Featured Health

ഹൃദയാഘാതം പ്രവചിക്കണോ? ഈ 3 രക്തപരിശോധനകൾ നിങ്ങളുടെ ജീവൻ രക്ഷിച്ചേക്കാം, ഹൃദയ ശസ്ത്രക്രിയാ വിദഗ്ധൻ പറയുന്നു

വർഷാവർഷം ഡോക്ടറെ കണ്ട് രക്തപരിശോധന നടത്തുന്ന ഭൂരിഭാഗം ആളുകളും തങ്ങളുടെ കൊളസ്ട്രോൾ അളവ് നോക്കി ഹൃദയാരോഗ്യം സുരക്ഷിതമാണെന്ന് വിശ്വസിക്കാറുണ്ട്. എന്നാൽ സാധാരണ ലാബ് റിപ്പോർട്ടുകൾ ഹൃദയാരോഗ്യത്തിന്റെ പൂർണ്ണരൂപം നൽകാറില്ല. ഹൃദ്രോഗ സാധ്യതകൾ വളരെ സങ്കീർണ്ണമാണ്. രക്തത്തിലെ ഹാനികരമായ കണികകളുടെ എണ്ണം, ജനിതകമായ കാരണങ്ങൾ, ശരീരത്തിനുള്ളിലെ വീക്കം (Inflammation) എന്നിവ വെളിപ്പെടുത്തുന്ന ചില പ്രത്യേക പരിശോധനകൾ കൂടി നടത്തിയാൽ മാത്രമേ ഹൃദയാരോഗ്യത്തെക്കുറിച്ച് കൃത്യമായ ധാരണ ലഭിക്കൂ. 25 വർഷത്തിലേറെ പ്രവൃത്തിപരിചയമുള്ള കാർഡിയോതൊറാസിക് സർജൻ ഡോ. ജെറമി ലണ്ടൻ, സാധാരണ Read More…

Healthy Food

മുട്ടയെപ്പറ്റി മുട്ടന്‍ സംശയങ്ങള്‍ ! കുടവയർ കുറയ്ക്കാൻ മുട്ട നല്ലതോ? പച്ച മുട്ട കഴിക്കാമോ?

പ്രോട്ടീനിന്റെ ഏറ്റവും മികച്ച സ്രോതസ്സുകളില്‍ ഒന്നാണ് കോഴിമുട്ട. ഏത് നേരത്തെ ഭക്ഷണത്തിന്റെ കൂടെയും മുട്ടയെ കൂട്ടാനാകും. ഇങ്ങനെയൊക്കെ ആണെങ്കിലും മുട്ടയെ ചുറ്റിപറ്റി നമ്മളില്‍ പലര്‍ക്കും ഇന്നും മുട്ടന്‍ സംശയങ്ങളാണ്. മുട്ടയുടെ മഞ്ഞ കഴിക്കാമോ, മുട്ട കഴിച്ചാല്‍ കൊളസ്‌ട്രോള്‍ വരുമോ എന്നിങ്ങനെ പല ആശങ്കകള്‍ മുട്ടയെ പറ്റി പലര്‍ക്കുമുണ്ട്. ഇത്തരത്തില്‍ മുട്ടയെ പറ്റിയുള്ള പല തെറ്റിദ്ധാരണകളും തിരുത്തുന്നതാണ് കാലിഫോര്‍ണിയയില്‍ ഗ്യാസ്‌ട്രോഎന്ററോളജിസ്റ്റായി ജോലി ചെയ്യുന്ന ഡോ. സൗരഭ് സേത്തിയുടെ അടുത്തിടെ പ്രസിദ്ധീകരിച്ച ഇന്‍സ്റ്റാഗ്രാം പോസ്റ്റ്. എയിംസ്, ഹാര്‍വാര്‍ഡ്, സ്റ്റാന്‍ഫോര്‍ഡ് ഉള്‍പ്പെടെയുള്ള Read More…

Featured Health

മുഖം നോക്കിയാല്‍ അറിയാം കൊളസ്‌ട്രോള്‍; എങ്ങനെ? ശ്രദ്ധിക്കേണ്ട പ്രധാന ലക്ഷണങ്ങൾ

ഉയർന്ന കൊളസ്‌ട്രോൾ പലപ്പോഴും നിശബ്ദനായ വില്ലനാണ്. പ്രകടമായ ലക്ഷണങ്ങൾ പുറമെ കാണിക്കില്ലെങ്കിലും, ചിലരിൽ മുഖത്തുണ്ടാകുന്ന മാറ്റങ്ങൾ കൊളസ്‌ട്രോളിന്റെ സൂചനയാകാമെന്ന് ആരോഗ്യവിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. പ്രധാനമായും ശ്രദ്ധിക്കേണ്ട മൂന്ന് മാറ്റങ്ങൾ ഇവയാണ്: കൺപോളകളിലോ അതിന് ചുറ്റുമോ കാണപ്പെടുന്ന മഞ്ഞ നിറത്തിലുള്ള മൃദുവായ പാടുകളാണിത്. ഇത് വേദനയില്ലാത്തവയാണ്. ശരീരത്തിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്നതിന്റെ ഫലമായാണ് ഇവ പ്രത്യക്ഷപ്പെടുന്നത്. പാരമ്പര്യമായി കൊളസ്‌ട്രോൾ കൂടുതലുള്ള കുടുംബങ്ങളിലെ ചെറുപ്പക്കാരിലും ഇത് കണ്ടുവരാറുണ്ട്. കണ്ണിന്റെ കൃഷ്ണമണിക്ക് ചുറ്റും കാണപ്പെടുന്ന ചാരനിറത്തിലോ നീലനിറത്തിലോ ഉള്ള വളയമാണിത്. പ്രായമായവരിൽ ഇത് സാധാരണമാണെങ്കിലും, Read More…

Healthy Food

കൊളസ്ട്രോൾ കൂടുതലാണോ? ഒരു മാസം ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ, മാറ്റം ഉറപ്പ്!

നിശ്ചിത അളവില്‍ കൊളസ്ട്രോള്‍ ശരീരത്തിന് ആവശ്യമാണ്. എന്നാല്‍ ഇതിന്റെ അളവ് ആവശ്യത്തിലും അധികമാകുമ്പോള്‍ ഹൃദയം അടക്കമുള്ള അവയവങ്ങള്‍ക്ക് നാശം വരുത്തും. ജീവിത ശൈലീ രോഗങ്ങളുടെ പട്ടികയില്‍ വരുന്ന ഒന്നാണ് പ്രധാനമായും കൊളസ്ട്രോള്‍. നമ്മളുടെ രക്തത്തില്‍ കാണപ്പെടുന്ന വാക്സി സബ്സ്റ്റന്‍സിനെയാണ് കൊളസ്ട്രോള്‍ എന്ന് പറയുന്നത്. നെഞ്ചിന്റെ ഇടത് വശത്തായി വേദന, ഭാരം അനുഭവപ്പെടല്‍, വീര്‍പ്പ് മുട്ടല്‍, തലകറക്കം, മനംമറിച്ചില്‍, മരവിപ്പ്, അമിതമായ ക്ഷീണം, ശ്വസിക്കാന്‍ ബുദ്ധിമുട്ട്, നെഞ്ചിന് കനം, രക്തസമ്മര്‍ദം ഉയരല്‍, സ്ഥിരതയില്ലാത്ത നടപ്പ്, കുഴഞ്ഞ സംസാരം, കാലുകളില്‍ Read More…

Healthy Food

രുചി കൂടും, പക്ഷേ തേങ്ങാ വറുത്തരച്ച കഴിക്കുന്നത് കൊളസ്‌ട്രോളിന് കാരണമാകുമോ?

തേങ്ങ ഉപയോഗിച്ചുള്ള വിഭവങ്ങള്‍ മലയാളികള്‍ക്ക് പ്രിയങ്കരമാണ് . പലഹാരങ്ങളായാലും കറികളായാലും തേങ്ങ ചേര്‍ത്താല്‍ ഏറെ രുചികരമാണ്. എന്നാല്‍ ആധുനിക കാലഘട്ടത്തില്‍ കൊളസ്‌ട്രോള്‍ പോലുള്ള രോഗങ്ങള്‍ ചെറുപ്പക്കാര്‍ക്കിടയില്‍ പോലും അധികമാകുന്ന കാലമാണ്. നമ്മുടെ ജീവിത, ഭക്ഷണ രീതികളാണ് ഇതിന് കാരണമാകുന്നത്. ഇതിനാല്‍ ഭക്ഷണ നിയന്ത്രണവും വ്യായാമവും അത്യാവശ്യമാണ്. കൊളസ്‌ട്രോള്‍ നിയന്ത്രണത്തിന് എപ്പോഴും പറയാറുള്ളത് എണ്ണയുടെ ഉപയോഗം നിയന്ത്രിയ്ക്കുകയെന്നതാണ്. ഇവിടെയാണ് നാളികേരത്തെക്കുറിച്ച് പലര്‍ക്കും ആശയക്കുഴപ്പമുണ്ടാകുന്നത്. നാളികേരം കഴിച്ചാല്‍ കൊളസ്‌ട്രോള്‍ വര്‍ദ്ധിയ്ക്കുമോയെന്നാണ് പലര്‍ക്കും സംശയം. കാരണം തേങ്ങയില്‍ വെളിച്ചെണ്ണ അടങ്ങിയിട്ടുണ്ട്. പൊതുവേ Read More…

Health

ഉയര്‍ന്ന കൊളസ്ട്രോള്‍ തടയാന്‍ ഉലുവ ഇല ജ്യൂസ്

ഉലുവ ജ്യൂസ് കുടിക്കുന്നത് ഉയര്‍ന്ന കൊളസ്‌ട്രോള്‍ കുറയ്ക്കാനും ധമനികളില്‍ അടഞ്ഞുകിടക്കുന്നവ തടയാനും സഹായിക്കുന്നു. ഉയര്‍ന്ന കൊളസ്ട്രോള്‍ ഹൃദ്രോഗത്തിന്റെ ഒരു പ്രധാന കാരണമാണ്. അടഞ്ഞ ധമനികള്‍ ഹൃദയാഘാതത്തിനുള്ള സാധ്യത ഗണ്യമായി വര്‍ദ്ധിപ്പിക്കുന്നു. കൊളസ്‌ട്രോള്‍ നിയന്ത്രിക്കാന്‍ മരുന്നുകള്‍ ഉപയോഗിക്കുമ്പോള്‍ ഉലുവ ഇല ജ്യൂസ് പോലുള്ള പ്രകൃതിദത്ത മാര്‍ഗങ്ങള്‍ ഹൃദയാരോഗ്യം പ്രോത്സാഹിപ്പിക്കുന്നതില്‍ ഒരു പ്രധാന പങ്ക് വഹിക്കുന്നു . ഉലുവ ഇലകളില്‍ പോഷകങ്ങളും ബയോ ആക്റ്റീവ് സംയുക്തങ്ങളും അടങ്ങിയിട്ടുണ്ട്. ഇത് കൊളസ്‌ട്രോള്‍ കുറയ്ക്കാനും വീക്കം കുറയ്ക്കാനും മൊത്തത്തിലുള്ള ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും. Read More…

Health

സ്വാഭാവികമായി കൊളസ്‌ട്രോള്‍ കുറയ്ക്കാം ; രാവിലെയുള്ള ഈ ശീലങ്ങളിലൂടെ

ജീവിത ശൈലീ രോഗങ്ങളുടെ പട്ടികയില്‍ വരുന്ന ഒന്നാണ് പ്രധാനമായും കൊളസ്ട്രോള്‍. നമ്മളുടെ രക്തത്തില്‍ കാണപ്പെടുന്ന വാക്സി സബ്സ്റ്റന്‍സിനെയാണ് കൊളസ്ട്രോള്‍ എന്ന് പറയുന്നത്. കൊളസ്‌ട്രോള്‍ ഭക്ഷണത്തിന്റെ കാര്യത്തില്‍ വളരെയധികം പ്രശ്‌നമുണ്ടാക്കുന്ന ഒന്ന് തന്നെയാണ്. ചീത്ത കൊളസ്‌ട്രോളിന്റെ തോത് കുറയ്ക്കാനും നല്ല കൊളസ്‌ട്രോളിന്റെ തോത് വര്‍ധിപ്പിക്കാനും ഭക്ഷണത്തിലൂടെയും ജീവിതശൈലിയിലൂടെയും സാധിയ്ക്കും. നല്ല ശീലങ്ങളോടെ ദിവസം തുടങ്ങുന്നത് ആരോഗ്യവും സൗഖ്യവും മെച്ചപ്പെടുത്തും. കൊളസ്‌ട്രോള്‍ കൂടുതലുള്ളവരാണെങ്കില്‍, സ്വാഭാവികമായി കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ രാവിലെയുള്ള ചില ശീലങ്ങള്‍ സഹായിക്കും. അവ എന്തൊക്കെയാണെന്ന് നോക്കാം….

Health

കൊളസ്ട്രോള്‍ കൂടുതലാണോ? നിങ്ങളുടെ മുഖം പറയും, ഈ അടയാളങ്ങൾ അവഗണിക്കരുത്

ശരീരത്തില്‍ കൊളസ്ട്രോളിന്റെ അളവ് കൂടി അത് ഗുരുതരമാകുന്നതുവരെ പലപ്പോഴും ശ്രദ്ധിക്കപ്പെടാതെ പോകുന്നു. ഉയർന്ന കൊളസ്ട്രോളിന്റെ ചില സൂചനകൾ നിങ്ങളുടെ മുഖത്ത് ആദ്യം പ്രത്യക്ഷപ്പെടുന്നത് നിങ്ങൾ അവഗണിക്കരുത്. കാരണം ഉയർന്ന കൊളസ്ട്രോൾ, ഹൃദയസംബന്ധമായ നിരവധി രോഗങ്ങളിലേക്ക് നയിക്കുന്നു. മുഖത്ത് പ്രതിഫലിക്കുന്ന ഉയർന്ന കൊളസ്ട്രോളിന്റെ ചില മുന്നറിയിപ്പുള്‍ ഏതൊക്കെയണെന്ന് നോക്കാം. മുഖത്തിന്റെ ചർമ്മസംരക്ഷണത്തിനായി നിങ്ങള്‍ പ്രത്യേകം ശ്രദ്ധക്കുന്നുണ്ടെങ്കിലും ഉയർന്ന കൊളസ്ട്രോൾ അളവ് ഉണ്ടെങ്കില്‍ ചർമ്മകോശങ്ങൾക്ക് വീക്കം സംഭവിക്കുകയും പാടുകള്‍ ഉണ്ടാവുകയും ചെയ്യും. അത്തരം ലക്ഷണങ്ങൾ കണ്ടാൽ നിങ്ങളുടെ കൊളസ്ട്രോൾ അളവ് Read More…

Healthy Food

രാത്രിഭക്ഷണ രീതി ഇങ്ങനെയാണോ? കൊളസ്ട്രോള്‍ വര്‍ദ്ധന ഉറപ്പാണ് !

ജീവിത ശൈലീ രോഗങ്ങളുടെ പട്ടികയില്‍ വരുന്ന ഒന്നാണ് പ്രധാനമായും കൊളസ്ട്രോള്‍. നമ്മളുടെ രക്തത്തില്‍ കാണപ്പെടുന്ന വാക്സി സബ്സ്റ്റന്‍സിനെയാണ് കൊളസ്ട്രോള്‍ എന്ന് പറയുന്നത്. കൊളസ്‌ട്രോള്‍ ഭക്ഷണത്തിന്റെ കാര്യത്തില്‍ വളരെയധികം പ്രശ്‌നമുണ്ടാക്കുന്ന ഒന്ന് തന്നെയാണ്. ചീത്ത കൊളസ്‌ട്രോളിന്റെ തോത് കുറയ്ക്കാനും നല്ല കൊളസ്‌ട്രോളിന്റെ തോത് വര്‍ധിപ്പിക്കാനും ഭക്ഷണത്തിലൂടെയും ജീവിതശൈലിയിലൂടെയും സാധിയ്ക്കും. ഭക്ഷണം കഴിക്കുന്ന രീതിയും വളരെ പ്രധാനമാണ്. കൊളസ്ട്രോള്‍ നിയന്ത്രിയ്ക്കാനും വര്‍ദ്ധിയ്ക്കാതിരിയ്ക്കാനും രാത്രി കഴിയ്ക്കുന്ന ആഹാരത്തിനും പങ്കുണ്ട്. ഇതിനെ കുറിച്ച് കൂടുതല്‍ മനസിലാക്കാം….