Crime

വിദേശജയിലുകളില്‍ വധശിക്ഷ കാത്ത് 49 ഇന്ത്യക്കാര്‍, 86 രാജ്യങ്ങളിലായി 10,152 ഇന്ത്യക്കാര്‍ ജയിലുകളില്‍

ന്യൂഡല്‍ഹി: യെമന്‍ ജയിലില്‍ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട മലയാളി നഴ്‌സ് നിമിഷപ്രിയയെപ്പോലെ വിദേശജയിലുകളില്‍ വധശിക്ഷയടക്കം കാത്തുകഴിയുന്നത് പതിനായിരത്തിലേറെ ഇന്ത്യക്കാര്‍. ഗള്‍ഫ് നാടുകളിലുള്‍പ്പടെ 86 രാജ്യങ്ങളിലായി 10,152 ഇന്ത്യക്കാരാണ് ജയിലുകളില്‍ കഴിയുന്നതെന്ന് കേന്ദ്രവിദേശകാര്യമന്ത്രാലയം. മാര്‍ച്ചില്‍ പാര്‍ലമെന്റില്‍ വച്ച കണക്കാണിത്. എന്നാല്‍, ഔദ്യോഗികകണക്കുകളേക്കാള്‍ അധികംപേര്‍ വിദേശജയിലുകളിലുണ്ടെന്നാണ് വിവിധ സംഘടനകളടക്കം വ്യക്തമാക്കുന്നത്. സൗദി അറേബ്യയിലാണ് ഏറ്റവുമധികം ഇന്ത്യക്കാര്‍ ശിക്ഷ അനുഭവിക്കുന്നത്- 2633 പേര്‍.വിവിധ രാജ്യങ്ങളിലായി വധശിക്ഷ കാത്തുകഴിയുന്നത് 49 ഇന്ത്യക്കാരാണ്. യു.എ.ഇയില്‍ 25 പേരും സൗദിയില്‍ 11 പേരും വധശിക്ഷയ്ക്കു വിധിക്കപ്പെട്ടവരാണ്. മലേഷ്യ-6, Read More…

Health

മാസം തികയാതെ ജനിക്കുന്ന കുഞ്ഞുങ്ങള്‍; ആദ്യ വര്‍ഷങ്ങളില്‍ നേരിടുന്ന പ്രധാന വെല്ലുവിളികള്‍

മാസം തികയാതെ ജനിക്കുന്ന കുഞ്ഞുങ്ങള്‍ക്ക് ജനനത്തിന്റെ ആദ്യ കാലങ്ങളില്‍ വിവിധ തരം ആരോഗ്യ വെല്ലുവിളികള്‍ നേരിടേണ്ടതായി വരാറുണ്ട് . അതിനാല്‍ മാതാപിതാക്കള്‍ അവരുടെ ആരോഗ്യം സ്ഥിരമായി നിരീക്ഷിക്കുകയും അവരുടെ വളര്‍ച്ചയും ആരോഗ്യവും ഉറപ്പാക്കുകയും വേണം. മാസം തികയാതെ ജനിക്കുന്ന കുട്ടികള്‍ക്ക് പ്രാരംഭ കാലഘട്ടത്തില്‍ നിരവധി ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. ഇതിനായി മാതാപിതാക്കള്‍ മാനസികമായും വൈകാരികമായും തയ്യാറെടുക്കുകയും കുഞ്ഞിന് ആരോഗ്യകരമായ ജീവിതം നയിക്കാന്‍ എന്ത് ചെയ്യണമെന്നതിനെ കുറിച്ച് ബോധവാന്മാരാകേണ്ടതുണ്ട് . ഫോര്‍ട്ടിസ് ഹോസ്പിറ്റല്‍ മുളുണ്ടിലെ നിയോനറ്റോളജി ആന്‍ഡ് പീഡിയാട്രിക്സിലെ Read More…