തിരുച്ചിറ്റമ്പലത്തിലെ നായികാ വേഷത്തിന് ദേശീയ പുരസ്‌ക്കാരം കിട്ടിയതോടെ ഇന്ത്യയിലെ എണ്ണപ്പെടുന്ന നടിമാരുടെ പട്ടികയിലേക്കാണ് നിത്യാമേനോന്‍ കടന്നുകയറിയത്്. തനിക്ക് ഒരിക്കലും മസാലചിത്രങ്ങളോട് കമ്പം ഉണ്ടായിട്ടില്ലെന്നും ബോക്‌സോഫീസില്‍ മെച്ചമായില്ലെങ്കില്‍ കൂടി നല്ല സിനിമകളുടെ ഭാഗമാകാനാണ് തനിക്ക് താല്‍പ്പര്യമെന്നും നടി അടുത്തിടെയാണ് വ്യക്തമാക്കിയത്. പുരസ്‌ക്കാരങ്ങളും തന്റെ ലക്ഷ്യമല്ലെന്ന് പറഞ്ഞ നടി സിനിമയുടെ വിജയമോ പരാജയമോ തന്നെ് ബാധിക്കാറില്ലെന്നും ഒരു സിനിമ കഴിഞ്ഞാല്‍ അടുത്ത സിനിമയിലേക്ക് ശ്രദ്ധിക്കുകയാണ് പതിവെന്നും പറഞ്ഞു. പരിഗണനകള്‍ക്ക് അപ്പുറത്ത് ജോലി ആത്മാര്‍ത്ഥമായി ചെയ്യുകയാണ് വേണ്ടതെന്നും നടി പറയുന്നു. അസാധാരണ Read More…
Tag: celebrity
അവര്‍ നമ്മുടെ അതിഥികളാണ്, അവര്‍ക്ക് ഷൂട്ട് ചെയ്യാന്‍ അവസരം നല്‍കണമെന്ന് രജനി; ജനക്കൂട്ടം മാറി നിന്നു
സിനിമ അവസാനിപ്പിച്ച് രാഷ്ട്രീയത്തിലേക്ക് ഇറങ്ങാന്‍ വിജയ് യ്ക്ക് മുമ്പ് തയ്യാറെടുത്തയാളാണ് തമിഴ് സൂപ്പര്‍താരം രജനീകാന്ത്. അവസാന നിമിഷമാണ് താരം നീക്കം ഉപേക്ഷിച്ചതും സിനിമയില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ തുടങ്ങിയത്. യുവതലമുറയിലെ അനേകം മുന്‍നിര സംവിധായകരാണ് രജനീകാന്തിനൊപ്പം സിനിമ ചെയ്യാനും ഹിറ്റുകളുണ്ടാക്കാനും കടന്നുവന്നിരിക്കുന്നത്. സൂപ്പര്‍താരപദവിയില്‍ നില്‍ക്കുമ്പോഴും ഡൗണ്‍ ടൂ എര്‍ത്തായ നടന്‍ തമിഴ്ജനതയ്ക്ക് ഒരു വികാരം തന്നെയാണ്. ഇന്ത്യയിലെ പ്രധാന ടൂറിസ്റ്റു കേന്ദ്രങ്ങളില്‍ ഒന്നായ ഊട്ടിയില്‍ ഷൂട്ടിംഗിന് പോയ സംഭവം രജനീകാന്തിന് തമിഴ്ജനതയ്ക്കിടയിലുള്ള സ്വാധീനത്തെക്കുറിച്ച് വ്യക്തമായ സൂചന നല്‍കുന്നതായിരുന്നു. Read More…
മകന്റെ വേര്‍പാടിന് ശേഷം ദാമ്പത്യ ജീവിതം മുന്നോട്ട് കൊണ്ട് പോകാനായില്ല: സങ്കടത്തോടെ നടന്‍ പ്രകാശ് രാജ്
പാന്‍-ഇന്ത്യന്‍ നടന്‍ പ്രകാശ് രാജ് അടുത്തിടെ ഒരു പരിപാടിക്കിടെ തന്റെ 5 വയസ്സുള്ള മകന്‍ സിദ്ധാര്‍ത്ഥിനെ നഷ്ടപ്പെട്ട സങ്കടത്തെക്കുറിച്ച് തുറന്ന് സംസാരിച്ചിരുന്നു. അഞ്ച് വയസുള്ള മകനെ നഷ്ടപ്പെട്ടതിന് ശേഷം നാല്‍പത്തിയഞ്ചാം വയസില്‍ പ്രകാശ് രാജ് രണ്ടാമത് വിവാഹിതനായിരുന്നു. മകന്റെ മരണം സംഭവിച്ചു. എന്നിരുന്നാലും, തനിക്ക് തന്റെ പെണ്‍മക്കളും കുടുംബവും തൊഴിലും പരിപാലിക്കാന്‍ ഉള്ളതിനാല്‍ തനിക്ക് സ്വാര്‍ത്ഥനാകാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. ജീവിതത്തിലെ ചെറിയ സന്തോഷങ്ങള്‍ ആഘോഷിക്കാനും സങ്കടത്തില്‍ മുഴുകുന്നതിനു പകരം അവ പങ്കിടാനുമാണ് താന്‍ എപ്പോഴും ഉദ്ദേശിക്കുന്നതെന്ന് Read More…
വിശ്രമിക്കേണ്ട പ്രായത്തിലും നിക്കോള്‍ കിഡ്മാന്‍ കഠിനാദ്ധ്വാനം ചെയ്യുകയാണ് ; അതിനൊരു കാരണമുണ്ട്
മദ്ധ്യവയസ്‌ക്കയായിട്ടും ഇപ്പോഴും നിക്കോള്‍ കിഡ്മാന്‍ യുവാക്കളുടെ ഉള്‍പ്പെടെ സ്വപ്‌നറാണിയാണ്. ഇപ്പോഴും ഹോളിവുഡ് സിനിമകളുടെ സെറ്റിലേക്ക് തിരക്കുപിടിച്ച് ഓടുന്ന അവരോട് എന്തുകൊണ്ടാണ് വിശ്രമിക്കേണ്ട പ്രായത്തില്‍ ഇപ്പോഴും ഇത്രയധികം പ്രോജക്ടുകളില്‍ അഭിനയിക്കുന്നത് എന്നാണ് ചോദ്യമെങ്കില്‍ നിങ്ങള്‍ പ്രതീക്ഷിക്കുന്ന ഉത്തരമായിരിക്കില്ല ചിലപ്പോള്‍ കിട്ടുക. കഴിഞ്ഞ വര്‍ഷം നിക്കോള്‍ കിഡ്മാന്‍ എ ഫാമിലി അഫയര്‍, ബേബിഗേള്‍ എന്നീ ചിത്രങ്ങളിലും എക്സ്പാറ്റ്സ്, ദി പെര്‍ഫെക്റ്റ് കപ്പിള്‍ തുടങ്ങിയ ടെലിവിഷന്‍ പ്രോജക്റ്റുകളിലും അഭിനയിച്ചിരുന്നു. ഇതിനൊപ്പം ടെയ്‌ലര്‍ ഷെറിഡന്റെ ലയണസിലേക്ക് അതിന്റെ രണ്ടാം സീസണില്‍ തിരിച്ചെത്തുകയും ചെയ്തു. Read More…
ഫാഷനബിള്‍ ഡ്രസിനൊപ്പം ‘ബട്ട് പാഡുകള്‍’ ധരിച്ചു ; നെറ്റിസണ്‍സിന്റെ ട്രോളിന് ഇരയായി അനന്യ പാണ്ഡേ
മിനിസ്‌ക്രീനില്‍ നിന്നും ബിഗ് സ്‌ക്രീനിലേക്ക് എത്തിയ ബോളിവുഡ് താരമാണ് അനന്യ പാണ്ഡേ. അഭിനയ കുടുംബത്തില്‍ നിന്നുമാണ് അനന്യ എത്തുന്നത്. അടുത്തിടെ പുറത്തിറങ്ങിയ CTRL-ന്റെ വിജയത്തിന്റെ കുതിപ്പിലാണ് താരം ഇപ്പോള്‍. മുംബൈയില്‍ നടന്ന ഒരു പരിപാടിയില്‍ എത്തിയപ്പോള്‍ അനന്യ ധരിച്ച വസ്ത്രത്തിന്റെ പേരില്‍ താരം ഇപ്പോള്‍ ട്രോളുകള്‍ക്ക് ഇരയായിരിയ്ക്കുകയാണ്. വോഗ് ഫോഴ്സ് ഓഫ് ഫാഷന്‍ ഇന്ത്യ 2024 ഇവന്റില്‍ എത്തിയപ്പോള്‍ അനന്യ ധരിച്ച വസ്ത്രമാണ് വിമര്‍ശനത്തിന് വഴി വെച്ചത്. മെറ്റാലിക് വെങ്കല നിറത്തിലുള്ള ബ്രേലെറ്റും അതിന് പെയര്‍ ചെയ്യുന്ന Read More…
അജയ്-കാജോള്‍ ദമ്പതികളുടെ അത്യാഡംബര വില്ലയില്‍ ഇനി നിങ്ങള്‍ക്കും താമസിക്കാം
ബോളിവുഡിന്റെ സൂപ്പര്‍സ്റ്റാറാണ് അജയ് ദേവ്ഗണ്‍. കാജോള്‍-അജയ് ദേവ്ഗണ്‍ ദമ്പതികള്‍ ബോളിവുഡിന്റെ പ്രിയ താരദമ്പതികളാണ്. ബിടൗണില്‍ ഏവരും അസൂയയോടെ നോക്കി കാണുന്ന ദാമ്പത്യബന്ധമാണ് ഇരുവരുടേതും. നിരവധി പ്രോപ്പര്‍ട്ടികളാണ് അജയ് ദേവ്ഗണിനും കജോളിനും ഉള്ളത്. താരങ്ങളുടെ ഏറ്റവും ആഡംബരങ്ങളിലൊന്ന് ഗോവയിലെ എറ്റെര്‍ന എന്ന് പേരിട്ടിരിക്കുന്ന അവരുടെ വില്ലയാണ്. അതിശയകരമായ ഈ പ്രോപ്പര്‍ട്ടി ബോളിവുഡ് ദമ്പതികളുടെ ആഡംബര ജീവിതത്തെ തന്നെയാണ് കാണിയ്ക്കുന്നത്. വടക്കന്‍ ഗോവയിലെ പച്ചപ്പിന് നടുവില്‍ സ്ഥിതി ചെയ്യുന്ന വില്ലയില്‍ അഞ്ച് കിടപ്പുമുറികള്‍, ഒരു സ്വകാര്യ കുളം, പൂള്‍ ഏരിയയുമായി Read More…
‘സെക്‌സ് മാനിക്ക്’ എന്ന ഖ്യാതിയും തനിക്കുണ്ട്, ഗർഭിണിയായിട്ടില്ലെന്നത് നിർഭാഗ്യകരം: രേഖ
ബോളിവുഡിലെ സ്വപ്നസുന്ദരിയെന്നു സര്‍പ്പസുന്ദരിയെന്നും അറിയപ്പെടുന്ന മുതിർന്ന നടി രേഖയ്ക്ക് ഇപ്പോഴും വലിയ ആരാധവൃന്ദമാണുള്ളത്. അതിശയകരമായ ക്ലാസിക് സിനിമകളിലാണ് അവര്‍ അഭിനയിച്ചിട്ടുള്ളത്. പ്രായമാകുന്തോറും പഴകിയ വീഞ്ഞ് പോലെ അവര്‍ കൂടുതല്‍ സുന്ദരിയാകുകയാണ്, അവരുടെ മനംമയക്കുന്ന കണ്ണുകളും വസ്ത്രധാരണ രീതിയും വ്യക്തിത്വവും ആരാധകരെ ഇപ്പോഴും ആകര്‍ഷിക്കുന്നു. ബോളിവുഡിലെ ഏറ്റവും സുന്ദരിയായ സ്ത്രീയായ രേഖ അവരുടെ മാസ്മരികമായ നോട്ടത്തില്‍ വീണുപോകാത്ത ഹൃദയങ്ങളില്ല. എന്നാല്‍ ഒട്ടും ഭയമില്ലാത്ത, കാര്യങ്ങള്‍ തുറന്നു പറയാൻ ഒരു മടിയുമില്ലാത്തയാളാണ് ഈ തമിഴ്നാട്ടുകാരി. അവരുടെ ജീവിതം ഒരു തുറന്ന Read More…
ബ്ലൗസ് ഊരുന്ന സീന്‍, ചിത്രംതന്നെ ഉപേക്ഷിയ്ക്കാന്‍ ഒരുങ്ങി നടി; അമിതാഭ് ബച്ചനുവരെ ഇടപെടേണ്ടി വന്നു
ആരാധകരുടെ ഹൃദയത്തില്‍ ഇപ്പോഴും തന്റേതായ ഇടംനേടുന്ന ബോളിവുഡ് താരമാണ് മാധുരി ദീക്ഷിത്. സൗന്ദര്യം കൊണ്ടും, അഭിനയം കൊണ്ടും, നൃത്തം കൊണ്ടും താരം വളരെയധികം പ്രശസ്തയാണ്. താരം ഇന്നുവരെ 70-ലധികം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. അവളുടെ ആദ്യ ചിത്രം ബോക്‌സോഫീസ് പരാജയമായിരുന്നെങ്കിലും, 1990 കളില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന സെലിബ്രിറ്റിയായി താരം മാറുകയായിരുന്നു. 1984-ല്‍ അബോധ് എന്ന ഫീച്ചര്‍ ഫിലിമിലൂടെയായിരുന്നു താരത്തിന്റേ അരങ്ങേറ്റം. നിരൂപകരില്‍ നിന്നും പ്രേക്ഷകരില്‍ നിന്നും നല്ല അവലോകനങ്ങളും റേറ്റിംഗുകളും ലഭിച്ചിട്ടും ചിത്രം വന്‍ പരാജയമായിരുന്നു. Read More…
കണ്ടാല്‍ പറയുമോ 63 വയസ്സുണ്ടെന്ന് ? സുനില്‍ ഷെട്ടിയുടെ ആരോഗ്യ രഹസ്യം ഇതാ..
ചില സിനിമാ താരങ്ങളെ കാണുമ്പോള്‍ പലപ്പോഴും പ്രായം റിവേഴ്സ് ഗിയറിലാണോയെന്ന് സംശയം തോന്നാറുണ്ട്. ഉദാഹരണത്തിന് വേറെങ്ങും പോകേണ്ടതില്ലല്ലോ? നമ്മുടെ മഹാനടന്‍ മമ്മൂട്ടിയുണ്ടല്ലോ. ഈ കാര്യത്തില്‍ ഹിന്ദി സിനിമാ താരങ്ങളും അത്ര മോശമല്ല. സുനില്‍ ഷെട്ടിക്ക് 63 വയസ്സായി എന്ന് പറഞ്ഞാല്‍ ആര്‍ക്കെങ്കിലും വിശ്വസിക്കാന്‍ സാധിക്കുമോ? താരത്തിനെ കണ്ടാല്‍ ഒരോ ദിവസവും പ്രായം കുറയുകയാണോയെന്ന് സംശയിച്ച് പോകും. എന്നാല്‍ തന്റെ യുവത്വത്തിന്റെ രഹസ്യം അടുത്തിടെ താരം തന്നെ ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരുന്നു. 80 ശതമാനം ഭക്ഷണ ക്രമവും 10 Read More…