തിരുവനന്തപുരം ജില്ലയിലെ ചിറയിൻകീഴിന് സമീപം മുട്ടപലത്ത് വീടിന്റെ ഗേറ്റിൽ കുടുങ്ങിയ മൂർഖൻ പാമ്പിനെ സ്നേക്ക് റെസ്ക്യൂവർ രക്ഷപ്പെടുത്തി. വീട്ടിലെ നായ നിർത്താതെ കുരയ്ക്കുന്നത് കേട്ട് ഭയന്ന പാമ്പ് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ ഗേറ്റിന്റെ വീതി കുറഞ്ഞ ഭാഗത്ത് കുടുങ്ങുകയായിരുന്നു. സുഹൃത്ത് വിവരമറിയിച്ചതിനെത്തുടർന്ന് സ്ഥലത്തെത്തിയ സ്നേക്ക് റെസ്ക്യൂവർ രാജേഷ് തിരുവാമനയാണ് ഏറെ നേരത്തെ പരിശ്രമത്തിനൊടുവിൽ പാമ്പിനെ സുരക്ഷിതമായി പുറത്തെടുത്തത്. View this post on Instagram A post shared by രാജേഷ് തിരുവാമന (@pambettan_vlogs21) നല്ല വലിപ്പമുള്ള പാമ്പായിരുന്നു Read More…
Tag: cobra
ഒന്നാം ക്ലാസുകാരന്റെ സ്കൂൾ ബാഗിൽ മൂർഖൻ പാമ്പ്!; ഞെട്ടിക്കുന്ന സംഭവം കാക്കനാട് അത്താണിയിൽ
കൊച്ചി: കാക്കനാട് അത്താണിയിൽ ഒന്നാം ക്ലാസുകാരന്റെ സ്കൂൾ ബാഗിൽ നിന്നും മൂർഖൻ പാമ്പിനെ പിടികൂടി. അത്താണി എളവക്കാട്ട് അബ്ദുൾ അസീസിന്റെ വീട്ടിൽ നിന്നാണ് പാമ്പിനെ പിടിച്ചത്. ബാഗിന് അമിതഭാരം തോന്നി പരിശോധിച്ചപ്പോഴാണ് പാമ്പിനെ കണ്ടത്. എളമക്കര സ്വദേശി റിൻഷാദ് പാമ്പിനെ പിടികൂടി വനം വകുപ്പിന് കൈമാറി.ഇന്നലെ വൈകിട്ട് ട്യൂഷൻ കഴിഞ്ഞത്തിയ കുട്ടി വീട്ടിലെ ഹാളിൽ മേശക്ക് താഴെ ബാഗ് വച്ചിരുന്നു. ഇന്ന് രാവിലെ വീട്ടുജോലിക്കാരി മുറിഅടിച്ചു വാരുന്നതിനിടെ മേശക്ക് താഴെയിരുന്ന ബാഗ് എടുക്കാൻ ശ്രമിച്ചപ്പോഴാണ് ബാഗിനു നല്ല ഭാരം Read More…
സർക്കാർ സ്കൂളിൽ ഇണക്കോബ്രകൾ ഇഴഞ്ഞ് ‘നൃത്തം’ ചെയ്യുന്നു; വീഡിയോ വൈറൽ
ഗ്വാളിയോർ (മധ്യപ്രദേശ്): മധ്യപ്രദേശിലെ ഗ്വാളിയോർ ജില്ലയിലുള്ള ഒരു സർക്കാർ പ്രൈമറി സ്കൂളിന്റെ പരിസരത്ത് ബുധനാഴ്ച ഒരു ജോടി മൂർഖൻ പാമ്പുകൾ – ഒരു ആണും ഒരു പെണ്ണും – ഇഴഞ്ഞുനടക്കുകയും ഒരുമിച്ച് ‘നൃത്തം ചെയ്യുകയും’ ചെയ്യുന്നതായി കണ്ടു. ഗ്വാളിയോറിലെ ഭിതർവാർ പ്രദേശത്തുള്ള ബമറോൾ ഗ്രാമത്തിലെ സ്കൂളിൽ ക്ലാസുകൾ നടന്നുകൊണ്ടിരിക്കുമ്പോഴാണ് ഈ കാഴ്ച ശ്രദ്ധയിൽപ്പെട്ടത്. സ്കൂൾ ജീവനക്കാർ പകർത്തിയ ഒരു വീഡിയോ ബുധനാഴ്ച സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. വീഡിയോയിൽ, രണ്ട് മൂർഖൻ പാമ്പുകളും ഒരേ താളത്തിൽ Read More…
മൂർഖൻ പാമ്പ് കടിച്ച സ്ത്രീയെ ആശുപത്രിയിലേക്ക് കൊണ്ടുപോയില്ല, പകരം മന്ത്രവാദം – വീഡിയോ
പാറ്റ്‌ന: ബീഹാറിലെ സീതാമർഹിയിൽ ഒരു സ്ത്രീക്ക് മൂർഖൻ പാമ്പിൻ്റെ കടിയേറ്റപ്പോൾ, ആശുപത്രിയിൽ കൊണ്ടുപോകുന്നതിന് പകരം നാട്ടുകാർ അന്ധവിശ്വാസങ്ങളെയും മന്ത്രവാദത്തെയും ആശ്രയിച്ച ഒരു ഞെട്ടിക്കുന്ന സംഭവം പുറത്തുവന്നിരിക്കുന്നു. ഈ സംഭവത്തിൻ്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. വീഡിയോയിൽ, സ്ത്രീ നിലത്ത് കിടക്കുന്നതും ചുറ്റും ആളുകൾ കൂടി നിന്ന് മന്ത്രവാദ ശുശ്രൂഷകൾ നടത്തുന്നതും കാണാം.ഒരു പുരുഷൻ ഒരു വടികൊണ്ട് പാമ്പിനെ നിയന്ത്രിക്കുന്നതും പാമ്പ് വിഷം തിരിച്ചെടുക്കുമെന്ന് വിശ്വസിച്ച് പാമ്പിനെ സ്ത്രീയുടെ അടുത്തേക്ക് കൊണ്ടുവരുന്നതും വീഡിയോയിലുണ്ട്. സ്ത്രീയുടെ ഇപ്പോഴത്തെ അവസ്ഥയെക്കുറിച്ച് വിവരങ്ങൾ ലഭ്യമല്ല.ഒരാൾക്ക് Read More…
ലജ്ജയില്ല? പാമ്പ് പശുവിനെ ആവർത്തിച്ച് കൊത്തുമ്പോൾ മനുഷ്യൻ റീൽ ഉണ്ടാക്കുന്നു; രോഷാകുലരായ നെറ്റിസൺമാര്‍
സോഷ്യല്‍ മീഡിയയില്‍ വീഡിയോ വൈറലാകാന്‍ വേണ്ടി എന്തും ചെയ്യുന്ന ചിലയാളുകള്‍ ഉണ്ട്. എന്നാല്‍ ക്രൂരതയ്ക്കും ഒരു അതിരില്ലേ? അതും മണ്ടാപ്രാണികളോട്? മൃഗസ്നേഹികളും ഗോസംരക്ഷകരും ധാരാളമുള്ള ഈ രാജ്യത്ത് ഇതൊന്നും ആരും ശ്രദ്ധിക്കുന്നില്ലേ? ഒരു പാമ്പ് പശുവിനെ കൊത്തുമ്പോള്‍ പാമ്പിനെ ഓടിച്ചു വിടാനോ പശുവിനെ പാമ്പുകടിയില്‍നിന്ന് സംരക്ഷിക്കാനോ തയാറാകാതെ കാമറയില്‍ അത് ഷൂട്ട് ചെയ്യുകയാണ് ഇവിടെ യൂട്യൂബര്‍. പലപ്രാവശ്യം പാമ്പു കൊത്തുമ്പോഴും, കയറില്‍ കെട്ടിയിട്ട പശുവിന് ഒന്നും ചെയ്യാനാകുന്നില്ല. ദുരിതത്തിലായ മൃഗത്തെ സഹായിക്കാൻ ഒന്നും ചെയ്യാതെ ഇൻസ്റ്റാഗ്രാം റീലിനായി Read More…
മദ്യപാനിയുടെ മുമ്പില്‍ പത്തിവിടർത്തി മൂര്‍ഖന്‍: കൈയിൽ കൊത്താൻ ആവശ്യപ്പെട്ടിട്ടും ആക്രമിച്ചില്ല- വീഡിയോ
പാമ്പ് എന്ന് കേള്‍ക്കുമ്പോള്‍ തന്നെ എല്ലാവര്‍ക്കും പേടിയാണ്. പാമ്പിന്റെ കൂട്ടത്തില്‍ ഏറ്റവും വിഷമുള്ള പാമ്പാണ് മൂര്‍ഖന്‍. മദ്യത്തിന്റെ ലഹരിയില്‍ മുഴുകി പാമ്പിനോടൊപ്പം കളിക്കുകയും അവയെ ഉപദ്രവിക്കുന്നതവുമായ പല വീഡിയോകളും ഇതിനോടകം തന്നെ നമ്മള്‍ കണ്ടിട്ടുണ്ടാവാം. അത്തരത്തിലുള്ള ഒരു വീഡിയോയാണ് ഇപ്പോള്‍ സമൂഹ മാധ്യമത്തിലും വൈറലാവുന്നത്. 1.5 കോടിയിലധികം ആളുകളാണ് ഇതിനോടകം തന്നെ വീഡിയോ കണ്ടിട്ടുള്ളത്. View this post on Instagram A post shared by Kaki Venkatesh (@a2z_venkat) പത്തി വിടര്‍ത്തി നില്‍കുന്ന മൂര്‍ഖനോട് Read More…
കടുവേ… കമോണ്‍ട്രാ… മൂര്‍ഖനും കടുവയും നേര്‍ക്കുനേര്‍; വൈറല്‍ വീഡിയോ
വനവും വന്യമൃഗങ്ങളും ബന്ധപ്പെട്ട് നിരവധി വീഡിയോകളാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. ഇക്കൂട്ടത്തില്‍ പാമ്പുമായി ബന്ധപ്പെട്ട വീഡിയോകളുമുണ്ടാകാറുണ്ട്. കൗതുകത്തോടെയും ഭയത്തോടെയുമൊക്കെയാണ് ആ വീഡിയോകള്‍ നമ്മള്‍ കാണാറുള്ളത്. ഇത്തവണ ഒരു കടുവയും മൂര്‍ഖന്‍ പാമ്പും നേര്‍ക്കുനേര്‍ കൊമ്പുകോര്‍ക്കാന്‍ നില്‍ക്കുന്ന ദൃശ്യങ്ങളാണ് സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നത്. ട്വിറ്ററില്‍ ഐഎഫ്എസ് ഉദ്യോഗസ്ഥനായ രമേഷ് പാണ്ഡെ പങ്കുവെച്ച വീഡിയോയാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. കടുവ കാട്ടിലെ വമ്പനാണെങ്കിലും മൂര്‍ഖന്‍ പാമ്പിനെ കണ്ട് പേടിച്ച് പിന്നോക്കം പോകുന്നതാണ് വീഡിയോയില്‍ കാണുന്നത്. കാട്ടിലെ ഒരു ചെറിയ അരുവിയിലാണ് മൂര്‍ഖന്‍ പാമ്പും Read More…
‘കാക്ക ഒരു ഭീകരജീവിയാണ്’ ! പാമ്പിനെ ആക്രമിക്കുന്ന കാക്ക, വീഡിയോ വൈറല്‍
പാമ്പിനെ എല്ലാവര്‍ക്കും പേടിയാണ്. എന്നാല്‍ ഈ കാക്ക ആ കൂട്ടത്തില്‍ പെടുന്നവനല്ല. തന്റെ മുന്നിലുള്ള പാമ്പ് ഒരു മൂര്‍ഖന്‍ ആയിരുന്നിട്ടു കൂടി അതിനെ യാതൊരു കൂസലുമില്ലാതെ ഒരു കാക്ക കൊത്തിപ്പറിക്കാന്‍ ശ്രമിക്കുന്ന വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയി മാറിയിരിക്കുകയാണ്. @TheBrutalNature എന്ന ഇന്‍സ്റ്റാഗ്രാം പേജില്‍ പങ്കിട്ട വീഡിയോയില്‍ കാക്ക പാമ്പിനെ തന്റെ നഖങ്ങള്‍ ഉപയോഗിച്ച് നിഷ്‌കരുണം ആക്രമിക്കുന്നതായി കാണാം. പാമ്പ് ഒഴിഞ്ഞുമാറാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും കാക്ക അതിനനുവദിക്കാതെ പാമ്പിന്റെ വായില്‍തന്നെ കൊത്തിവലിക്കുന്നതായും കാണാം. നാടകീയമായ ഈ Read More…
ലോകത്തിലെ ആദ്യത്തെ മൂര്‍ഖന്‍ പാമ്പ് ജനിച്ചത് എവിടെയാണ്? അറിഞ്ഞാല്‍ നിങ്ങള്‍ അത്ഭുതപ്പെടും
മാമ്പകള്‍ക്കും പവിഴ പാമ്പുകള്‍ക്കുമൊപ്പം ആദ്യത്തെ മൂര്‍ഖന്‍ പാമ്പും ആഫ്രിക്കയില്‍ നിന്നാണ് ഉണ്ടായതെന്നായിരുന്നു വളരെക്കാലമായി ശാസ്ത്രജ്ഞര്‍ വിശ്വസിച്ചിരുന്നത്. ടാന്‍സാനിയയില്‍ നിന്ന് കണ്ടെത്തിയ ഒരു ഫോസില്‍ അടിസ്ഥാനമാക്കിയുള്ളതാണ് ഈ കണ്ടെത്തല്‍, 33 ദശലക്ഷം വര്‍ഷം പഴക്കമുള്ള ഈ ഫോസിലിനെ പാമ്പുകളുടെ ഏറ്റവും പഴയ ബന്ധുവായി കരുതപ്പെടുന്നു. എന്നല്‍, റോയല്‍ സൊസൈറ്റി ഓപ്പണ്‍ സയന്‍സ് ജേണലില്‍ ഓഗസ്റ്റ് 7 ന് പ്രസിദ്ധീകരിച്ച ഒരു പുതിയ പഠനം ഈ വിശ്വാസത്തെ മാറ്റിമറിച്ചു. മൂര്‍ഖന്‍, മാമ്പകള്‍, പവിഴ പാമ്പുകള്‍ എന്നിവ ഉള്‍പ്പെടുന്ന എലപ്പേഡിയ (Elapoidea )സൂപ്പര്‍ Read More…









