സിഎംആർഎൽ–എക്സാലോജിക് കേസിൽ തനിക്കും മകൾക്കുമെതിരെ ശശിധരൻ കർത്ത മൊഴി നൽകിയെന്ന വാർത്തകൾക്ക് പിന്നിൽ മാധ്യമങ്ങളാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കുറേക്കാലമായി മാധ്യമങ്ങൾ നിർമ്മിച്ചെടുക്കുന്ന വ്യാജ വാർത്തകളുടെ തുടർച്ചയാണിതെന്നും, മുൻപ് പി.കെ. ശ്രീമതിക്കെതിരെ തീർത്തും അസത്യമായ വാർത്ത നൽകിയതും ഇതേ മാധ്യമങ്ങൾ തന്നെയാണെന്നും അദ്ദേഹം പറഞ്ഞു. സിഎംആർഎൽ വിഷയം ഉയർത്തിക്കാട്ടുന്നത് കാര്യങ്ങൾ തന്നിലേക്ക് എത്തിക്കാൻ വേണ്ടിയാണെന്നും പിണറായി ആരോപിച്ചു. “എങ്ങനെയെങ്കിലും കാര്യങ്ങൾ എന്നിലേക്ക് എത്തിക്കാമെന്നാണ് പലരുടെയും ശ്രമം. എന്നോട് എല്ലാവർക്കും അത്രമേൽ താല്പര്യമാണല്ലോ. അത് വരട്ടെ, ഇത്തരം എത്രയോ Read More…
Tag: CMRL
‘പണം നൽകിയത് പിണറായിയുമായുള്ള അടുപ്പം കാരണം’: വീണയ്ക്ക് കുരുക്കായി കർത്തയുടെ മൊഴി
കൊച്ചി∙ സിഎംആർഎൽ–എക്സാലോജിക് കേസിൽ വീണാ വിജയന് തിരിച്ചടിയായി സിഎംആർഎൽ എംഡി ശശിധരൻ കർത്തയുടെ മൊഴി പുറത്തുവന്നു. വീണയുടെ കമ്പനി തങ്ങൾക്ക് യാതൊരു സേവനവും നൽകിയിട്ടില്ലെന്നും, മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള ബന്ധം കാരണം മാത്രമാണ് പണം നൽകിയതെന്നുമാണ് കർത്ത ഇ.ഡിക്കു നൽകിയ മൊഴിയിൽ പറയുന്നത്. 2024 ഏപ്രിൽ 24-ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് നൽകിയ ഈ മൊഴിയുടെ അടിസ്ഥാനത്തിൽ വീണയെ ഇ.ഡി വീണ്ടും ചോദ്യം ചെയ്യാൻ വിളിച്ചേക്കും. അന്വേഷണത്തിന്റെ ഭാഗമായി വീണയുടെ ബാങ്ക് അക്കൗണ്ടുകൾ ഇതിനകം തന്നെ ഇ.ഡി മരവിപ്പിച്ചിട്ടുണ്ട്. Read More…
വീണയ്ക്കെതിരേ നിര്‍ണായക നീക്കം – സിഎംആർഎല്ലുമായുള്ള കരാര്‍ രേഖകള്‍ ആവശ്യപ്പെട്ട് ഇഡി
സിഎംആർഎൽ – എക്സാലോജിക് ദുരൂഹ ഇടപാട് കേസിൽ നിർണായക നീക്കവുമായി എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് (ഇ.ഡി) . എസ്എഫ്‌ഐഒ സമർപ്പിച്ച കുറ്റപത്രത്തിന്റെ അനുബന്ധ രേഖകൾ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് ഇ.ഡി കോടതിയിൽ അപേക്ഷ നൽകി. പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണ വിജയനും സിഎംആർഎല്ലും തമ്മിൽ 2016-ൽ ഒപ്പുവെച്ച കരാർ ഉൾപ്പെടെയുള്ള 134 പ്രധാന രേഖകളാണ് ഇ.ഡി ആവശ്യപ്പെട്ടിരിക്കുന്നത്. ആദായനികുതി വകുപ്പിന്റെ ഇന്ററിം സെറ്റിൽമെന്റ് ബോർഡ് റിപ്പോർട്ടും എസ്എഫ്ഐഒ റിപ്പോർട്ടും അടിസ്ഥാനമാക്കിയാണ് ഇ.ഡി ഈ കേസിൽ അന്വേഷണം നടത്തുന്നത്. Read More…
സിഎംആര്‍എല്ലിനു തിരിച്ചടി ; സ്റ്റേ ഇല്ല, ആവശ്യം തള്ളി ഹൈക്കോടതി, ഇഡി അന്വേഷണം തുടരാം,
കൊച്ചി: സിഎംആർഎൽ-എക്സാലോജിക് ഇടപാടിലെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) അന്വേഷണം തടയണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി. ഇഡിയുടെ നടപടികൾ ഉടൻ സ്റ്റേ ചെയ്യണമെന്നും സിംഗിൾ ബെഞ്ചിന്റെ മുൻ ഉത്തരവ് റദ്ദാക്കണമെന്നുമുള്ള സിഎംആർഎൽ കമ്പനിയുടെ ആവശ്യമാണ് കോടതി തള്ളിയത്. വർഷങ്ങളായി തുടരുന്ന കേസായതുകൊണ്ട് തന്നെ ഈ അപ്പീൽ ഹർജിയിൽ എത്രയും വേഗം വിശദമായ വാദം കേട്ട് അന്തിമ തീരുമാനമെടുക്കാമെന്ന് ജസ്റ്റിസ് രാജാ വിജയരാഘവൻ, ജസ്റ്റിസ് കെ.വി. ജയകുമാർ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. തിങ്കളാഴ്ച കോടതി പരിഗണിച്ച കേസുകളുടെ പട്ടികയിൽ Read More…




