Crime

ട്രെയിനിലിരുന്ന് തേങ്ങയെറിഞ്ഞു ; ഏറുകൊണ്ട വഴിയാത്രക്കാരന്‍ മരിച്ചു

മുംബൈ: ട്രെയിനില്‍ നിന്ന് അജ്ഞാതനായ ഒരാള്‍ എറിഞ്ഞ തേങ്ങ തലയില്‍ കൊണ്ട് 30 വയസ്സുള്ള ഒരാള്‍ മരിച്ചു. ശനിയാഴ്ച രാവിലെ 8.30 ഓടെയാണ് സംഭവം. ഭായന്ദര്‍ റെയില്‍വേ പാലത്തിലൂടെ നൈഗാവോണ്‍ സ്റ്റേഷനിലേക്ക് നടക്കുകയായിരുന്ന വസായിലെ പഞ്ചു ദ്വീപ് നിവാസിയായ സഞ്ജയ് ഭോയിയാണ് മരിച്ചത്. കടന്നുപോകുന്ന ട്രെയിനില്‍ നിന്ന് എറിഞ്ഞ തേങ്ങ നേരിട്ട് തലയില്‍ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഭോയിറിനെ വസായിലെ സര്‍ ഡിഎം പെറ്റിറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നീട് അദ്ദേഹത്തെ മുംബൈ ആശുപത്രിയിലേക്ക് മാറ്റി, ഞായറാഴ്ച രാവിലെ Read More…

Myth and Reality

സ്ത്രീയുടെ നഗ്നമായ അരക്കെട്ടിനോട് സാമ്യം; ലുക്കില്‍ തെറ്റിദ്ധരിക്കേണ്ട, ഇതാണ് ലോകത്തിലെ ഏറ്റവും വിലയേറിയ ‘തേങ്ങ’

നാളികേരം അതിന്റെ ആരോഗ്യ ഗുണങ്ങൾകൊണ്ടും സ്വാദുകൊണ്ടും വളരെ പ്രിയപ്പെട്ടതാണ്. എന്നാൽ, ലക്ഷക്കണക്കിന് രൂപ വിലവരുന്ന ഒരു തരം നാളികേരം ലോകത്തുണ്ട്. അതിന്റെ വലുപ്പം ആരെയും അമ്പരപ്പിക്കും. കോക്കോ ഡി മെർ അഥവാ “ഇരട്ട നാളികേരം” എന്നാണ് ഈ അപൂർവ്വയിനം തേങ്ങ അറിയപ്പെടുന്നത്. കടൽത്തെങ്ങിന്റെ ഈ കായയെച്ചുറ്റി നിരവധിയായ വിചിത്രങ്ങളായ കഥകൾ പ്രചരിച്ചിരുന്നു. ചകിരിയോടൊപ്പം ഒരിക്കലും കിട്ടിയിട്ടില്ലാത്ത ഈ തേങ്ങയ്ക്കാവട്ടേ ഒരു മനുഷ്യസ്ത്രീയുടെ നഗ്നമായ അരക്കെട്ടിനോടും പിൻഭാഗത്തിനോടും നല്ല സാമ്യവും ഉണ്ട് തെങ്ങുകൾ ഉൾപ്പെട്ട ‘പാം ട്രീ’ കുടുംബാംഗമായ Read More…

Travel

തേങ്ങയും കോളയുമായി ആൻഡമാനിലെ നിരോധന ദ്വീപില്‍ പ്രവേശിച്ച് അമേരിക്കൻ വിനോദ സഞ്ചാരി: പിന്നാലെ അറസ്റ്റ്

ലോകത്തിലെ ഏറ്റവും ഒറ്റപ്പെട്ടതും അപകടകരവുമായ ആൻഡമാൻ നിക്കോബാർ ദ്വീപുകളിലെ ആദിവാസി ഗോത്രത്തിൽ അനധികൃത സന്ദർശനം നടത്തിയ അമേരിക്കൻ വിനോദ സഞ്ചാരി അറസ്റ്റിൽ. 24 കാരനായ മിഖൈലോ വിക്ടോറോവിച്ച് പോളിയാക്കോ എന്ന യുവാവിനെയാണ് മാർച്ച് 31 ന് സിഐഡി അറസ്റ്റ് ചെയ്തത്. ആദിവാസികൾക്കായി ഒരു കാൻ കോളയും തേങ്ങയും ഇയാൾ ദ്വീപിൽ കൊണ്ടുചെന്നെങ്കിലും ഗോത്രവർഗം അത് പൂർണമായും തിരസ്കരിക്കുകയായിരുന്നു. ഏകദേശം 30 വർഷമായി പുറംലോകവുമായി ബന്ധവുമില്ലാതെ ജീവിക്കുന്ന ഗോത്രവർഗ സമൂഹമാണിത്. അനുമതിയുമില്ലാതെയാണ് ഇയാൾ നോർത്ത് സെന്റിനൽ ദ്വീപിലേക്ക് കടന്നതെന്ന് Read More…

Health

എന്ത്, തേങ്ങയോ ? കുട്ടികളിലെ മോണരോഗം തടയാന്‍ തേങ്ങയ്ക്ക് സാധിക്കും; പഠനം പറയുന്നത്

പലരേയും അലട്ടുന്ന പ്രശ്നങ്ങളിലൊന്നാണ് മോണരോഗം. പെരിഡോന്റല്‍ പതൊജനുകള്‍ എന്നറിയപ്പെടുന്ന ബാക്ടീരിയാണ് ഇതിന് കാരണമാകുന്നത്. ഇത് മോണകളില്‍ വീക്കം സൃഷ്ടിക്കുന്നു. ചികിത്സിക്കാതെ ഇരുന്നാല്‍ പല ഗുരുതര പ്രശനങ്ങളിലേക്കും നയിക്കാം. ഈ രോഗം തടയാന്‍ വായയുടെ ശുചിത്വം പ്രധാനമാണ്. എന്നാല്‍ വായയുടെ സംരക്ഷണവുമായി ബന്ധപ്പെട്ട് ലഭ്യമാകുന്ന പല ഉല്‍പന്നങ്ങളും വളരെ പരുക്കനാണ്. ചെറിയകുട്ടികള്‍ക്കും പ്രായമായവര്‍ക്കും അത് ഉപയോഗിക്കാന്‍ സാധിക്കില്ല. ഇതിലുള്ള അണുനാശിനികള്‍ അസ്വസ്ഥത ഉണ്ടാക്കാം. കുറച്ചു മൃദുവായതും എന്നാൽ ഫലപ്രദമായ ഒരു ആന്റി ബാക്ടീരിയൽ ഏജന്റിനുവേണ്ടിയുള്ള അന്വേഷണത്തിലാണ് പ്രഫസര്‍ ഷിഗേകി Read More…