മഴ കനത്ത് തീരക്കടൽ തണുത്തതോടെ വലനിറയെ മീൻ ലഭിച്ച് മത്സ്യത്തൊഴിലാളികൾ. ട്രോളിംഗ് നിരോധനം ആരംഭിച്ചതോടെ തീരത്ത് നിന്നു പോകുന്ന വള്ളങ്ങൾക്ക് നല്ല കൊയ്ത്താണ്. ഒപ്പം മത്സ്യവിലയിലും ഇടിവുണ്ടായി. വള്ളങ്ങൾക്ക് ധാരാളമായി നെത്തോലി കിട്ടുന്നതിനാൽ വില കുത്തനെ ഇടിഞ്ഞു. 30 മുതൽ 40 വരെയായിരുന്നു ഒരു കിലോ നെത്തോലിയുടെ വില. 15 രൂപവരെയെത്തിയെന്നും റിപ്പോര്‍ട്ടുകളുണ്ട്. നെത്തോലിയെന്നും ചൂടയെന്നും കൊഴുവയെന്നുമൊക്ക പലനാടുകളിലും വിളിപ്പേരുള്ള പൊടി മീൻ വറുത്തു കഴിക്കുന്നതാണ് ഏറ്റവും രുചികരം. ഇപ്പോൾ വിലക്കുറവിൽ നെത്തോലി സുലഭമായി കിട്ടും. ചെറിയ Read More…
Tag: clean
സ്ക്രബർ കഴിഞ്ഞാൽ അടുക്കളയിൽ ഏറ്റവും അപകടകാരി ഇതാണ്! ഈ കാര്യങ്ങൾ ശ്രദ്ധിക്കുക
അടുക്കളയാണ് വീട്ടിൽ ഏറ്റവും വൃത്തിയായി സൂക്ഷിക്കേണ്ട ഇടം എന്ന് എല്ലാവര്‍ക്കുമറിയാം. അടുക്കളയിൽ വൃത്തിയായി സൂക്ഷിച്ചില്ലെങ്കിൽ രോഗങ്ങള്‍ പിന്നാലെയെത്തും. അടുക്കളയിൽ ഉപയോഗിക്കുന്ന ഓരോ വസ്തുക്കളും വൃത്തിയാക്കുന്നതിൽ പ്രത്യേകം ശ്രദ്ധ വയ്ക്കണം. പാത്രം കഴുകാന്‍ ഉപയോഗിക്കുന്ന സ്ക്രബർ വൃത്തിയായി സൂക്ഷിച്ചില്ലെങ്കില്‍ ബാക്ടീരിയകള്‍ പകരുമെന്നും അത് രോഗങ്ങള്‍ ഉണ്ടാക്കുമെന്നും നമുക്കറിയാം. എന്നാല്‍ അടുക്കളയിൽ പതിവായി ഉപയോഗിക്കുന്ന കിച്ചൻ ടവ്വലുകലുകളും ഈ ഗണത്തില്‍ പെടുന്നവയാണ്. കൈകൾ തുടയ്ക്കാനും, കഴുകിയ പാത്രങ്ങളിലെ ജലാംശം നീക്കം ചെയ്യാനും, സ്റ്റൗവിൽ നിന്നും ചൂട് പാത്രങ്ങൾ വാങ്ങി വയ്ക്കാനുമൊക്കെ Read More…
മിക്സി ജാറിലെ അഴുക്കും കറയും കളഞ്ഞ് പുതുപുത്തനാക്കാം: അനായാസം കളയാൻ വഴികളുണ്ട്
അടുക്കളയില്‍ പ്രധാനപ്പെട്ട ഉപകരണം തന്നെയാണ് മിക്‌സി. വീട്ടമ്മമാരുടെ ജോലി വളരെ എളുപ്പമാക്കുന്ന ഒന്നു കൂടിയാണ് മിക്‌സി. എന്നാല്‍ ഈ മിക്‌സി വൃത്തിയാക്കി വെയ്ക്കുക എന്നത് കുറച്ച് പണിപ്പെട്ട കാര്യം തന്നെയാണെന്ന് പറയാം. കാരണം ബ്ലേഡുകള്‍ക്കിടയിലും വാഷറിലും എല്ലാം അഴുക്ക് അടിഞ്ഞുകൂടുമ്പോള്‍ വൃത്തിയാക്കല്‍ കുറച്ച് പ്രയാസമുള്ളതാകും. ബ്ലേഡുകള്‍ക്കിടയിലും വാഷറിലും എല്ലാം അഴുക്ക് അടിഞ്ഞു കൂടിയാല്‍ ദുര്‍ഗന്ധവും വിട്ടുമാറാത്ത പാടുകളും ഉണ്ടാകുകയും ചെയ്യും. എന്നാല്‍ ഇനി പറയുന്ന സാധനങ്ങള്‍ നമുക്ക് മിക്‌സി വൃത്തിയാക്കാനായി പ്രയോജനപ്പെടുത്താവുന്നതാണ്….. നാരങ്ങയുടെ തോട് – പിഴിഞ്ഞെടുത്ത Read More…
റിവേഴ്‌സ് പേരന്റിംഗ്? കുട്ടികൾ ഭക്ഷണമുണ്ടാക്കും, വീട് വൃത്തിയാക്കും, മാതാപിതാക്കള്‍ റെസ്റ്റെടുക്കും !
ചെറുപ്രായത്തിൽ കുട്ടികൾ മുതിർന്നവരെ അനുകരിക്കുകയും അവരെപോലെ പെരുമാറാൻ ശ്രമിക്കുകയും ചെയ്യുന്നത് ഏറെ രസകരമായ കാര്യമാണ്. അതെല്ലാം കുട്ടിക്കളിയുടെ ഭാഗമായിട്ടേ ആളുകൾ കാണാറുള്ളു. എന്നാൽ ചൈനയിൽ “റിവേഴ്സ് പാരന്റിംഗ്” എന്ന പേരിൽ സമാനയമായ പ്രവണത വൈറലായിക്കൊണ്ടിരിക്കുകയാണ്. സംഭവം എന്താണന്നല്ലേ? അവിടെ മാതാപിതാക്കൾ വിശ്രമിക്കുമ്പോൾ കുട്ടികൾ മാതാപിതാക്കൾ ചെയ്യുന്ന വീട്ടുജോലികൾ ഏറ്റെടുക്കുകയാണ്. സോഷ്യൽ മീഡിയയിൽ പത്ത് ലക്ഷത്തോളം ഫോളോവേഴ്‌സിനെ നേടി ഓൺലൈൻ സെൻസേഷൻ ആയി മാറിയ ലിയോണിംഗ് പ്രവിശ്യയിൽ നിന്നുള്ള പ്രൈമറി സ്കൂൾ വിദ്യാർത്ഥിയായ യുവാൻ യുവാൻ പങ്കുവച്ച വീഡിയോയിലാണ്ര Read More…
സ്വകാര്യഭാഗങ്ങളുടെ ശുചിത്വത്തിനു സ്ത്രീകള്‍ ഈ കാര്യങ്ങള്‍ ശ്രദ്ധിക്കുക
സിന്തറ്റിക് തുണികൊണ്ടുള്ള വസ്ത്രങ്ങളും അടിവസ്ത്രങ്ങളും നമ്മുടെ കാലാവസ്ഥയ്ക്ക് യോജിച്ചതല്ല. കൂടുതല്‍ വിയര്‍ക്കുന്ന കാലാവസ്ഥയില്‍ പ്രത്യേകിച്ചും. തുടയിടുക്കുകളിലും കക്ഷങ്ങളിലും കൂടുതല്‍ വിയര്‍പ്പു തങ്ങി നില്‍ക്കാന്‍ സാധ്യതയുണ്ട്. കഴിയുന്നതും വിയര്‍പ്പ് വലിച്ചെടുക്കുന്ന തുണി കൊണ്ടുള്ള വസ്ത്രങ്ങള്‍ ഉപയോഗിക്കുക. കാറ്റും സൂര്യപ്രകാശവുമുള്ള സ്ഥലത്തിട്ട് അടിവസ്ത്രങ്ങള്‍ ഉണക്കണം. ആന്റിസെപ്റ്റിക് ലോഷന്‍ കലര്‍ത്തിയ വെള്ളത്തില്‍ കഴുകിയെടുക്കാറുണ്ട് ചിലര്‍. അമിതമായാല്‍ ഇത് മറ്റു ചര്‍മരോഗങ്ങള്‍ക്ക് കാരണമാകും. സ്വകാര്യ ഭാഗത്തെ അനാവശ്യരോമങ്ങള്‍ കത്രിക ഉപയോഗിച്ച് മുറിച്ചു കളയണം. ഹെയര്‍ റിമൂവിങ് ക്രീമുകള്‍ ഉപയോഗിക്കുന്നതും വാക്‌സിങ് ചെയ്യുന്നതും യോനീഭാഗത്തെ Read More…
ചെറുനാരങ്ങയും ടൂത്ത്‌പേയ്സ്റ്റും ഉണ്ടോ? വാഷിംഗ് മെഷീന്‍ വൃത്തിയാക്കിയാക്കാന്‍ ഇനി എളുപ്പം
നമ്മുടെ വസ്ത്രങ്ങളൊക്കെ വൃത്തിയാക്കി എടുക്കാനാണ് വാഷിംഗ് മെഷീന്‍ ഉപയോഗിക്കുന്നത്. വാഷിംഗ് മെഷീനില്‍ തുണി ഇടുമ്പോള്‍ പലരും ശ്രദ്ധിയ്ക്കാതെ പോകുന്ന ഒരു കാര്യമാണ് വാഷിംഗ് മെഷീന്‍ വൃത്തിയായി ആണോ കിടക്കുന്നത് എന്നത്. വാഷിംഗ് മെഷീന്‍ വൃത്തിയായി ഇരുന്നാല്‍ മാത്രമേ അതില്‍ ഇടുന്ന തുണികളും വൃത്തിയായി കിട്ടുകയുള്ളൂ. രണ്ടാഴ്ച്ച കൂടുമ്പോള്‍ നിങ്ങള്‍ വാഷിംഗ് മെഷീന്‍ വൃത്തിയാക്കി ഇട്ടാല്‍ വസ്ത്രങ്ങളിലേയ്ക്ക് അണുക്കള്‍ കയറുന്നത് തടയാനും അതുപോലെ വാഷിംഗ് മെഷീന്‍ അണുവിമുക്തമാക്കി നിലനിര്‍ത്താനും ഇത് സഹായിക്കുന്നതാണ്. വളരെ എളുപ്പത്തില്‍ തന്നെ നമ്മള്‍ക്ക് വാഷിംഗ് Read More…
നിങ്ങളുടെ വീട്ടില്‍ വാട്ടര്‍ പ്യൂരിഫയറുണ്ടോ? എങ്കില്‍ ഈ കാര്യങ്ങള്‍ അറിഞ്ഞിരിക്കണം
വീട്ടില്‍ നമ്മള്‍ കുടിക്കുന്നത് ശുദ്ധ ജലമാണെന്ന് ഉറപ്പാക്കുന്നതിനായി പലരും വാട്ടര്‍ പ്യൂരിഫയറുകളെയാണ് ആശ്രയിക്കുന്നത്. എന്നാല്‍ നിശ്ചിത ഇടവേളകളില്‍ വാട്ടര്‍ പ്യൂരിഫയറുകള്‍ വൃത്തിയാക്കേണ്ടത് അത്യാവശ്യമാണ്. മികച്ച പ്രവര്‍ത്തനം ഉറപ്പാക്കുന്നതിനും ബാക്ടീരിയകളുടെ വളര്‍ച്ച തടയുന്നതിനും ഇത് സഹായിക്കും. ഫില്‍ട്ടര്‍ കാട്രിഡ്ജുകളില്‍ അഴുക്കും മാലിന്യവും അടിഞ്ഞുകൂടും. അത് വൃത്തിയാക്കാത്തപക്ഷം വാട്ടര്‍ പ്യൂരിഫയറിന്റെ പ്രവര്‍ത്തനത്തെ തന്നെയത് ബാധിക്കും. വൃത്തിയാക്കിയില്ലെങ്കില്‍ രോഗാണുക്കളും പ്യൂരിഫയറില്‍ വളരാനായി സാധ്യതയുണ്ട്. ഇത് ആരോഗ്യത്തിനെ മോശമായി ബാധിക്കും. കൂടാതെ നമ്മുടെ വെള്ളത്തിന്റെ രുചിയെ തന്നെ ബാധിക്കുകയും ചെയ്യും. കുറഞ്ഞ ഡിറ്റര്‍ജന്റും Read More…
അടിയിലെ ഉരുളന്‍ കല്ലുകള്‍ പോലും സുതാര്യം, ഇന്ത്യയിലെ ഏറ്റവും വൃത്തിയുള്ള നദി, ഏതാണ് ആ നദി?
ഇന്ത്യയില്‍ നദികള്‍ക്ക് സാമ്പത്തികവും ചരിത്രപരവുമായി മാത്രമല്ല മതപരവും സാംസ്‌കാരികവുമായ പ്രാധാന്യമുണ്ട്. ഇവിടെ നദികള്‍ ഇന്ത്യയുടെ ജീവനാഡി എന്നാണ് അറിയപ്പെടുന്നത്. കാരണം, നദികള്‍ കൃഷിയുടെയും ജലവിതരണത്തിന്റെയും പ്രധാന ഉറവിടം മാത്രമല്ല, സാംസ്‌കാരികവും ആത്മീയവുമായ വീക്ഷണകോണില്‍ കൂടി പ്രധാനമാണ്. എന്നിരുന്നാലും നദികളിലെ മലിനീകരണം മൂലം മിക്കവാറും ജലം മലിനവും കൃഷി ഉള്‍പ്പെടെ മുഴുവന്‍ ആവാസവ്യവസ്ഥയെയും ബാധിക്കുകയും ചെയ്യുന്നു. അതേസമയം ഇന്ത്യയില്‍ ശുദ്ധിയും വൃത്തിയുമുള്ള അനേകം നദികള്‍ കൂടി നമുക്കുണ്ട്. ഇന്ത്യയുടെ വടക്കുകിഴക്കന്‍ ഭാഗത്തെ ഉംഗോട്ട് നദിയെ ഇന്ത്യയിലെ ഏറ്റവും വൃത്തിയുള്ള Read More…
ഭക്ഷണത്തിന്റെ അവശിഷ്ടങ്ങള്‍ വീണ് ഗ്യാസ് സ്റ്റൗ അഴുക്കാകുന്നോ ? ; വൃത്തിയാക്കാന്‍ ഇക്കാര്യങ്ങള്‍ ചെയ്യാം
അടുക്കളയില്‍ ദിവസവും നമ്മള്‍ ഉപയോഗിയ്ക്കുന്ന ഒന്നാണ് ഗ്യാസ് സ്റ്റൗ. വളരെ പെട്ടെന്ന് തന്നെ വൃത്തികേടാകുന്നതും സ്റ്റൗ തന്നെയായിരിയ്ക്കും. ദിവസവും വൃത്തിയാക്കിയില്ലെങ്കില്‍ വളരെ വേഗം അഴുക്ക് പിടിയ്ക്കുന്നതിനും കാരണമാകും. ഭക്ഷണത്തിന്റെ അവശിഷ്ടങ്ങള്‍ എപ്പോഴും സ്റ്റൗവിന്റെ പല ഭാഗങ്ങളിലും വീഴുന്നത് പതിവാണ്. ഗ്യാസ് സ്റ്റൗ വൃത്തിയാക്കാന്‍ ഇനി പറയുന്ന മാര്‍ഗങ്ങള്‍ നോക്കാം…..









