Celebrity Featured

അജയ്-കാജോള്‍ ദമ്പതികളുടെ അത്യാഡംബര വില്ലയില്‍ ഇനി നിങ്ങള്‍ക്കും താമസിക്കാം

ബോളിവുഡിന്റെ സൂപ്പര്‍സ്റ്റാറാണ് അജയ് ദേവ്ഗണ്‍. കാജോള്‍-അജയ് ദേവ്ഗണ്‍ ദമ്പതികള്‍ ബോളിവുഡിന്റെ പ്രിയ താരദമ്പതികളാണ്. ബിടൗണില്‍ ഏവരും അസൂയയോടെ നോക്കി കാണുന്ന ദാമ്പത്യബന്ധമാണ് ഇരുവരുടേതും. നിരവധി പ്രോപ്പര്‍ട്ടികളാണ് അജയ് ദേവ്ഗണിനും കജോളിനും ഉള്ളത്. താരങ്ങളുടെ ഏറ്റവും ആഡംബരങ്ങളിലൊന്ന് ഗോവയിലെ എറ്റെര്‍ന എന്ന് പേരിട്ടിരിക്കുന്ന അവരുടെ വില്ലയാണ്. അതിശയകരമായ ഈ പ്രോപ്പര്‍ട്ടി ബോളിവുഡ് ദമ്പതികളുടെ ആഡംബര ജീവിതത്തെ തന്നെയാണ് കാണിയ്ക്കുന്നത്. വടക്കന്‍ ഗോവയിലെ പച്ചപ്പിന് നടുവില്‍ സ്ഥിതി ചെയ്യുന്ന വില്ലയില്‍ അഞ്ച് കിടപ്പുമുറികള്‍, ഒരു സ്വകാര്യ കുളം, പൂള്‍ ഏരിയയുമായി Read More…

Celebrity

‘സെക്‌സ് മാനിക്ക്’ എന്ന ഖ്യാതിയും തനിക്കുണ്ട്, ഗർഭിണിയായിട്ടില്ലെന്നത് നിർഭാഗ്യകരം: രേഖ

ബോളിവുഡിലെ സ്വപ്നസുന്ദരിയെന്നു സര്‍പ്പസുന്ദരിയെന്നും അറിയപ്പെടുന്ന മുതിർന്ന നടി രേഖയ്ക്ക് ഇപ്പോഴും വലിയ ആരാധവൃന്ദമാണുള്ളത്. അതിശയകരമായ ക്ലാസിക് സിനിമകളിലാണ് അവര്‍ അഭിനയിച്ചിട്ടുള്ളത്. പ്രായമാകുന്തോറും പഴകിയ വീഞ്ഞ് പോലെ അവര്‍ കൂടുതല്‍ സുന്ദരിയാകുകയാണ്, അവരുടെ മനംമയക്കുന്ന കണ്ണുകളും വസ്ത്രധാരണ രീതിയും വ്യക്തിത്വവും ആരാധകരെ ഇപ്പോഴും ആകര്‍ഷിക്കുന്നു. ബോളിവുഡിലെ ഏറ്റവും സുന്ദരിയായ സ്ത്രീയായ രേഖ അവരുടെ മാസ്മരികമായ നോട്ടത്തില്‍ വീണുപോകാത്ത ഹൃദയങ്ങളില്ല. എന്നാല്‍ ഒട്ടും ഭയമില്ലാത്ത, കാര്യങ്ങള്‍ തുറന്നു പറയാൻ ഒരു മടിയുമില്ലാത്തയാളാണ് ഈ തമിഴ്നാട്ടുകാരി. അവരുടെ ജീവിതം ഒരു തുറന്ന Read More…

Celebrity

ബ്ലൗസ് ഊരുന്ന സീന്‍, ചിത്രംതന്നെ ഉപേക്ഷിയ്ക്കാന്‍ ഒരുങ്ങി നടി;  അമിതാഭ് ബച്ചനുവരെ ഇടപെടേണ്ടി വന്നു

ആരാധകരുടെ ഹൃദയത്തില്‍ ഇപ്പോഴും തന്റേതായ ഇടംനേടുന്ന ബോളിവുഡ് താരമാണ് മാധുരി ദീക്ഷിത്. സൗന്ദര്യം കൊണ്ടും, അഭിനയം കൊണ്ടും, നൃത്തം കൊണ്ടും താരം വളരെയധികം പ്രശസ്തയാണ്. താരം ഇന്നുവരെ 70-ലധികം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. അവളുടെ ആദ്യ ചിത്രം ബോക്‌സോഫീസ് പരാജയമായിരുന്നെങ്കിലും, 1990 കളില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന സെലിബ്രിറ്റിയായി താരം മാറുകയായിരുന്നു. 1984-ല്‍ അബോധ് എന്ന ഫീച്ചര്‍ ഫിലിമിലൂടെയായിരുന്നു താരത്തിന്റേ അരങ്ങേറ്റം. നിരൂപകരില്‍ നിന്നും പ്രേക്ഷകരില്‍ നിന്നും നല്ല അവലോകനങ്ങളും റേറ്റിംഗുകളും ലഭിച്ചിട്ടും ചിത്രം വന്‍ പരാജയമായിരുന്നു. Read More…

Fitness

കണ്ടാല്‍ പറയുമോ 63 വയസ്സുണ്ടെന്ന് ? സുനില്‍ ഷെട്ടിയുടെ ആരോഗ്യ രഹസ്യം ഇതാ..

ചില സിനിമാ താരങ്ങളെ കാണുമ്പോള്‍ പലപ്പോഴും പ്രായം റിവേഴ്സ് ഗിയറിലാണോയെന്ന് സംശയം തോന്നാറുണ്ട്. ഉദാഹരണത്തിന് വേറെങ്ങും പോകേണ്ടതില്ലല്ലോ? നമ്മുടെ മഹാനടന്‍ മമ്മൂട്ടിയുണ്ടല്ലോ. ഈ കാര്യത്തില്‍ ഹിന്ദി സിനിമാ താരങ്ങളും അത്ര മോശമല്ല. സുനില്‍ ഷെട്ടിക്ക് 63 വയസ്സായി എന്ന് പറഞ്ഞാല്‍ ആര്‍ക്കെങ്കിലും വിശ്വസിക്കാന്‍ സാധിക്കുമോ? താരത്തിനെ കണ്ടാല്‍ ഒരോ ദിവസവും പ്രായം കുറയുകയാണോയെന്ന് സംശയിച്ച് പോകും. എന്നാല്‍ തന്റെ യുവത്വത്തിന്റെ രഹസ്യം അടുത്തിടെ താരം തന്നെ ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരുന്നു. 80 ശതമാനം ഭക്ഷണ ക്രമവും 10 Read More…

Celebrity

ജിമ്മിലെ കഠിനമായ പരിശീലന വീഡിയോയുമായി ആലിയ ഭട്ട് ; ‘ആല്‍ഫ ഗേള്‍ ലെറ്റ്‌സ്‌ഗോ’യെന്ന് ആരാധകര്‍

ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന തന്റെ ചിത്രമായ ആല്‍ഫയുടെ ചിത്രീകരണത്തിലാണ് ബോളിവുഡ് താരം ആലിയ ഭട്ട് ഇപ്പോള്‍. ആദിത്യ ചോപ്രയുടെ ജനപ്രിയ YRF സ്‌പൈ യൂണിവേഴ്സിന്റെ ഭാഗമാണ് ഈ ചിത്രം. ഷര്‍വാരി വാഗിനൊപ്പം ചിത്രത്തിന്റെ കാശ്മീര്‍ ഷെഡ്യൂളിന് ശേഷം ആലിയ അടുത്തിടെയാണ് മുംബൈയിലേക്ക് തിരികെ എത്തിയത്. അടുത്ത ഷെഡ്യൂളിനായി ജിമ്മില്‍ കഠിന പരിശീലനത്തിലാണ് താരം. ഇപ്പോള്‍ ആരാധകരെ ആവേശം കൊള്ളിയ്ക്കുന്ന പരിശീലന വീഡിയോയാണ് ആലിയയുടേതായി പുറത്ത് വന്നിരിയ്ക്കുന്നത്. ആലിയ ഭട്ടിന്റെ ഫിറ്റ്നസ് പരിശീലകനായ സൊഹ്റാബാണ് താരത്തിന്റെ വര്‍ക്കൗട്ട് സെഷനില്‍ Read More…

Celebrity

നിറത്തിന്റെ പേരില്‍ കളിയാക്കപ്പെട്ടു, ചുംബന രംഗങ്ങള്‍ നിരസിച്ചു; ഇന്ന് ഒരു പടത്തിന് 3 കോടി വാങ്ങുന്ന നടി

നിറത്തിന്റെയും രൂപത്തിന്റെയും പേരില്‍ കുട്ടിക്കാലത്ത് ധാരാളം കളിയാക്കലുകളും അവഗണനയും നേരിടേണ്ടി വന്ന പെണ്‍കുട്ടി. പിന്നീട് കാലത്തെ അമ്പരപ്പിച്ചുകൊണ്ട് അവള്‍ ഫെമിന മിസ് ഇന്ത്യ മത്സരത്തില്‍ പങ്കെടുത്തു. പിന്നീട്, എയര്‍ ഹോസ്റ്റസായി ജോലി ചെയ്തു, ശേഷം സിനിമയില്‍ അഭിനയിക്കാനായി തന്റെ ജോലി ഉപേക്ഷിച്ചു. ബോളിവുഡില്‍ അഭിനയിക്കാനെത്തിയപ്പോള്‍ ചുംബനരംഗങ്ങളില്‍ അഭിനയിക്കില്ലെന്ന് വാശി പിടിച്ചവള്‍. ഇന്ന് സോനം ബജ്വ എന്ന ഈ നടി ഒരു ചിത്രത്തിന് വാങ്ങുന്ന പ്രതിഫലം 3 കോടി രൂപയാണ്. 1989 ഓഗസ്റ്റ് 16 ന് ഉത്തരാഖണ്ഡിലെ നൈനിറ്റാളിലെ Read More…

Celebrity

54-ാം വയസ്സിലും അസൂയാവഹമായ സ്റ്റൈലും ഫിറ്റ്നസും അഭിയവുമായി മനീഷ കൊയ്‌രാള

ബോളിവുഡിന്റെ പ്രിയപ്പെട്ട നായികയായിരുന്ന മനീഷ കൊയ്രാള വിവാഹത്തിനു ശേഷം സിനിമയില്‍ നിന്ന് ഇടവേളയെടുത്തിരുന്നു. പിന്നീട് കാന്‍സര്‍ ബാധിതയായെങ്കിലും രോഗവിമുക്തി നേടി സിനിമയിലേയ്ക്കും ജീവിതത്തിലേയ്ക്കും ശക്തമായി തിരിച്ചെത്തുകയായിരുന്നു താരം. 30 വര്‍ഷത്തിലേറെ നീണ്ട കരിയറില്‍, 1989-ലെ നേപ്പാളി ചിത്രമായ ഫെരി ഭേതൗളയിലൂടെയാണ് അവര്‍ അഭിനയരംഗത്തേക്ക് കടന്നു വന്നത്. മനീഷ കൊയ്രാളയുടേത് ഒരു രാഷ്ട്രീയ കുടുംബമാണ്. ഒരു പരീക്ഷണമെന്ന നിലയില്‍, ബോര്‍ഡ് പരീക്ഷയ്ക്ക് ശേഷമുള്ള ഇടവേളയിലാണ് താരം ഫെരി ഭേതൗളയില്‍ അഭിനയിച്ചത്. ഡോക്ടറാകാന്‍ ആഗ്രഹിച്ച മനീഷ തുടര്‍ന്ന് ഡല്‍ഹിയില്‍ സെറ്റില്‍ Read More…

Celebrity

അമ്മയ്ക്കൊരു ഒരു തുണവേണം ; കിം കര്‍ദാഷിയാന് ആളെ കണ്ടുപിടിക്കാന്‍ മക്കള്‍, സ്പോര്‍ട്സ്താരമായാല്‍ സന്തോഷം

ഇതിനകം അനേകം പ്രണയങ്ങളിലൂടെയും ബന്ധം പിരിയലിലൂടെയും കടന്നുപോയ നടി കിം കര്‍ദാഷിയാന് എന്തായാലും ഒരു പുതിയ പ്രണയത്തില്‍ അത്ര താല്‍പ്പര്യമില്ല. പക്ഷേ അവരുടെ നാല് കുട്ടികള്‍ അങ്ങിനെയല്ല. അവര്‍ അമ്മയ്ക്ക് ഒന്നാന്തരം ഒരു തുണ കണ്ടെത്താന്‍ മാച്ച് മേക്കര്‍മാരുടെ ജോലി ഏറ്റെടുത്തിരിക്കുകയാണെന്ന് നടി പറഞ്ഞു. ‘ദി ടുനൈറ്റ് ഷോ സ്റ്റാറിംഗ് ജിമ്മി ഫാലണ്‍’ എന്ന പരിപാടിയിലാണ് റിയാലിറ്റി താരവും സംരംകയുമായ കിം മക്കളെക്കുറിച്ച് പറഞ്ഞത്. തന്റെ മക്കള്‍-നോര്‍ത്ത് വെസ്റ്റ് (11), സെന്റ് വെസ്റ്റ് (8), ചിക്കാഗോ വെസ്റ്റ് Read More…

Celebrity

​സ്റ്റൈലിഷ് ലുക്കിലെത്തി ജാന്‍വി; വസ്ത്രം റവ ദോശ പോലെയുണ്ടെന്ന് കമന്റ്‌

വളരെ മനോഹരമായ ലുക്കിലെത്തി ആരാധകരെ ഞെട്ടിക്കുന്ന താരപുത്രിയാണ് ജാന്‍വി കപൂര്‍. താരത്തിന്റെ ഏറ്റവും പുതിയ ചിത്രമാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. സ്‌റ്റൈലിഷ് ലുക്കില്‍ മിനി ഡ്രസ് ധരിച്ചാണ് ഉലജ്ജിന്റെ സ്‌ക്രീനിങ്ങിനെത്തിയത്. റിംസിം ദാദുവാണ് ഈ വസ്ത്രം ഡിസൈന്‍ ചെയ്തിരിക്കുന്നത്. ഓഫ് വൈറ്റ് നിറത്തിലുള്ള ഒരു മിനി ഡ്രസാണ് ഇത് .സ്റ്റക്കോ എന്ന പേരില്‍ ഇന്ത്യന്‍ കൗച്ചർ വീക്കിനായി റിംസിം ദാദു തയാറാക്കിയ ശേഖരത്തില്‍ ഈ വസ്ത്രം ഉള്‍പ്പെടുത്തിയിരുന്നു. വസ്ത്രത്തിന്റെ അതേ നിറത്തിലുള്ള ലൈനിങ്ങും കൂടി ധരിച്ചായിരുന്നു ജാന്‍വി Read More…