തങ്ങളുടെ മോശം ഫീല്‍ഡിംഗിന്റെ പേരില്‍ ഇന്ത്യന്‍ വനിതാ ടീം പലപ്പോഴും രോഷം നേരിട്ടിട്ടുണ്ട്, പ്രത്യേകിച്ച് ലോകകപ്പ് പോലെയുള്ള ഗൗരവമാര്‍ന്ന മത്സരങ്ങളില്‍. എന്നാല്‍ ഇന്നലെ ഏറെ നിര്‍ണ്ണായകമായ ശ്രീലങ്കയ്ക്കെതിരേയുള്ള ഇന്ത്യയുടെ മത്സരത്തില്‍ പകരക്കാരിയായി കളത്തിലെത്തിയ രാധാ യാദവ് തകര്‍പ്പനൊരു ഡൈവിംഗ് ക്യാച്ച് എടുത്ത് എല്ലാവരേയും അമ്പരപ്പിച്ചു. വനിതാ ടി20 ലോകകപ്പ് 2024 ലെ ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള ഏറ്റുമുട്ടലിനിടെ ‘സബ്സ്റ്റിറ്റിയൂട്ട് ഫീല്‍ഡര്‍’ രാധ ആയി കളത്തില്‍ എത്തിയതായിരുന്നു രാധ. യാദവിന്റെ അക്രോബാറ്റിക് പ്രയത്‌നം ശ്രീലങ്കന്‍ ഓപ്പണര്‍ വിഷ്മി ഗുണരത്നെയെ Read More…