Sports

ലോകചാംപ്യന്‍ ഗുകേഷ് തമിഴനോ, ആന്ധ്രാക്കാരനോ? തര്‍ക്കം മുഖ്യമന്ത്രിമാര്‍ തുടങ്ങി, ഇന്റര്‍നെറ്റ് ഏറ്റെടുത്തു

ലോകചാംപ്യന്‍ഷിപ്പില്‍ വന്‍ വിജയം നേടി ഇന്ത്യയുടെ അഭിമാനം ഉയര്‍ത്തിയ ഗുകേഷിന്റെ നേട്ടത്തില്‍ രാജ്യം മുഴുവന്‍ അഭിമാനം കൊള്ളുമ്പോള്‍ ഗുകേഷിന്റെ പാരമ്പര്യത്തെ ചൊല്ലി തര്‍ക്കത്തിലാണ് തമിഴ്‌നാടും ആന്ധ്രാപ്രദേശും. രണ്ടു സംസ്ഥാനത്തിലെയും മുഖ്യമന്ത്രിമാരും ഗുകേഷ് തങ്ങളുടെ മകനാണെന്ന രീതിയില്‍ അവകാശവാദം ഉന്നയിച്ചതോടെയാണ് തര്‍ക്കം ഉടലെടുത്തത്. ലോകചാംപ്യനായതിന് പിന്നാലെ തമിഴ്‌നാട് മുഖ്യമന്ത്രി ഗുകേഷിനെ അഭിനന്ദിച്ച് എക്‌സില്‍ പോസ്റ്റ് ഇട്ടതോടെയാണ് വിവാദം തുടങ്ങിയത്. ”തമിഴ്‌നാട് നിങ്ങളെ ഓര്‍ത്ത് അഭിമാനിക്കുന്നു.” യുവ ചാമ്പ്യന്റെ കഴുത്തില്‍ സ്വര്‍ണ്ണ മെഡല്‍ വയ്ക്കുന്നതിന്റെ ഫോട്ടോ പങ്കിട്ടുകൊണ്ട് സ്റ്റാലിന്‍ കുറിച്ചു. Read More…

Sports

ഡി. ഗുകേഷ് ചരിത്രമെഴുതി; ഇന്ത്യന്‍ ഗ്രാന്‍ഡ്മാസ്റ്റര്‍ക്ക് എത്ര തുക കിട്ടും സമ്മാനം?

ഏറെ നിര്‍ണായകമായ പതിനാലാം ഗെയിമില്‍ നിലവിലെ ചാമ്പ്യന്‍ ഡിംഗ് ലിറനെ പരാജയപ്പെടുത്തി ഇന്ത്യന്‍ ഗ്രാന്‍ഡ്മാസ്റ്റര്‍ ഡി. ഗുകേഷ് ചരിത്രമെഴുതി. വിശ്വനാഥന്‍ ആനന്ദിന് ശേഷം ക്ലാസിക്കല്‍ ചെസ് ലോക ചാമ്പ്യന്‍ഷിപ്പ് കിരീടം നേടുന്ന രണ്ടാമത്തെ ഇന്ത്യക്കാരനും ഏറ്റവും പ്രായംകുറഞ്ഞ ചാംപ്യനുമായിട്ടാണ് ഗുകേഷ് മാറിയത്. 1985-ല്‍ 22-ാം വയസ്സില്‍ ഏറ്റവും പ്രായം കുറഞ്ഞ ലോക ചെസ് ചാമ്പ്യനായി മാറിയ റഷ്യന്‍ ഇതിഹാസം ഗാരി കാസ്പറോവിന്റെ പേരിലുള്ള റെക്കോര്‍ഡാണ് ഗുകേഷ് തകര്‍ത്തത്. ലോകകിരീടം നേടിയ ഗുകേഷിന് ആകെ 25 ലക്ഷം ഡോളറാണ് Read More…

Crime

ജയിക്കാനാകുന്നില്ല ; എതിരാളിയുടെ ചെസ് ​ബോര്‍ഡില്‍ മാരകമായ മെര്‍ക്കുറി വിതറി ചാംപ്യന്‍ കളിക്കാരി

ടൂര്‍ണമെന്റിനിടയില്‍ ചെസ് ബോര്‍ഡില്‍ മാരകമായ മെര്‍ക്കുറി വിതറി എതിരാളിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച ചെസ് ചാംപ്യന്‍ പിടിക്കപ്പെട്ടു. ചെസ്സ് ബോര്‍ഡില്‍ രാസവസ്തു വിതറിയതിന് പിടിയിലായിരിക്കുന്നത് 40 കാരിയായ റഷ്യന്‍ ചെസ് പ്രോ അമിന അബകരോവയാണ്. ഉമൈഗാനത്ത് ഒസ്മാനോവ എന്ന കളിക്കാരിയെ ലക്ഷ്യമിട്ടായിരുന്നു നീക്കം. സംഭവത്തിന്റെ സിസിടിവി ദൃശ്യം പുറത്തുവന്നു. എന്നാൽ തങ്ങൾക്കിടയിൽ ശത്രുതയ്ക്ക് കാരണം ഒരു ടൂർണമെന്റിൽ വിജയിച്ചതിനു ശേഷം ഒസ്മാനോവ തന്നെയും കുടുംബത്തെയും ചീത്ത പറഞ്ഞതാണന്ന് അബകരോവ പറഞ്ഞു. ദൃശ്യമനുസരിച്ച്, 20 മിനിറ്റിനുശേഷം എത്തേണ്ട എതിരാളിയുടെ മേശയ്ക്കരികിലേക്ക് Read More…