Celebrity Featured

സിനിയിലെ കാസ്റ്റിംഗ് കൗച്ച്: ചിരഞ്ജീവിയുടെ പ്രസ്താവനയ്ക്കെതിരെ ഗായിക ചിന്മയി ശ്രീപാദ

വിനോദ വ്യവസായത്തിൽ ‘കാസ്റ്റിംഗ് കൗച്ച്’ എന്നൊരു സംസ്കാരമില്ലെന്ന മുതിർന്ന നടൻ ചിരഞ്ജീവിയുടെ പ്രസ്താവനയോട് പ്രതികരിച്ച് ഗായിക ചിന്മയി ശ്രീപാദ. സിനിമാ രംഗത്ത് സ്ത്രീകൾ നേരിടേണ്ടി വരുന്ന ലൈംഗികാതിക്രമങ്ങൾ വ്യാപകമാണെന്ന് ചിന്മയി എക്സ് (ട്വിറ്റർ) പ്ലാറ്റ്‌ഫോമിൽ കുറിച്ചു. തന്റെ സഹപ്രവർത്തകരായ നടിമാരെ സുഹൃത്തുക്കളായും കുടുംബാംഗങ്ങളെപ്പോലെയും കണ്ട് പരസ്പര ബഹുമാനത്തോടെ പെരുമാറുന്ന ഒരു തലമുറയിൽ നിന്ന് വരുന്ന ആളാണ് ചിരഞ്ജീവിയെന്നും ചിന്മയി കൂട്ടിച്ചേർത്തു. കാസ്റ്റിംഗ് കൗച്ചും ചൂഷണവും സിനിമാ മേഖലയിൽ സ്ത്രീകൾ നേരിടുന്ന മോശം അനുഭവങ്ങളുടെ ഉദാഹരണങ്ങൾ പങ്കുവെച്ചുകൊണ്ടാണ് ചിന്മയി Read More…

Celebrity

‘ഓരോ അമ്മയുടേയും യാത്ര വ്യത്യസ്തവും മനോഹരവുമാണ്’, മക്കളെ മുലയൂട്ടുന്ന ചിത്രം പങ്കുവെച്ച് ചിന്മയി

മുലയൂട്ടലിന്റെ പ്രാധാന്യത്തേക്കുറിച്ച് അവബോധം പകരാൻ വേണ്ടിയാണ് ഓ​ഗസ്റ്റ് ഒന്നുമുതൽ ഏഴുവരെ ലോകമുലയൂട്ടൽ വാരമായി ആചരിക്കുന്നത്. കുഞ്ഞിന്റെ വളർച്ചയിലും രോ​ഗപ്രതിരോധശേഷിയിലും മുലപ്പാലിന്റെ സ്ഥാനം വലുതാണ്. ലോകമുലയൂട്ടൽ വാരത്തോടനുബന്ധിച്ച് മക്കളെ പാലൂട്ടുന്ന ചിത്രം പങ്കുവെച്ചിരിക്കുകയാണ് ​ഗായിക ചിന്മയി. ഹൃദയസ്പർശിയായ കുറിപ്പിനൊപ്പമാണ് രണ്ടുമക്കളെയും മുലയൂട്ടുന്ന ചിത്രം ചിന്മയി പങ്കുവെച്ചത്. രണ്ടുമക്കൾക്കും ഒരേസമയം മുലയൂട്ടുന്നത് താൻ ഇഷ്ടപ്പെട്ടിരുന്ന കാര്യമാണെന്നു പറഞ്ഞാണ് ചിന്മയി കുറിപ്പ് ആരംഭിക്കുന്നത്. കിടന്നും നിന്നും ഇരുന്നും ചാഞ്ഞുമൊക്കെ അവരെ മുലയൂട്ടിയിട്ടുണ്ട്. നിങ്ങൾക്ക് വേണമെന്നുതോന്നുന്ന ഏത് പൊസിഷനിലും കുഞ്ഞുങ്ങളെ മുലയൂട്ടാമെന്നും ഓരോ Read More…

Movie News

അഞ്ചുവര്‍ഷത്തെ വിലക്കിനുശേഷം മടങ്ങിവരവ് തൃഷയുടെ ശബ്ദമായി; ലോകേഷ് കനകരാജിന് നന്ദി പറഞ്ഞ് പാട്ടുകാരി ചിന്മയി

കാര്യങ്ങള്‍ തുറന്നു പറയുന്നതില്‍ തമിഴിലെ പ്രമുഖ ഗായികയും ഡബ്ബിംഗ് ആര്‍ടിസ്റ്റുമായ ചിന്മയി ശ്രീപാദ ഒരിക്കലും ഭയപ്പെടുന്ന ആളല്ല. ഈ സ്വഭാവത്തിന്റെ പേരില്‍ താരം പലപ്പോഴും പലരുടേയും അതൃപ്തിയും ക്ഷണിച്ചുവരുത്തിയിട്ടുണ്ട്. അഞ്ചു വര്‍ഷം മുമ്പ് നടത്തിയ മീ ടൂ ആരോപണത്തിന്റെ അടിസ്ഥാനത്തില്‍ വിലക്ക് നേരിട്ട താരം ഇളയദളപതി വിജയ് യുടെ ലിയോയിലൂടെ തിരിച്ചുവരവ് നടത്തിയിരിക്കുകയാണ്. അഞ്ചുവര്‍ഷത്തിന് ശേഷമുള്ള തിരിച്ചുവരവ് നടി സാമൂഹ്യമാധ്യമങ്ങളിലൂടെ ആരാധകരെ അറിയിച്ച ലിയോയില്‍ തന്റെ ശബ്ദം ഉപയോഗിച്ചെന്നും തമിഴിലും തെലുങ്കിലും കന്നഡത്തിലും തൃഷയ്ക്കായി ഡബ്ബ് ചെയ്‌തെന്നും Read More…