അമ്പലപ്പുഴ: ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സാ സഹായം നല്‍കാനെത്തിയ യുവതിയും സഹായം ഏറ്റുവാങ്ങിയ യുവതിയും മരിച്ചു. കായംകുളം എം.എസ്.എം കോളജില്‍ ഒരുമിച്ച് പഠിച്ചിരുന്ന ശ്യാമളയ്‌ക്ക് പൂര്‍വ വിദ്യാര്‍ഥി കൂട്ടായ്‌മയായ സ്‌നേഹതീരം സ്വരൂപിച്ച ചികിത്സാ സഹായം കൈമാറാനെത്തിയ കായംകുളം കൃഷ്‌ണപുരം കാവിന്റെ വടക്കത്തെ ഷാജഹാന്റെ ഭാര്യയും എല്‍.ഐ.സി ഏജന്റുമായ ഖദീജാകുട്ടി (49) പുറത്തേക്ക് വരും വഴിയിലായിരുന്നു കുഴഞ്ഞുവീണത്. അടിയന്തിര ചികിത്സ നല്‍കിയെങ്കിലും രക്ഷിക്കാനായില്ല. സഹായം ഏറ്റുവാങ്ങിയ ശ്യാമളയും വൈകിട്ടോടെ മരണത്തിനു കീഴടങ്ങി. അജ്മൽഷ, അമൽഷ എന്നിവരാണ് ഖദീജാ Read More…
Tag: charity
വിവാഹത്തിൽ പങ്കെടുത്ത അതിഥികളിൽ നിന്ന് പണം ഈടാക്കി; ദമ്പതികൾ സമാഹരിച്ചത് 1.16 കോടി
വിവാഹത്തിൽ പങ്കെടുത്ത അതിഥികളിൽ നിന്ന് പണം ഈടാക്കി, അത് ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി നൽകി ഈ ദമ്പതികൾ. അമേരിക്കയിൽ നിന്നുള്ള സ്റ്റീവ് ജെ. ലാർസൺ, മാർലി ജാക്വസ് എന്നിവരാണ് ഈ വ്യത്യസ്തമായ ആശയം നടപ്പാക്കിയത്. ഇവർ തങ്ങളുടെ വിവാഹത്തെ ഒരു ഫണ്ട് റെയ്സിങ് പരിപാടിയായാണ് നടത്തിയത്. വേറിട്ടൊരു വിവാഹം ബിസിനസ് പരിപാടികൾ സംഘടിപ്പിക്കുന്നതിൽ വിദഗ്ധരായ സ്റ്റീവും മാർലിയും, പരമ്പരാഗത വിവാഹങ്ങളുടെ ഉയർന്ന ചിലവ് ഒഴിവാക്കാനാണ് ഇങ്ങനെയൊരു വഴി തിരഞ്ഞെടുത്തത്. അതിഥികൾ സാധാരണയായി ദമ്പതികൾക്ക് നൽകുന്ന സമ്മാനങ്ങൾ വാങ്ങുന്നതിന് പകരം, Read More…
ആസ്തി 150 ബില്യൺ ഡോളര്‍; ഈ മനുഷ്യന്‍ സമ്പത്തിന്റെ 99.5% സംഭാവന ചെയ്യുന്നു, ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക്
ബിൽ ഗേറ്റ്‌സ്, മൈക്കൽ ബ്ലൂംബെർഗ്, രത്തൻ ടാറ്റ, മുകേഷ് അംബാനി തുടങ്ങിയ കോടീശ്വരൻമാരായ വ്യവസായികൾ അവരുടെ ജീവകാരുണ്യ സംരംഭങ്ങൾക്ക് പേരുകേട്ടവരാണ്. എന്നാല്‍ തന്റെ ജീവിതകാലത്ത് സമ്പത്തിന്റെ പകുതിയിലധികവും ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി സംഭാവന ചെയ്യാൻ പ്രതിജ്ഞയെടുത്ത ഒരു വ്യവസായിയുണ്ട്. അമേരിക്കൻ മൾട്ടിനാഷണൽ കമ്പനിയായ ബെർക്ക്‌ഷയർ ഹാത്ത്‌വേയ്ക്ക് 150 ബില്യൺ ഡോളറിലധികം മൂല്യണ്ട്. ഇതിന്റെ സിഇഒ മൾട്ടി-ബില്യണയർ വാറൻ ബഫെറ്റ്. ഈ മനുഷ്യസ്‌നേഹി തന്റെ കുടുംബത്തിന്റെ ഫൗണ്ടേഷനുകൾക്കും ബിൽ & മെലിൻഡ ഗേറ്റ്‌സ് ഫൗണ്ടേഷനും കോടിക്കണക്കിന് ഡോളർ സംഭാവന ചെയ്തിട്ടുണ്ട്. Read More…
400 കോടിയുടെ ആഡംബര ബംഗ്ലാവ് വെറുതെ ദാനം ചെയ്യേണ്ടി വന്ന് അമേരിക്കന്‍ വ്യവസായി
കോടിക്കണക്കിന് രൂപ വിലയുള്ള ആഡംബര ബംഗ്ലാവ് വെറുതെ ദാനം ചെയ്യേണ്ടി വന്ന അമേരിക്കന്‍ വ്യവസായിയുടെ വാര്‍ത്തയാണ് ശ്രദ്ധേയമാകുന്നത്. അമേരിക്കന്‍ വ്യവസായിയും നാഷണല്‍ ഫുട്‌ബോള്‍ ലീഗിലെ മുന്‍ ടീമുടമയുമായ ഡാന്‍ സ്‌നൈഡറിനാണ് തന്റെ കൂറ്റന്‍ ബംഗ്ലാവ് ദാനം ചെയ്യേണ്ടി വന്നത്. വാഷിങ്ടണ്‍ കമാന്‍ഡേര്‍സ് എന്ന തന്റെ ഫുട്‌ബോള്‍ ടീം വില്‍ക്കുന്നതിനേക്കാള്‍ വലിയ ബുദ്ധിമുട്ടുകളാണ് സ്വന്തം വീട് കൈമാറ്റം ചെയ്യാന്‍ അദ്ദേഹം നേരിട്ടത്. മറ്റൊരു മാര്‍ഗവുമില്ലാതെ വന്നതോടെ ബംഗ്ലാവ് അദ്ദേഹം ചാരിറ്റി സംഘടനയ്ക്ക് കൈമാറുകയായിരുന്നു. 2023 ഫെബ്രുവരിയില്‍ 49 മില്യന്‍ Read More…




