ശിവകാര്‍ത്തികേയനെ നായകനാക്കി രാജ്കുമാര്‍ പെരിയസാമി സംവിധാനം ചെയ്ത ‘അമരന്‍’ ബോക്സ് ഓഫീസില്‍ ഗംഭീരമായ തുടക്കം കുറിച്ചതിന് പിന്നാലെ ലോകമെമ്പാടുമുള്ള തീയറ്ററുകളില്‍ വന്‍മുന്നേറ്റം നടത്തുകയാണ്. അന്തരിച്ച ഇന്ത്യന്‍ സൈനികന്‍ മേജര്‍ മുകുന്ദ് വരദരാജന്റെ ജീവിതകഥയെ ആസ്പദമാക്കി ഒരുക്കിയ ചിത്രം സൈനികര്‍ക്കുള്ള ഒരു ആദരവ് കുടിയാണ്. എന്നാല്‍ സിനിമയുമായി ബന്ധപ്പെട്ട് മറ്റൊരു വിവാദം കത്തിപ്പടരുകയാണ്. മുകുന്ദ് വരദരാജന്റെ ജാതി പരോക്ഷമായി പരാമര്‍ശിച്ചതിനെ തുടര്‍ന്നുള്ള വിവാദമാണ് സിനിമ നേരിടുന്നത്. ചില ആളുകള്‍ രാജ്കുമാര്‍ പെരിയസാമിയെ ചോദ്യം ചെയ്തുകൊണ്ട് പ്രത്യയശാസ്ത്രത്തിനെതിരെ നിലകൊള്ളുകയും ചെയ്തു. Read More…