Oddly News

മദ്യപിച്ച് ‘പാമ്പാ’യി പാമ്പുമായി കളിച്ചു; ശല്യംസഹിക്കാതെ മൂര്‍ഖന്‍ കടിച്ചു; വീഡിയോ വൈറല്‍

മദ്യപിച്ച് ലക്കുകെട്ട് വിഷമുള്ള പാമ്പുമായി കളിക്കുന്നതിനിടെ ആന്ധ്രാപ്രദേശില്‍ ഒരാള്‍ക്ക് പാമ്പുകടിയേറ്റു. മൂര്‍ഖന്‍ പാമ്പിന്റെ കടിയേറ്റത് നാഗരാജു എന്നയാള്‍ക്കാണ്. ശ്രീ സത്യസായി ജില്ലയിലെ കാദിരി മേഖലയില്‍ കോളേജ് പരിസരത്ത് വെച്ചായിരുന്നു സംഭവം. സംഭവത്തിന്റെ വീഡിയോ ഓണ്‍ലൈനില്‍ വ്യാപകമായി ഷെയര്‍ ചെയ്യപ്പെട്ടു. നാഗരാജു പാമ്പമായി കളിക്കുന്നതും പാമ്പിനെ കൈകൊണ്ട് അടിക്കുന്നതുമെല്ലാം ദൃശ്യങ്ങളിലുണ്ട്. സമീപത്തെ കുറ്റിക്കാട്ടിലേക്ക് രക്ഷപ്പെടാനുള്ള പാമ്പിന്റെ ശ്രമം അവഗണിച്ച നാഗരാജു അതിനെ പിടികൂടി റോഡിലേക്ക് തിരികെ കൊണ്ടുവന്നാണ് കളിക്കുന്നത്. നാഗരാജു പാമ്പുമായി കളിക്കുന്നതും തല്ലുന്നതും വീഡിയോയില്‍ കാണാം. പക്ഷേ, Read More…

Featured Oddly News

ഷൂവിനുള്ളില്‍ പത്തിവിടര്‍ത്തി മൂര്‍ഖന്‍; മഴക്കാലമാണ്, ജാഗ്രത വേണം; വീഡിയോ വൈറല്‍

മഴക്കാലത്ത് ചില കാര്യങ്ങളില്‍ വളരെ അധികം ശ്രദ്ധപുലര്‍ത്തേണ്ടത് അനിവാര്യമാണ്. വൈദ്യുതി മുടക്കവും ഗതാഗത തടസവും വെള്ളപ്പൊക്കവുമൊക്കെ ഇക്കാലത്ത് പതിവാണ്. എന്നാല്‍ അതിനോടൊപ്പം ശ്രദ്ധപുലര്‍ത്തേണ്ട മറ്റുചില കാര്യങ്ങള്‍ കൂടിയുണ്ട്. മഴ കൂടുതല്‍ ശക്തിപ്പെട്ട് കഴിഞ്ഞാല്‍ മാളങ്ങള്‍ ഇല്ലാതാവുകയും പിന്നീട് പാമ്പുകള്‍ പുറത്തേക്കിറങ്ങുന്നതും പതിവ് കാഴ്ചയാണ്. മഴക്കാലത്ത് ജനവാസ മേഖലകളില്‍ പാമ്പുകളുടെ ശല്യം വളരെ രൂക്ഷമാകാറുണ്ട്. അത്തരത്തിലുള്ള ഒരു ദൃശ്യമാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. View this post on Instagram A post shared by सर्पमित्र Read More…

Oddly News Wild Nature

ചുമ വന്നാല്‍ മൂര്‍ഖനും…. കഫ് സിറപ്പ് കുപ്പി വിഴുങ്ങി ശ്വസിക്കാനാകാതെ പാമ്പ്… വീഡിയോ വൈറല്‍

ഒഡീഷയിൽ ഒരു മൂർഖൻ കഫ് സിറപ്പ് കുപ്പി വിഴുങ്ങിയ ശേഷം ശ്വസിക്കാൻ പാടുപെടുന്നതിന്റെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല മീഡിയയില്‍ വൈറല്‍. ഇന്ത്യൻ ഫോറസ്റ്റ് സർവീസ് ഓഫീസർ സുശാന്ത നന്ദ കുപ്പി വിഴുങ്ങിയ പാമ്പിന്റെ വീഡിയോ പങ്കുവെച്ചു, പിന്നീട് പാമ്പ് ഹെൽപ്പ് ലൈനിലെ സന്നദ്ധപ്രവർത്തകരെത്തി പാമ്പിനെ രക്ഷിച്ചു. പാമ്പിന്റെ വായ്ക്കുള്ളിൽ കഫ് സിറപ്പിന്റെ കുപ്പി തുപ്പിക്കളയാനാകാതെ ഉറച്ചിരിക്കുന്നത് വീഡിയോയിൽ കാണാം. സന്നദ്ധപ്രവർത്തകർ സഹായിക്കുന്നതുവരെ പാമ്പ് ബുദ്ധിമുട്ടുന്നത് കാണാമായിരുന്നു. നന്ദ പറയുന്നതനുസരിച്ച്, ഹെൽപ്പ്‌ലൈനിലെ സന്നദ്ധപ്രവർത്തകർ കുപ്പിയുടെ അടിഭാഗത്തെ അരികുകൾ വിടുവിക്കാൻ Read More…

Oddly News

ആമസോൺ പാഴ്സൽ തുറന്നപ്പോൾ കിട്ടിയത് ജീവനുള്ള മൂര്‍ഖന്‍ പാമ്പിനെ; വ‍ൈറലായി വീഡിയോ

ബെംഗളൂരു: ആമസോണില്‍ ഓണ്‍ലൈനില്‍ ഗെയിം കണ്‍ട്രോളര്‍ ഓര്‍ഡര്‍ ചെയ്ത ദമ്പതികള്‍ക്ക് കിട്ടിയത് ജീവനുള്ള മൂര്‍ഖന്‍ പാമ്പിനെ. ബെംഗളൂരിലെ ടെക്കികളായ ദമ്പതികളാണ് ആമസോണില്‍നിന്ന് എക്‌സ്‌ബോക്‌സ് ഗെയിം കൺട്രോളർ ഓർഡർ ചെയ്‌തത്. ഈ അസാധാരണ സംഭവത്തിൽ ഖേദം പ്രകടിപ്പിച്ചെന്നും സംഭവത്തില്‍ അന്വേഷണം നടത്തുമെന്നും ആമസോണ്‍ വ്യക്താക്കള്‍ പറഞ്ഞു. എന്താണ് സംഭവിച്ചതെന്ന് പരിശോധന നടത്തുമെന്നും തങ്ങളുടെ ടീം പരാതിക്കാരെ ബന്ധപ്പെടുമെന്നും കമ്പനി എക്സിലൂടെ പ്രതികരിച്ചു. ഡെലിവറി പാർട്ണർ നേരിട്ടാണ് ബോക്സ് കൈമാറിയതെന്ന് ഇവർ പറയുന്നു. പാക്കറ്റിന്റെ കവർ പൊട്ടിച്ചപ്പോഴാണ് ഉള്ളിൽ മൂർഖൻ Read More…

Oddly News

കുടുംബം ഭയമില്ലാതെ പൂജ നടത്തുന്നത് ജീവനുള്ള കറുത്ത മൂര്‍ഖനുമായി ; വീഡിയോ വൈറലാകുന്നു..!

ജീവനുള്ള കരിമൂര്‍ഖനുമായി പൂജ നടത്തുന്ന കുടുംബത്തിന്റെ വീഡിയോ ഇന്റര്‍നെറ്റില്‍ വൈറലാകുന്നു. സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ഞെട്ടിക്കുന്ന ഒരു വീഡിയോയില്‍ കരിമൂര്‍ഖന്റെ സാന്നിധ്യത്താല്‍ കുടുംബം അല്‍പ്പംപോലും അസ്വസ്ഥരല്ല. സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ഒരു വീഡിയോ ലോകമെമ്പാടുമുള്ള കാഴ്ചക്കാരെ ഞെട്ടിച്ചു, ഒരു കറുത്ത മൂര്‍ഖന്‍ സാന്നിധ്യമുണ്ടായിട്ടും ഒരു മതപരമായ ചടങ്ങില്‍ ആഴത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഒരു കുടുംബത്തെ ഇതില്‍ കാണാം. വൈറലായ ദൃശ്യങ്ങള്‍, ഒരു പുരോഹിതന്‍ ഉള്‍പ്പെടെയുള്ള കുടുംബം പാമ്പിന്റെ നടുവില്‍ ശ്രദ്ധേയമായ ശാന്തതയോടെ ആചാരം നടത്തുന്നതായി കാണിക്കുന്നു. ഇന്‍സ്റ്റാഗ്രാമില്‍ ഓംകാര്‍ Read More…