ന്യൂഡൽഹി: ഇറാൻ യുദ്ധത്തിന്റെ തുടക്കത്തിൽ ഒമാൻ ഉൾക്കടലിൽ നങ്കൂരമിട്ടിരുന്ന എണ്ണ ടാങ്കറിനു നേരെയുണ്ടായ ഡ്രോൺ ആക്രമണത്തിൽ മരിച്ചുവെന്ന് കരുതപ്പെടുന്ന മർച്ചന്റ് നേവി ക്യാപ്റ്റൻ ആശിഷ് കുമാർ ജീവിച്ചിരിപ്പുണ്ടെന്നും നിയമവിരുദ്ധമായി ആരോ തടവിൽ വച്ചിരിക്കുകയാണെന്നും അവകാശപ്പെട്ട് ഭാര്യ സുപ്രീം കോടതിയെ സമീപിച്ചു. കുമാറിന്റെ മോചനത്തിനായി 20 ലക്ഷം രൂപ ആവശ്യപ്പെട്ട് ഒരു രാജ്യാന്തര നമ്പറിൽനിന്ന് കോൾ വന്നിരുന്നെന്നും കുമാറിന്റെ ഭാര്യ അൻഷു നൽകിയ ഹേബിയസ് കോർപ്പസ് ഹർജിയിൽ പറയുന്നു. മാർച്ച് ഒന്നിന് ഒമാനിലെ ഖസബ് തുറമുഖത്തിനടുത്തു നങ്കൂരമിട്ടിരുന്ന സ്കൈ Read More…

