ന്യൂ ഡൽഹി: ഡൽഹിയിലെ സ്വകാര്യ ആശുപത്രിയിൽ 23 കാരനായ യുവാവിന്റെ ചെറുകുടലിൽ നിന്ന് 3 സെന്റീമീറ്റർ വലിപ്പമുള്ള ജീവനുള്ള പാറ്റയെ പുറത്തെടുത്ത് ഡോക്ടർമാർ. വസന്ത് കുഞ്ചിലെ ഫോർട്ടിസ് ഹോസ്പിറ്റലിലാണ് സംഭവം. നൂതന എൻഡോസ്കോപ്പിക് ടെക്നിക്കുകൾ ഉപയോഗിച്ചാണ് 10 മിനിറ്റ് നീണ്ട ഈ നടപടിക്രമത്തിലൂടെ പാറ്റയെ പുറത്തെടുത്തതെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കടുത്ത വയറുവേദനയും ഭക്ഷണം ദഹിക്കുന്നതിലെ ബുദ്ധിമുട്ടും മൂലമാണ് രോഗി വൈദ്യസഹായം തേടിയതെന്ന് മെഡിക്കൽ സംഘത്തെ നയിച്ച ഗ്യാസ്ട്രോഎൻട്രോളജിയിലെ സീനിയർ കൺസൾട്ടൻ്റ് ശുഭം Read More…