Sports

രോഹിത് ശർമ്മ ഇല്ല, ഇലവനില്‍ ഇന്ത്യാക്കാര്‍ ആറുപേര്‍ ; സാന്റനര്‍ ക്യാപ്റ്റന്‍; ടീം ഓഫ് ചാമ്പ്യൻസ് ട്രോഫി

ന്യൂസിലന്റിനെ ഫൈനലില്‍ വീഴ്ത്തി ചാംപ്യന്‍സ്‌ട്രോഫിയില്‍ കപ്പുയര്‍ത്തിയ ഇന്ത്യന്‍ ടീമിലെ കളിക്കാരില്‍ ആറുപേര്‍ ‘ടീം ഓഫ് ദി ടൂര്‍ണ്‍മെന്റി’ ല്‍. 12 അംഗ ടീമിലെ ഏറ്റവും വലിയപേര് വിരാട്‌കോഹ്ലി ആയിരുന്നു. ഫൈനലില്‍ ഇന്ത്യവീഴ്ത്തിയ ന്യൂസിലന്റ് നായകന്‍ മിച്ചല്‍ സാന്റ്നര്‍ ക്യാപ്റ്റനായ ടീമില്‍ ന്യൂസിലന്റിലെ നാലു കളിക്കാരും അഫ്ഗാനിസ്ഥാന്റെ രണ്ടു താരങ്ങളും ഉള്‍പ്പെടുന്നു. ഇന്ത്യയില്‍ നിന്നും വിരാട് കോഹ്ലിയെ കൂടാതെ ശ്രേയസ് അയ്യര്‍, വിക്കറ്റ് കീപ്പര്‍-ബാറ്റര്‍ കെ എല്‍ രാഹുല്‍, സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തി, പേസര്‍ മുഹമ്മദ് ഷമി എന്നിവര്‍ Read More…

Crime

ചാംപ്യന്‍സ്‌ട്രോഫി വിജയാഘോഷം ; ദേശീയപതാക തലതിരിച്ചുപിടിച്ചു ; തെരുവില്‍ പോലീസും നാട്ടുകാരും ഏറ്റുമുട്ടി

ഐസിസി ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യ നേടിയ വിജയം ആഘോഷിക്കുന്ന തിനിടയില്‍ പോലീസ് ദേശീയപതാക തലതിരിച്ച് പിടിച്ചതിന്റെ പേരില്‍ ഉത്തര്‍പ്രദേശില്‍ തെരുവില്‍ പോലീസുമായി നാട്ടുകാര്‍ ഏറ്റുമുട്ടി. ഞായറാഴ്ച രാത്രി ഇന്ത്യയുടെ വിജയാഘോഷത്തിനായി തെരുവുകളിലും റോഡുകളിലും ക്രിക്കറ്റ് ആരാധകര്‍ തടിച്ചുകൂടിയതിനെ തുടര്‍ന്നായിരുന്നു സംഭവം. ആഘോഷവുമായി നൂറുകണക്കിന് ക്രിക്കറ്റ് പ്രേമികള്‍ ഇറങ്ങിയതോടെ ഉത്തര്‍പ്രദേശിലെ തിരക്കേറിയ സഹാറന്‍പൂര്‍ റോഡില്‍ ഗതാഗതസ്തംഭനം അടക്കമുണ്ടായി. തുടര്‍ന്ന് നാട്ടുകാര്‍ പോലീസില്‍ വിവരമറിയിക്കുകയും അവര്‍ എത്തി ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ ശ്രമിക്കുകയും ചെയ്തു. ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ പോലീസ് ശ്രമിച്ചത് രംഗം Read More…

Sports

പരിഹസിച്ചവരൊക്കെ ഇപ്പോള്‍ എവിടെ? കോഹ്ലിയുടെ ബാറ്റ് നല്ല ഒന്നാന്തരം മറുപടി നല്‍കിയിട്ടുണ്ട്

ഇടയ്‌ക്കൊന്നു ചെറുതായി ഫോംഔട്ടായപ്പോള്‍ എന്തൊക്കെ പ്രശ്‌നങ്ങളായിരുന്നു. തന്നെ ടീമില്‍ നിന്നും പുറത്താക്കണമെന്ന് മുറവിളി കൂട്ടിയവരൊക്കെ ഇപ്പോള്‍ എവിടെ എന്ന് ചോദിക്കുകയാണ് ഇന്ത്യയുടെ മുന്‍ നായകനും സ്റ്റാര്‍ ബാറ്ററുമായ വിരാട്‌കോഹ്ലി. ചാംപ്യന്‍സ് ട്രോഫി സെമിയില്‍ ഓസ്‌ട്രേലിയയെ കെട്ടുകെട്ടിച്ച് ഫൈനലില്‍ കടക്കാന്‍ ഇന്ത്യയ്ക്ക് നിര്‍ണ്ണായകമായത് സൂപ്പര്‍താരത്തിന്റെ ബാറ്റിംഗായിരുന്നു. തകര്‍പ്പന്‍ അര്‍ദ്ധശതകവുമായി ഇന്ത്യന്‍ ടീമിന്റെ നങ്കൂരം ഉറപ്പിച്ച ശേഷമാണ് കോഹ്ലി വീണത്. തന്റെ വിമര്‍ശകര്‍ക്ക് ബാറ്റ് കൊണ്ടു മറുപടി പറഞ്ഞ വിരാട് കരിയറിലെ മറ്റൊരു നാഴികക്കല്ല് കൂടി പൂര്‍ത്തിയാക്കി. ഐസിസി ഏകദിന Read More…

Sports

ഇന്ത്യ-ഓസ്ട്രേലിയ സെമി മുടങ്ങിയാല്‍ ആരു ഫൈനല്‍ കളിക്കും? ഇതാണ് ഐസിസിയുടെ നിയമം

2025ലെ ചാമ്പ്യന്‍സ് ട്രോഫിയില്‍ ക്രിക്കറ്റ് ആരാധകരുടെ ആവേശം ഇനി കൂടും. ടൂര്‍ണമെന്റിലെ ആദ്യ സെമി ഫൈനല്‍ മത്സരം ഇന്ത്യ-ഓസ്ട്രേലിയ ടീമുകള്‍ തമ്മിലാണ്. ദുബായ് ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് മത്സരം. എന്നാല്‍ ഇരുടീമുകളും തമ്മില്‍ നടക്കേണ്ട സെമി ഫൈനല്‍ മത്സരം മഴ മൂലം മുടങ്ങിയാല്‍ ഏത് ടീമാണ് ഫൈനലിലെത്തുകയെന്ന് ആരാധകര്‍ ചിന്തിച്ചു തുടങ്ങി. നോക്കൗട്ട് മത്സരങ്ങള്‍ക്ക് ഐസിസി ഇത്തവണ ഉണ്ടാക്കിയ നിയമമാണ് ഇങ്ങിനെ വന്നാല്‍ നിര്‍ണ്ണായകമാകുക. കഴിഞ്ഞ രണ്ട് എഡിഷനുകളിലും ഓസ്ട്രേലിയയുടെ 3 മത്സരങ്ങള്‍ മഴ മൂലം ഉപേക്ഷിച്ചിരുന്നു. Read More…

Sports

ചാംപ്യന്‍സ് ട്രോഫിയില്‍ 183 റണ്‍സ് നേടിയാല്‍ രോഹിതിനെ കാത്തിരിക്കുന്നത് മറ്റൊരു റെക്കോഡ്

ഫെബ്രുവരി 20 ന് ബംഗ്ലാദേശിനെതിരെ ചാമ്പ്യന്‍സ് ട്രോഫി 2025 ല്‍ ഇന്ത്യ തങ്ങളുടെ പ്രചാരണം ആരംഭിക്കാനിരിക്കെ ഇന്ത്യന്‍ ടീമിനെ കപ്പിലേക്ക് നയിക്കാന്‍ ഇന്ത്യന്‍ നായകന്‍ രോഹിത്ശര്‍മ്മയ്ക്ക് കഴിയുമോ എന്നാണ് ഇന്ത്യന്‍ ആരാധകര്‍ ഉറ്റുനോക്കുന്നത്. മൂന്നാം വിജയത്തിലേക്ക് ഇന്ത്യന്‍ ടീമിനെ നയിക്കാന്‍ കഴിഞ്ഞാല്‍ എംഎസ് ധോണിക്ക് കീഴില്‍ 2013 ചാമ്പ്യന്‍സ് ട്രോഫി വിജയത്തിന് ശേഷമുള്ള ആദ്യ വിജയമായും ധോണിക്ക് ശേഷം ഇന്ത്യയെ ഒന്നിലധികം ഐസിസി ട്രോഫി നേട്ടങ്ങളിലേക്ക് നയിക്കുന്ന രണ്ടാമത്തെ ക്യാപ്റ്റനായും രോഹിത് മാറും. അദ്വിതീയ നേട്ടം കൈവരിക്കുന്ന Read More…

Sports

ചാംപ്യന്‍സ്‌ട്രോഫി ടീമില്‍ എന്തുകൊണ്ടു സഞ്ജുവില്ല ? ഗവാസ്‌ക്കര്‍ പറയുന്ന കാരണം ഇതാണ്

ചാംപ്യന്‍സ്‌ട്രോഫി ക്രിക്കറ്റിനുള്ള ടീമില്‍ സഞ്ജുസാംസണ് അവസരം കിട്ടുമെന്ന പ്രതീക്ഷയിലായിരുന്നു അദ്ദേഹത്തിന്റെയും മലയാളികളായ ആരാധകരുടെ പ്രതീക്ഷ മുഴുവനും. എന്നാല്‍ സഞ്ജുവിനെ ടീമിലെടുക്കുന്നതിന് പകരം സെലക്ടര്‍മാര്‍ വിശ്വാസം അര്‍പ്പിച്ചത് ഋഷഭ് പന്തിലായിരുന്നു. എന്നാല്‍ ശനിയാഴ്ച ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചതിന് പിന്നാലെ സഞ്ജുവിന്റെ ഒഴിവാക്കലിനെ ന്യായീകരിച്ച് ക്രിക്കറ്റ് ഇതിഹാസം സുനില്‍ ഗവാസ്‌ക്കര്‍ രംഗത്ത് വന്നു. ഫെബ്രുവരി 19 ന് ആരംഭിക്കുന്ന മാര്‍ക്വീ ടൂര്‍ണമെന്റിനുള്ള രണ്ട് വിക്കറ്റ് കീപ്പിംഗ് ഓപ്ഷനുകളായി കെഎല്‍ രാഹുലിനെയും ഋഷഭ് പന്തിനെയും ഇന്ത്യ തിരഞ്ഞെടുത്തപ്പോള്‍ സാംസണെ ടീമില്‍ നിന്ന് Read More…