ജീവിത ശൈലീ രോഗങ്ങളുടെ പട്ടികയില്‍ വരുന്ന ഒന്നാണ് പ്രധാനമായും കൊളസ്ട്രോള്‍. കൊളസ്‌ട്രോള്‍ ഭക്ഷണത്തിന്റെ കാര്യത്തില്‍ വളരെയധികം പ്രശ്‌നമുണ്ടാക്കുന്ന ഒന്ന് തന്നെയാണ്. ചീത്ത കൊളസ്‌ട്രോളിന്റെ തോത് കുറയ്ക്കാനും നല്ല കൊളസ്‌ട്രോളിന്റെ തോത് വര്‍ധിപ്പിക്കാനും ഭക്ഷണത്തിലൂടെയും ജീവിതശൈലിയിലൂടെയും സാധിയ്ക്കും. വ്യായാമത്തോടൊപ്പം ഇനി പറയുന്ന ചില പാനീയങ്ങള്‍ കൂടി ഭക്ഷണക്രമത്തിന്റെ ഭാഗമാക്കുന്നത് കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കും. സ്റ്റെറോളും സ്റ്റാനോളും അടങ്ങിയ പാനീയങ്ങള്‍ – കൊളസ്‌ട്രോളുമായി ഘടനാപരമായി സാദൃശ്യമുള്ള സസ്യാധിഷ്ഠിത സംയുക്തങ്ങളാണ് സ്റ്റെറോളും സ്റ്റാനോളും. ശരീരത്തില്‍ സ്വാംശീകരിക്കപ്പെടുന്ന ഇവ കൊളസ്‌ട്രോള്‍ പോലെ അടിഞ്ഞു Read More…

