Celebrity

പിങ്ക് ഗൗണില്‍ ഗംഭീര ലുക്കില്‍ നവ്യ ; സൗന്ദര്യ റാണിയെന്ന് ആരാധകര്‍

നിരവധി വേഷങ്ങളിലൂടെ മലയാളി പ്രേക്ഷരുടെ ഇഷ്ടം നേടിയ താരമാണ് നവ്യ നായര്‍. യുവജനോത്സവ വേദിയില്‍ നിന്നാണ് താരം സിനിമ മേഖലയിലേക്ക് രംഗപ്രവേശനം ചെയ്തത്. വിവാഹത്തോടെ അഭിനയത്തില്‍ നിന്ന് ഇടവേളയെടുത്ത നവ്യ നൃത്ത വേദികളില്‍ സജീവമായിരുന്നു. സോഷ്യല്‍ മീഡിയയിലൂടെ തന്റെ വിശേഷങ്ങളെല്ലാം ആരാധകരുമായി താരം പങ്കുവെയ്ക്കാറുണ്ട്. ഏത് വസ്ത്രവും യോജിയ്ക്കുന്നൊരു താരം കൂടിയാണ് നവ്യ നായര്‍. പ്രായം കൂടിയെങ്കിലും താരത്തിന്റെ സൗന്ദര്യത്തിനും ലുക്കിനും യാതൊരു മാറ്റവും ഉണ്ടായിട്ടില്ല. ഇപ്പോള്‍ തന്റെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് നവ്യ ഇന്‍സ്റ്റാഗ്രാമില്‍ Read More…

Celebrity

അഞ്ജനമിഴികള്‍ തന്നെ ; ട്രെഡീഷണല്‍ ലുക്കില്‍ മനംകവര്‍ന്ന് അനുശ്രീ

മലയാള സിനിമയില്‍ ശ്രദ്ധേയങ്ങളായ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുത്ത യുവ നടിയാണ് അനുശ്രീ. ഹാസ്യവും, ആക്ഷനും, ക്യാരക്ടര്‍ കഥാപാത്രങ്ങളുമൊക്കെ തനിക്ക് വഴങ്ങുമെന്ന് തെളിയിച്ച അനുശ്രീ തന്റെ ആരാധകരോടൊക്കെ സ്‌നേഹപൂര്‍വ്വം ഇടപഴകുന്ന വ്യക്തിത്വം കൂടിയാണ്. സോഷ്യല്‍ മീഡിയയിലും സജീവമാണ് അനുശ്രീ. രസകരമായ വീഡിയോകളും പോസ്റ്റുകളുമായി താരം എപ്പോഴും ആരാധകരുടെ മുന്നില്‍ എത്താറുണ്ട്. ഇപ്പോള്‍ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് വീഡിയോയുമായി എത്തിയിരിയ്ക്കുകയാണ് അനുശ്രീ. വീതിയുള്ള കസവ് സാരിയും മെറൂണ്‍ നിറത്തിലുള്ള ബ്ലൗസും മോഡേണ്‍ രീതിയില്‍ ധരിച്ചാണ് അനുശ്രീ എത്തിയിരിയ്ക്കുന്നത്. കാതില്‍ Read More…

Celebrity

2024 വരെ രശ്മികയുടെ കാള്‍ഷീറ്റ് ഫുള്‍ ; അമ്മയ്‌ക്കൊപ്പമുള്ള ചിത്രം ; ഒറിജിനല്‍ പ്രിന്റ് പോലെയെന്ന് ആരാധകര്‍

കഴിഞ്ഞ ഏഴു വര്‍ഷത്തിനുള്ളില്‍ ജനപ്രീതി നേടിയ ചുരുക്കം ചില ഇന്ത്യന്‍ നടിമാരില്‍ ഒരാളാണ് രശ്മിക മന്ദാന. ഇവരുടെ എല്ലാ സിനിമകളും മുന്‍നിര താരങ്ങളുടേതാണ് എന്നത് ശ്രദ്ധേയമാണ്. അമിതാഭ് ബച്ചന്‍, വിജയ്, അല്ലു അര്‍ജുന്‍, രണ്‍ബീര്‍ കപൂര്‍ തുടങ്ങിയ മുന്‍നിര താരങ്ങള്‍ക്കൊപ്പം പ്രവര്‍ത്തിച്ചിട്ടുള്ള രശ്മിക അടുത്തതായി ധനുഷിനൊപ്പമാണ് എത്തുന്നത്. 2016 ല്‍ കന്നഡ ചിത്രം ‘കിറിക്‌ പാർട്ടി’യിലൂടെ തന്റെ സ്‌ക്രീന്‍ യാത്ര ആരംഭിച്ച താരത്തിന് 2024 വരെ തന്റെ കോള്‍ ഷീറ്റ് ഫുള്ളായിരിക്കുയാണ്. തെലുഗു സിനിമയില്‍ നിലവിൽ ഏറ്റവും Read More…

Celebrity

ഇലോണ്‍ മാസ്‌കുമായി ബന്ധം: ഗൂഗിള്‍ സഹസ്ഥാപകനും ഭാര്യയും വേര്‍പിരിഞ്ഞു ?

എലോണ്‍ മാസ്‌കുമായുള്ള ബന്ധത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങള്‍ക്കിടയില്‍ ഗൂഗിള്‍ സഹസ്ഥാപകന്‍ സെര്‍ജി ബ്രിന്‍ സംരഭകയും അഭിഭാഷകയുമായ നിക്കോള്‍ ഷാനഹനുമായുള്ള വിവാഹമോചന നടപടികള്‍ പൂര്‍ത്തിയാക്കിയതായി റിപ്പോര്‍ട്ട്. വിവാഹമോചനത്തെ ഷാനഹന്‍ എതിര്‍ത്തില്ല. അറ്റോര്‍ണി ഫീസ്, സ്വത്ത് വീതം വയ്ക്കാല്‍ തുടങ്ങിയ കാര്യങ്ങള്‍ രഹസ്യമായി പരിഹരിച്ചു എന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. 2015-ല്‍ ബ്രിന്‍ തന്റെ ആദ്യ ഭാര്യയില്‍ നിന്ന് വിവാഹമോചനം തേടി ഷാനഹാനുമായി ഡേറ്റിങ് തുടങ്ങിയിരുന്നു. 2018-ലായിരുന്നു ഇവര്‍ വിവാഹിതരായത്. തുടര്‍ന്ന് 2021-ല്‍ ഇവര്‍ വേര്‍പിരിഞ്ഞ് താമസിക്കാന്‍ തുടങ്ങി. 2022-ല്‍ പൊരുത്തപ്പെടാനാവാത്ത വ്യത്യാസങ്ങള്‍ ചൂണ്ടിക്കാണിച്ചുകൊണ്ട് Read More…