Health

ഹൃദയാഘാതവും പക്ഷാഘാതവും തടയാന്‍ വാക്സിന്‍ വികസിപ്പിച്ചതായി ചൈന

ധമനികളില്‍ കൊഴുപ്പ് അടിഞ്ഞുകൂടുന്നത് തടയാന്‍ സഹായിക്കുന്ന വാക്‌സിന്‍ വികസിപ്പിച്ചതായി ചൈനയുടെ അവകാശവാദം. പുതിയ വാക്‌സിന്‍ രക്തം കട്ടപിടിക്കല്‍, ഹൃദയാഘാതം, പക്ഷാഘാതം എന്നിവ തടയുമെന്നാണ് ചൈന പറയുന്നത്. ധമനികളുടെ ഭിത്തിയില്‍ കൊളസ്‌ട്രോളും കാല്‍സ്യവും മറ്റു വസ്തുക്കളും അടിഞ്ഞാണ് അതിറോസ്‌ക്ലീറോസിസ് ഉണ്ടാകുന്നത്. ഇതിന്റെ ഫലമായി ധമനികളുടെ ഭിത്തികള്‍ ക്രമേണ കഠിനമാകും. ഇതു രക്തയോട്ടം തടയുകയും ഹൃദയാഘാതം, പക്ഷാഘാതം എന്നിവയിലേക്ക് നയിക്കുകയും ചെയ്യുന്നു. ഇത്തരത്തിലുള്ള ധമനി തടസങ്ങള്‍ പരിശോധനയിലൂടെ കണ്ടെത്താനാകുമെങ്കിലും ചികിത്സയ്ക്കായി ഇപ്പോള്‍ ആന്‍ജിയോപ്ലാസ്റ്റി പോലുള്ള ശസ്ത്രക്രിയകള്‍ ആവശ്യമാണ്. ഈ അവസ്ഥ Read More…