിതമായ സമയം ഏത്?

രാവിലെ എണീറ്റാല്‍ ഒരു കാപ്പി നിര്‍ബന്ധമാണ് എല്ലാവര്‍ക്കും. എന്നാല്‍ ചിലര്‍ക്കാവട്ടെ വൈകുന്നേരമാണ് കോഫി ടൈം. എന്നാല്‍ മറ്റ് ചിലരാവട്ടെ ഇടയ്ക്കിടയ്ക്ക് കാപ്പി കുടിച്ചുകൊണ്ടേയിരിക്കും. എന്നാല്‍ ഇതിന് ഗുണവും ദോഷവും ഉണ്ടാകുമെന്ന് നമ്മുക്കറിയാം. എന്നാല്‍ കാപ്പി കുടിക്കുന്നതിന് ഒരുസമയമുണ്ടോ? സാധാരണയായി 8ഔണ്‍സുള്ള ഒരു കപ്പ് കാപ്പിയില്‍ ഏതാണ്ട് 100 മില്ലീഗ്രാം കഫീന്‍ അടങ്ങിയിട്ടുണ്ട്. കാപ്പിയുടെ തരമനുസരിച്ച് അതിന് മാറ്റം വന്നേക്കാം. കഫീന്‍ ഒരു ഉത്തേജകമായതിനാല്‍ രാവിലെ കഴിക്കുമ്പോള്‍ ഒരു ഉണര്‍വായിരിക്കും ശരീരത്തിനുണ്ടാകുക. അതിനായി ശരീരത്തിലെ കഫിന്‍ കോര്‍ട്ടിസോളിന്റെ അളവ് Read More…

Health

ചായയും കാപ്പിയും കുടിക്കുന്നവരാണോ? ഒരിക്കലും ഈ മരുന്നുകള്‍ക്കൊപ്പം കഴിക്കല്ലേ

രാവിലെ ഒരു കപ്പ് കാപ്പിയോ ചായയോ കുടിച്ച് ദിവസം തുടങ്ങാന്‍ ആഗ്രഹിക്കുന്നവരാണ് അധികം. കഫീന്‍ അടങ്ങിയതിനാല്‍ ഇത് ഒരു വിരേചനൗഷധമായി പ്രവര്‍ത്തിക്കുന്നു. എന്നാല്‍ കാപ്പിയിലെ കഫിന്‍ മരുന്നുകളുടെ ആഗിരണം, വിതരണം, വിസര്‍ജനം എന്നിവയെയെല്ലാം ബാധിക്കും. ചായയിലും കഫീന്‍ ഉള്‍പ്പടെ 5 ആല്‍ക്കലോയ്ഡുകളുണ്ട്. എന്നാല്‍ നിക്കോട്ടിന്‍, കഫാന്‍, തിയോബ്രോമിന്‍ തുടങ്ങിയവ മരുന്നുകളുമായി ചേര്‍ന്ന് അവയുടെ ഫലപ്രാപ്തി കുറയ്ക്കുന്നു. അതിനാല്‍ കാപ്പിയോടൊപ്പം ചില മരുന്നുകള്‍ കഴിക്കാന്‍ പാടില്ല. ആന്റിബയോട്ടക്കുകള്‍ അത്തരത്തിലുള്ളതാണ്.ഇവ ഒരുമിച്ച് കഴിച്ചാല്‍ അസ്വസ്ഥതയും ഉറക്കക്കുറവും അനുഭവപ്പെടും. ഇത് ദീര്‍ഘകാലത്തേക്ക് Read More…

Health

ദിവസവും കാപ്പി കുടിക്കുന്നവരാണോ നിങ്ങള്‍? എന്നാല്‍ ഒപ്പം ഈ ഭക്ഷണങ്ങള്‍ ഒഴിവാക്കണം

പ്രഭാത ഭക്ഷണത്തിനോടൊപ്പം കാപ്പി കുടിക്കുന്നവര്‍ ഏറെയാണ്. ഒരുപാട് ആരോഗ്യ ഗുണങ്ങളുമുണ്ട് കാപ്പിക്ക്. ഇന്‍ഫ്ളമേഷന്‍ തടയുകയും, ഓക്സീകരണ സമ്മര്‍ദം കുറയ്ക്കുകയും ചെയ്യുന്ന കാപ്പി, ടൈപ്പ് 2 പ്രമേഹവും കാന്‍സറും വരാനുള്ള സാധ്യതയും കുറയ്ക്കുന്നു. എന്നാല്‍ കാപ്പിയോടൊപ്പം എന്ത് കഴിക്കുന്നു എന്നതിനെ അടിസ്ഥാനപ്പെടുത്തിയിരിക്കും അവയുടെ ഏറ്റക്കുറച്ചിലുകള്‍. പ്രഭാതഭക്ഷണത്തോടൊപ്പം പഴങ്ങളും ഒപ്പം കാപ്പിയും കുടിക്കാറുണ്ട് പലരും. എന്നാല്‍ കാപ്പിയോടൊപ്പം ഓറഞ്ചോ ഗ്രേപ്പ് ഫ്രൂട്ടോ കഴിക്കുമ്പോള്‍ ദഹനപ്രശനങ്ങള്‍ ഉണ്ടാകും. ഓക്കാനം, വയറു കമ്പിക്കൽ, നെഞ്ചെരിച്ചിൽ എന്നിവ ഇതുമൂലം ഉണ്ടാകും. ആദ്യം പഴങ്ങള്‍ കഴിക്കാനായി Read More…