സ്മാര്‍ട്ട്‌ഫോണുകള്‍ ഇല്ലാത്ത ജീവിതത്തെക്കുറിച്ച് ചിന്തിക്കാന്‍ പോലും കഴിയാത്ത കാലത്ത് മൊബൈല്‍ ചാര്‍ജ്ജ് ചെയ്യാന്‍ വെച്ചിട്ടുള്ള കാത്തിരിപ്പായിരിക്കും ഒരുപക്ഷേ ഏറ്റവും വലിയ നരകം. എന്നാല്‍ ഈപ്രശ്‌നത്തിന് പരിഹാരവുമായി എത്തുകയാണ് ചൈനീസ് ഇലക്ട്രോണിക്സ് കമ്പനിയായ റിയല്‍മി. ലോകത്തിലെ ഏറ്റവും വേഗതയേറിയ സ്മാര്‍ട്ട്ഫോണ്‍ ചാര്‍ജര്‍ അവര്‍ അവതരിപ്പിച്ചു. കേവലം 5 മിനിറ്റിനുള്ളില്‍ ഫോണ്‍ പൂര്‍ണ്ണമായും ചാര്‍ജ് ചെയ്യാന്‍ കഴിയുന്നതാണ് പ്രത്യേകത. 320 ഡബ്‌ള്യൂ സൂപ്പര്‍സോണിക് ചാര്‍ജ്ജ് എന്ന് വിളിക്കപ്പെടുന്ന പുതിയ 320-വാട്ട് ഫാസ്റ്റ് ചാര്‍ജിംഗ് സാങ്കേതികവിദ്യ ഓഗസ്റ്റ് 14-ന് ചൈനയിലെ ഷെന്‍ഷെനില്‍ Read More…