The Origin Story

ശൈശവ വിവാഹ നിരോധനത്തിനു പിന്നിലെ പോരാളി, ഇന്ത്യയിലെ ആദ്യത്തെ ലേഡീഡോക്ടറും; രുഖ്മാബായിയുടെ ജീവിതം

സ്ത്രീകള്‍ക്ക് വിദ്യാഭ്യാസവും അവകാശങ്ങളും നിഷേധിക്കപ്പെട്ട ഒരു കാലത്ത് സമൂഹത്തെ വെല്ലുവിളിക്കുകയും ശൈശവ വിവാഹം നിര്‍ത്താനുള്ള സുപ്രധാന നിയമത്തിലേക്ക് നയിക്കുകയും ചെയ്ത രുഖ്മാബായിയെ കുറിച്ച് കേട്ടിട്ടുണ്ടോ? ഇന്ത്യാ ചരിത്രത്തില്‍ വൈദ്യശാസ്ത്രം പ്രാക്ടീസ് ചെയ്ത ആദ്യത്തെ വനിത. ഒരു പക്ഷേ ഇന്ത്യയിലെ ആദ്യത്തെ ലേഡീഡോക്ടറായി മാറാനുള്ള നിയോഗം പ്രതിസന്ധികളെ വെല്ലുവിളിക്കാനുള്ള അവരുടെ കരുത്തിനെ സൂചിപ്പിക്കുന്നതാണ്. സ്ത്രീകള്‍ക്ക് വിദ്യാഭ്യാസം ലഭിക്കാനുള്ള അവകാശം നിഷേധിക്കപ്പെടുകയും ബാലവിവാഹത്തിന് ഇരയാകുകയും ചെയ്ത ഒരു കാലഘട്ടത്തില്‍, രുഖ്മാബായി റൗട്ട് സമൂഹത്തെ വെല്ലുവിളിക്കുകയും സ്ത്രീകളുടെ അവകാശങ്ങള്‍ക്കായി പോരാടുകയും ചെയ്തു. Read More…

Good News

‘എനിക്ക് ഐപിഎസ് ഓഫിസറാകണം’; ബാലവധുവാകാൻ വിസമ്മതിച്ച പെൺകുട്ടിക്ക് പരീക്ഷയിൽ ഒന്നാംറാങ്ക്

ഒരിക്കല്‍ നിര്‍ബന്ധിത ബാലവിവാഹത്തിന്റെ വക്കിലെത്തിയ പെണ്‍കുട്ടി ആന്ധ്രയിലെ ഇന്റര്‍മീഡിയേറ്റ് പരീക്ഷയില്‍ ടോപ്പ് സ്‌കോററായി. ബാല വിവാഹം ഉള്‍പ്പെടെ എല്ലാ പ്രതിബന്ധങ്ങളെയും നിശ്ചയദാര്‍ഡ്യം കൊണ്ടു മറികടന്ന കുര്‍ണൂല്‍ ജില്ലയിലെ അഡോണി മണ്ഡലത്തിലെ പെഡ്ഡ ഹരിവനം സ്വദേശിയായ നിര്‍മ്മല എന്ന പെണ്‍കുട്ടിയാണ് ജീവിതത്തിലെ വമ്പന്‍ വിജയങ്ങളില്‍ ഒന്ന് നേടിയത്. പ്രതികൂല സാഹചര്യങ്ങളെ അഭിമുഖീകരിക്കുന്ന അവളുടെ യാത്ര ശ്രദ്ധേയമായ ധൈര്യവും ദൃഢനിശ്ചയവുമാണ്. ദരിദ്ര പശ്ചാത്തലത്തില്‍ ജനിക്കുകയും വളരുകയും ചെയ്ത നിര്‍മ്മല പ്രതിസന്ധികളെ മനക്കരുത്തു കൊണ്ടു നേരിടുകയായിരുന്നു. മൂന്ന് സഹോദരിമാരെ ഇതിനകം വിവാഹം Read More…