ക്രിക്കറ്റ് മൈതാനങ്ങളിൽ വിക്കറ്റ് നേട്ടത്തിന് ശേഷം ബൗളർമാർ പലവിധത്തിൽ ആഘോഷിക്കാറുണ്ട്. എന്നാൽ ഐപിഎല്ലിൽ ലഖ്‌നൗ സൂപ്പർ ജയന്റ്‌സും ചെന്നൈ സൂപ്പർ കിങ്‌സും തമ്മിലുള്ള മത്സരത്തിൽ കണ്ടത് ഏറെ വ്യത്യസ്തമായ ഒരു വിക്കറ്റാഘോഷമായിരുന്നു. ലഖ്‌നൗവിനായി കളിച്ച ആകാശ് മഹാരാജ് സിങ്ങാണ് ഈ വ്യത്യസ്തമായ ആഘോഷത്തിലൂടെ ക്രിക്കറ്റ് ലോകത്തിന്റെ ശ്രദ്ധ കവർന്നത്. തന്റെ ആദ്യ മത്സരത്തിൽ തന്നെ ചെന്നൈയുടെ കരുത്തുറ്റ ബാറ്റിങ് നിരയെ വിറപ്പിക്കുന്ന പ്രകടനമാണ് ആകാശ് പുറത്തെടുത്തത്. ക്യാപ്റ്റൻ ഋതുരാജ് ഗെയ്ക്‌വാദ്, സഞ്ജു സാംസൺ, ഉർവിൽ പട്ടേൽ എന്നീ Read More…
Tag: Chennai Super Kings
ചെന്നൈയുടെ പ്ലേ ഓഫ് സ്വപ്നങ്ങൾക്ക് ലക്നൗവിന്റെ ഇരുട്ടടി, 6,6,6,6, തുടർച്ചയായ സിക്സുകളുമായി പുരാന്റെ ഫിനിഷിങ്
ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിങ്സിന്റെ പ്ലേ ഓഫ് പ്രതീക്ഷകൾക്ക് കനത്ത തിരിച്ചടി നൽകി ലക്നൗ സൂപ്പർ ജയന്റ്സ് വിജയം സ്വന്തമാക്കി. നിർണായക പോരാട്ടത്തിൽ ഏഴ് വിക്കറ്റിനാണ് ലക്നൗ ചെന്നൈയെ പരാജയപ്പെടുത്തിയത്. ചെന്നൈ ഉയർത്തിയ 188 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ലക്നൗ, 16.4 ഓവറിൽ മൂന്ന് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ലക്ഷ്യത്തിലെത്തി. സീസണിലെ ആറാം തോൽവി വഴങ്ങിയ ചെന്നൈ നിലവിൽ 12 പോയിന്റുമായി ആറാം സ്ഥാനത്താണ്. ശേഷിക്കുന്ന രണ്ട് മത്സരങ്ങൾ ജയിച്ചാലും ചെന്നൈയ്ക്ക് പരമാവധി 16 പോയിന്റ് മാത്രമേ Read More…
സഞ്ജു വീണ്ടും രക്ഷകൻ, 52 പന്തിൽ 87*; ഡൽഹിയെ വീഴ്ത്തി ചെന്നൈ; മൂന്നാം പ്ലെയർ ഓഫ് ദ് മാച്ചുമായി ‘ചേട്ടൻ’
നിർണായക മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസിനെ എട്ടു വിക്കറ്റിന് തകർത്ത് ചെന്നൈ സൂപ്പർ കിങ്സ് പ്ലേഓഫ് പ്രതീക്ഷകൾ സജീവമാക്കി. ഡൽഹിയിലെ അരുൺ ജയ്റ്റ്‌ലി സ്റ്റേഡിയത്തിൽ നടന്ന കളിയിൽ, ആതിഥേയർ ഉയർത്തിയ 156 റൺസ് വിജയലക്ഷ്യം 17.3 ഓവറിൽ രണ്ടു വിക്കറ്റ് നഷ്ടത്തിൽ ചെന്നൈ മറികടന്നു. സീസണിലെ തന്റെ മൂന്നാം ‘പ്ലെയർ ഓഫ് ദ് മാച്ച്’ പുരസ്കാരം നേടിയ സഞ്ജു സാംസണിന്റെ തകർപ്പൻ പ്രകടനമാണ് (52 പന്തിൽ 87*) ചെന്നൈയ്ക്ക് അനായാസ വിജയം സമ്മാനിച്ചത്. സഞ്ജുവിനൊപ്പം കാർത്തിക് ശർമയും (31 Read More…
സഞ്ജു ഒറ്റയ്ക്കടിച്ചത് 101, മുംബൈ ബാറ്റർമാർ ആകെ അടിച്ചത് 104; ചെന്നൈയ്ക്ക് കൂറ്റൻ ജയം
മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ ‘എൽക്ലാസിക്കോ’ പോരാട്ടത്തിൽ മുംബൈ ഇന്ത്യൻസിനെ 103 റൺസിന് തകർത്ത് ചെന്നൈ സൂപ്പർ കിങ്സ് കരുത്തുകാട്ടി. സഞ്ജു സാംസൺ മിന്നുന്ന സെഞ്ചറി നേടിയ പിച്ചിൽ മറുപടി ബാറ്റിങ്ങിനിറങ്ങിയ മുംബൈ ബാറ്റർമാർ റൺസ് കണ്ടെത്താൻ പാടുപെടുന്ന കാഴ്ചയാണ് ആരാധകർ കണ്ടത്. ചെന്നൈ ഉയർത്തിയ 208 റൺസ് എന്ന വിജയലക്ഷ്യം പിന്തുടർന്ന മുംബൈയുടെ പോരാട്ടം 19 ഓവറിൽ വെറും 104 റൺസിൽ അവസാനിച്ചു. ഇതോടെ പോയിന്റ് പട്ടികയിൽ ചെന്നൈ അഞ്ചാം സ്ഥാനത്തേക്ക് ഉയർന്നപ്പോൾ, മുംബൈ Read More…
മഞ്ഞപ്പടയ്ക്ക് കഷ്ടകാലം തീരില്ലേ? ആയുഷ് മാത്രേ മൂന്നാഴ്ച പുറത്തേക്ക്? പരിക്കിനിടയിലും കളിപ്പിച്ചു,ആഞ്ഞടിച്ച് അശ്വിൻ
വിജയവഴിയിൽനിന്ന് തോൽവിയിലേക്ക് വീണ ചെന്നൈ സൂപ്പർ കിങ്സിന് തിരിച്ചടിയായി മുൻനിര ബാറ്റർ ആയുഷ് മാത്രേയുടെ പരുക്ക്. ഐപിഎല്ലിലെ ചെന്നൈയുടെ നിർണായക താരമായ ആയുഷിന് മൂന്നാഴ്ചയോളം വിശ്രമം വേണ്ടിവരുമെന്നാണ് സൂചന. കഴിഞ്ഞ ശനിയാഴ്ച സൺറൈസേഴ്സ് ഹൈദരാബാദിനെതിരായ മത്സരത്തിനിടെയാണ് പതിനെട്ടുകാരനായ താരത്തിന് ഇടത് തുടയിലെ പേശിവലിവ് അനുഭവപ്പെട്ടത്. തിങ്കളാഴ്ച മുംബൈയിലെത്തുന്ന താരം സ്കാനിങ്ങിന് വിധേയനാകും. ഇതിന് ശേഷമേ കളിക്കണോ എന്ന കാര്യത്തിൽ അന്തിമതീരുമാനം എടുക്കൂ. വ്യാഴാഴ്ച മുംബൈ ഇന്ത്യൻസിനെതിരെയാണ് ചെന്നൈയുടെ അടുത്ത മത്സരം. ഹൈദരാബാദിനെതിരായ കളിയിൽ ഇംപാക്ട് പ്ലെയറായി ഇറങ്ങിയ Read More…
അപ്പീൽ ചെയ്യാതെ ബോളർ, റിവ്യുവിന് ഋതുരാജിനെ നിർബന്ധിച്ച് സഞ്ജുവിന്റെ ബ്രില്യൻസ്; ഡിആർഎസിൽ അഭിഷേക് ഔട്ട്!
ഐപിഎല്ലിൽ സൺറൈസേഴ്സ് ഹൈദരാബാദിനെതിരായ മത്സരത്തിൽ വിക്കറ്റിനു പിന്നിൽ സഞ്ജു സാംസണിന്റെ ബ്രില്യന്റ്സ് വീണ്ടും. തകർപ്പൻ ഫോമിൽ ബാറ്റ് ചെയ്തിരുന്ന ഹൈദരാബാദ് ഓപ്പണർ അഭിഷേക് ശർമയെ പുറത്താക്കാനാണ് സഞ്ജുവിന്റെ കൃത്യമായ ഇടപെടൽ സഹായിച്ചത്. ജെയ്മി ഓവർടൻ എറിഞ്ഞ പന്ത് ബാറ്റിൽ തട്ടിയത് തിരിച്ചറിഞ്ഞ സഞ്ജു അപ്പീൽ ചെയ്തെങ്കിലും ബൗളർ അടക്കമുള്ള മറ്റ് താരങ്ങൾ പ്രതികരിച്ചില്ല. എന്നാൽ റിവ്യൂ എടുക്കാൻ സഞ്ജു ക്യാപ്റ്റൻ ഋതുരാജ് ഗെയ്ക്‌വാദിനെ നിർബന്ധിക്കുകയായിരുന്നു. സഞ്ജുവിന്റെ ആത്മവിശ്വാസത്തിന് വഴങ്ങി എടുത്ത റിവ്യൂവിൽ ബാറ്റിൽ പന്ത് തട്ടിയതായി തെളിയുകയും Read More…
രണ്ടക്കം കാണാതെ സഞ്ജു പുറത്ത്, ലാസ്റ്റ് ഓവർ ത്രില്ലറിൽ ചെന്നൈ വീണു, ഹൈദരാബാദിന് 10 റണ്‍സ് വിജയം
ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിങ്സിനെതിരെ സൺറൈസേഴ്സ് ഹൈദരാബാദിന് 10 റൺസ് വിജയം. ഹൈദരാബാദ് മുന്നോട്ടുവെച്ച 195 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ചെന്നൈയ്ക്ക് 20 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 184 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ. ഈ ജയത്തോടെ ആറു പോയിന്റുമായി ഹൈദരാബാദ് പട്ടികയിൽ നാലാം സ്ഥാനത്തെത്തി. നാലു പോയിന്റുള്ള ചെന്നൈ ഏഴാം സ്ഥാനത്താണ്. 30 പന്തിൽ 34 റൺസെടുത്ത മാത്യു ഷോർട്ടാണ് ചെന്നൈ നിരയിലെ ടോപ് സ്കോറർ. ആയുഷ് മാത്രെ (30), സർഫറാസ് ഖാൻ (25), ശിവം ദുബെ Read More…
സഞ്ജുവും നൂർ അഹമ്മദും തിളങ്ങി; ഐപിഎല്ലിൽ കൊൽക്കത്തയെ വീഴ്ത്തി ചെന്നൈയുടെ തിരിച്ചുവരവ്
ചെന്നൈയിലെ എം.എ ചിദംബരം സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ മത്സരത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെ 32 റൺസിന് തകർത്ത് ചെന്നൈ സൂപ്പർ കിംഗ്‌സ് മികച്ച വിജയം സ്വന്തമാക്കി. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ ചെന്നൈ നിശ്ചിത 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 192 റൺസെന്ന വെല്ലുവിളി ഉയർത്തുന്ന സ്കോറാണ് പടുത്തുയർത്തിയത്. മറുപടി ബാറ്റിംഗിനിറങ്ങിയ കൊൽക്കത്തയ്ക്ക് നിശ്ചിത ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 160 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ. കൊൽക്കത്ത പേസർമാർ അവസാന ഓവറുകളിൽ റൺസ് നിയന്ത്രിച്ചില്ലായിരുന്നെങ്കിൽ ചെന്നൈ സ്കോർ Read More…
ചെപ്പോക്കിൽ ‘തല’ ഇറങ്ങുമോ? 48 മണിക്കൂർ നിർണ്ണായകം; ധോണിക്ക് ഫിറ്റ്‌നസ് ടെസ്റ്റ്, വിധി അറിയാൻ ക്രിക്കറ്റ് ലോകം
ഐപിഎൽ 2026 സീസണിന്റെ തുടക്കത്തിൽ തിരിച്ചടികൾ നേരിടുന്ന ചെന്നൈ സൂപ്പർ കിംഗ്‌സ് (CSK) ആരാധകർക്ക് ആശ്വാസം പകരുന്ന വാർത്തകൾ പുറത്തുവരുന്നു. ഇതിഹാസ താരം എം.എസ്. ധോണി പരിക്കിൽ നിന്ന് മുക്തനായി ടീമിലേക്ക് തിരിച്ചെത്തിയേക്കുമെന്നാണ് റിപ്പോർട്ടുകൾ. അടുത്ത 48 മണിക്കൂറിനുള്ളിൽ നടക്കുന്ന നിർണ്ണായക ഫിറ്റ്‌നസ് പരിശോധന ധോണിയുടെ മടങ്ങിവരവ് നിശ്ചയിക്കും. പരിശീലന ക്യാമ്പിനിടെ കാലിനേറ്റ പരിക്ക് (Calf strain) കാരണം ഈ സീസണിലെ ആദ്യ മൂന്ന് മത്സരങ്ങളിലും 44-കാരനായ ധോണിക്ക് കളിക്കാൻ സാധിച്ചിരുന്നില്ല. രാജസ്ഥാൻ റോയൽസ്, പഞ്ചാബ് കിംഗ്‌സ്, Read More…









