Featured Spotlight

ശ്മശാനത്തിൽ ചീഫ് ജസ്റ്റിസിന്റെ ചിത്രം വച്ച് മന്ത്രവാദം ചെയ്താൽ ജാമ്യം കിട്ടുമോ? യുവാവ് അറസ്റ്റിൽ

റായ്‌പുര്‍: ബന്ധുവിന് ജാമ്യം ലഭിക്കുന്നതിനായി ഹൈക്കോടതി ചീഫ് ജസ്റ്റിസിന്റെ ചിത്രമുപയോഗിച്ച് മന്ത്രവാദപൂജ നടത്തിയ യുവാവ് അറസ്റ്റിലായി. ഛത്തീസ്ഗഡ് ബിലാസ്പൂർ ജില്ലയിലെ ദേവ്രിഗ്രാമിലുള്ള ശ്മശാനത്തിൽവച്ച് ഋഷികേശ് കുമാർ എന്നയാളെയാണ് പോലീസ് പിടികൂടിയത്. ഇയാൾക്കൊപ്പമുണ്ടായിരുന്ന മറ്റു മൂന്നുപേർ നാട്ടുകാർ പിടികൂടാൻ ശ്രമിക്കുന്നതിനിടെ ഓടി രക്ഷപ്പെടുകയായിരുന്നു. സിപത് പോലീസ് സ്റ്റേഷൻ പരിധിയിൽ വെള്ളിയാഴ്ച രാത്രിയായിരുന്നു ഈ സംഭവം നടന്നത്. മന്ത്രവാദത്തിന് ഉപയോഗിച്ച മീൻ, നാരങ്ങ, സിന്ദൂരം തുടങ്ങിയ സാധനങ്ങൾ പോലീസ് ശ്മശാനത്തിൽനിന്ന് കണ്ടെടുത്തിട്ടുണ്ട്. ഇവയോടൊപ്പം ഛത്തീസ്ഗഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് രമേഷ് Read More…