എത്രതന്നെ ചൂട് കാലത്തും നന്നായി പ്രവര്‍ത്തിക്കുന്ന എസിയായിരിക്കും കാറിലെ പ്രധാന ഫീച്ചര്‍. എന്നാല്‍ നല്ല ശ്രദ്ധയും നിശ്ചിത ഇടവേളകളില്‍ പരിചരണവും ഇത്തരത്തിലുള്ള കാര്‍ എസികള്‍ക്ക് അനിവാര്യമാണ്. എസി പ്രവര്‍ത്തിക്കുമ്പോള്‍ ചിലപ്പോഴേങ്കിലും നമ്മുടെ കാറിന്റേയോ മറ്റ് കാറിന്റേയോ അടിയില്‍ നിന്നും വെള്ളം ഇറ്റ് വീഴുന്നതോ കാറിനുള്ളിലേക്ക് തന്നെ വെള്ളം വരുന്നതോ ശ്രദ്ധിച്ചിട്ടുണ്ടോ. നിങ്ങളുടെ കാറിന്റെ എസി പരിശോധിക്കുന്നതിന്റെ സമയമായി എന്നതിന്റെ മുന്നറിയിപ്പാണിത്. വെള്ളം കാറില്‍ നിന്നും ചോരുന്നുണ്ടെങ്കില്‍ സംഭവിച്ചേക്കാവുന്ന തകരാറുകളിലൊന്ന് കാറിന്റെ കണ്ടന്‍സേറ്റ് ഡ്രെയിന്‍ പൈപ്പിലെ തടസമാണ്. ഇത് Read More…
Tag: Car
ബ്രേക്കിനു പകരം ആക്സിലേറ്റർ; കാറുമായി യുവാവും ആശാനും വീണത് തടകത്തില്‍- വൈറലായി വീഡിയോ
ഡ്രൈവിംഗ് പഠിക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. അല്പം അബദ്ധം ഒക്കെ പറ്റുമെങ്കിലും നല്ല ശ്രദ്ധയും ഏകാഗ്രതയും ഉണ്ടെങ്കിൽ ഡ്രൈവിംഗ് എളുപ്പത്തിൽ പഠിച്ചെടുക്കാനും സാധിക്കും. എന്നാൽ പലപ്പോഴും ശ്രദ്ധയില്ലായ്മ വലിയ അപകടങ്ങളിലേക്കും കൊണ്ടെത്തിച്ചെന്നുവരും. ഏതായാലും അത്തരം ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയെ പൊട്ടിച്ചിരിപ്പിച്ചിരിക്കുന്നത്. ഡ്രൈവിംഗ് പഠിക്കുന്നതിനിടയിൽ ഒരാൾ കാറുമായി ഒരു തടാകത്തിലേക്ക് വീഴുന്നതിന്റെ ദൃശ്യങ്ങളാണ് ഇത്. തെലങ്കാനയിലെ ജങ്കാവോൺ ജില്ലയിലെ തടാകത്തിലേക്കാണ് കാർ ഓടിച്ചു യുവാവ് വീണത്. യുവാവിനെയും ഡ്രൈവിംഗ് പഠിപ്പിച്ച ഇൻസ്ട്രക്ടറേയും സംഭവം കണ്ടുനിന്ന Read More…
റോഡിലൂടെ ഡ്രൈവറില്ലാതെ പാഞ്ഞുവരുന്ന കത്തുന്ന കാർ; പരിഭ്രാന്തിയില്‍ ഓടുന്ന ജനം- വീഡിയോ വൈറല്‍
രാജസ്ഥാനിലെ ജയ്പൂരിലെ അജ്മീർ റോഡിലെ എലിവേറ്റഡ് റോഡില്‍ ഡ്രൈവറില്ലാ കാറിന് തീപിടിച്ചു. തിരക്കുള്ള റോഡില്‍ ഇരുചക്രവാഹനങ്ങളില്‍ വന്ന യാത്രക്കാര്‍ ബൈക്കില്‍നിന്നറിങ്ങി ഈ കാഴ്ച കാണുന്നതിനിടയില്‍ വാഹനം തനിയെ മുന്നോട്ടു കുതിച്ചു. തങ്ങള്‍ക്കുനേരേ പാഞ്ഞുവരുന്ന കാറിനു മുന്നില്‍നിന്ന് രക്ഷപ്പെടാന്‍ ബൈക്കുകളുമെടുത്തുകൊണ്ട് ഓടിമാറുന്ന യാത്രക്കാര്‍. അവസാനം കത്തുന്ന കാർ റോഡ് ഡിവൈഡറിൽ ഇടിച്ചു നിന്നതോടെ അനിശ്ചിതത്വം അവസാനിച്ചു, ഭാഗ്യവശാൽ, കനത്ത ട്രാഫിക്കുണ്ടായിട്ടും ആർക്കും പരിക്കില്ല. സംഭവത്തിന് തൊട്ടുപിന്നാലെ, തീ പടിച്ച വാഹനം പാഞ്ഞുവരുന്നത് കണ്ട് മോട്ടോർ സൈക്കിൾ യാത്രക്കാർ ബൈക്ക് Read More…
‘ഇന്ത്യക്കാർ കാറുകളിലെ സൺറൂഫ് പോലുള്ള ഫീച്ചറുകൾ അർഹിക്കുന്നില്ല’ വീഡിയോ കണ്ടുനോക്കൂ
സണ്‍റൂഫിലൂടെ പുറത്തേക്ക് തലയിട്ടുള്ള യാത്ര പലപ്പോഴും റോഡുകളിലെ ഒരു കാഴ്ച്ചയാണ്. എന്നാല്‍ ഇനി ശ്രദ്ധിക്കുക. കാരണം അത് നിയമലംഘനമാണ്. സമൂഹ മാധ്യമങ്ങളിലൂടെ ഈ നിയമലംഘനം അറിഞ്ഞ ബെംഗളൂരു പോലീസ് നിയമം ലംഘിച്ചവര്‍ക്ക് 1000 രൂപയാണ് പിഴയായി വിധിച്ചത്. സുകേഷ് എന്ന വ്യക്തിയായിരുന്നു എക്‌സിലൂടെ ഇത്തരത്തിലുള്ള ഒരു വീഡിയോ പങ്കിട്ടത്. ‘‘നമ്മൾ ഇന്ത്യക്കാർ കാറുകളിലെ സൺറൂഫ് പോലുള്ള ഫീച്ചറുകൾ അർഹിക്കുന്നില്ല. ബുദ്ധിശൂന്യരായ മാതാപിതാക്കൾ തങ്ങളുടെ കുട്ടികളെ തലവെളിയിലേയ്ക്കിട്ട് കാഴ്ചകള്‍കണ്ട് യാത്രചെയ്യാന്‍ അനുവദിക്കുന്നു. അതും കനത്ത ട്രാഫിക്കിൽ, പെട്ടെന്ന് ബ്രേക്ക് Read More…
കടലിനടിയിലൂടെ പുതിയ അണ്ടര്‍വാട്ടര്‍ ട്രെയിന്‍; ഏഴ് മിനിറ്റിനുള്ളില്‍ രണ്ട് യൂറോപ്യന്‍ നഗരങ്ങളെ ബന്ധിപ്പിക്കും
സ്കാന്‍ഡിനേവിയയും യൂറോപ്പും തമ്മില്‍ ഒരു ഭൂഗര്‍ഭ ട്രെയിന്‍ വഴി ബന്ധിപ്പിക്കുന്നു. നിലവിൽ 45 മിനിറ്റ് ഫെറി ക്രോസിംഗ് വഴി ബന്ധിപ്പിച്ചിരിക്കുന്ന ഈ രണ്ട് യൂറോപ്യൻ ലക്ഷ്യസ്ഥാനങ്ങളെയും ഒരു ഭൂഗർഭ ട്രെയിൻ വഴിയാണ് ബന്ധിപ്പിക്കുക. അതും ഏഴ് മിനിറ്റ് മാത്രം എടുക്കുന്ന യാത്ര. 30 മിനിറ്റിലധികം സമയലാഭം. ഗതാഗത മേഖലയെ ഹരിതവല്‍ക്കരിക്കുന്നതിന്റെ ഭാഗമായി, ഫെഹ്മാര്‍ണ്‍ബെല്‍റ്റ് ലിങ്ക് എന്ന് വിളിക്കപ്പെടുന്ന അണ്ടര്‍വാട്ടര്‍ ടണലില്‍ വൈദ്യുതീകരിച്ച ട്രെയിന്‍ ട്രാക്കുകളും കാര്‍ ട്രാഫിക്കിനായി നാല് പാതകളും ഉണ്ടായിരിക്കും. 10 മിനിറ്റിനുള്ളില്‍ 18 കിലോമീറ്റര്‍ Read More…
യജമാനന്‍ മലയിടുക്കില്‍ കാര്‍ മറിഞ്ഞ് അപകടത്തില്‍ പെട്ടു ; നാലുമൈല്‍ ഓടി നായ സഹായത്തിന് ആളെ കൊണ്ടുവന്നു
മനുഷ്യര്‍ക്ക് നായ സഹായമായി മാറിയതിന്റെയും നന്ദി കാട്ടിയതിന്റെയും നൂറായിരം കഥയെങ്കിലുമുണ്ടാകും. എന്നാല്‍ അപകടത്തില്‍ പെട്ട ബ്രാന്‍ഡന്‍ ഗാരറ്റിന്റെ കഥ അല്‍പ്പം വ്യത്യസ്തമാണ്. തന്റെ നാലു നായ്ക്കളുമായി ഒറിഗോണിലെ പര്‍വതപാതയില്‍ സഞ്ചരിക്കുമ്പോള്‍ അപകടത്തില്‍ പെട്ട യജമാനനെ രക്ഷിക്കാന്‍ നായകളില്‍ ഒന്ന് സഞ്ചരിച്ചത് നാലു മൈല്‍ മരുഭൂമിയും പാതകളും. ഒറിഗോണിലെ പര്‍വതങ്ങളില്‍ നിയന്ത്രണം നഷ്ടപ്പെട്ടതിനെത്തുടര്‍ന്ന് ഗാരറ്റ് സഞ്ചരിച്ച പിക്കപ്പ് മറിഞ്ഞു. യുഎസ് ഫോറസ്റ്റ് സര്‍വീസ് റോഡ് 39-ല്‍ ആയിരുന്നു അപകടം. അപകടത്തില്‍ ഗാരറ്റിന് പരിക്കേറ്റു. നാല് നായ്ക്കളില്‍ ഒന്ന് സഹായത്തിനായി Read More…
ഇന്ത്യക്കാര്‍ക്ക് ‘അംബാസഡര്‍ കാര്‍’ വെറുമൊരു കാറല്ല ; ആനന്ദ് മഹീന്ദ്രയുടെ വീഡിയോ വൈറല്‍
അനേകം ഇന്ത്യക്കാര്‍ക്ക് ‘അംബാസഡര്‍ കാര്‍’ വെറുമൊരു കാറല്ല. ഒരു കാലഘട്ടത്തിന്റെ അന്തസ്സിന്റെ പ്രതീകം കൂടിയായിരുന്നു. അതായരിക്കാം ഐക്കണിക് ഹിന്ദുസ്ഥാന്‍ അംബാസഡറിന്റെ അസംബ്ലി ലൈന്‍ നിര്‍മ്മാണത്തിന്റെ ഗൃഹാതുരത്വമുണര്‍ത്തുന്ന അന്താരാഷ്ട്ര കാര്‍ മുതലാളി ആനന്ദ് മഹീന്ദ്ര പങ്കിട്ട വീഡിയോ വൈറലായി മാറാന്‍ അധികം സമയം എടുക്കാതിരുന്നത്. ഒരുകാലത്ത് ഇന്ത്യന്‍ റോഡുകളെ ഭരിച്ചിരുന്ന പ്രിയപ്പെട്ട കാര്‍ സൃഷ്ടിക്കുന്നതിനുള്ള സൂക്ഷ്മമായ പ്രക്രിയയുടെ അപൂര്‍വ ദൃശ്യം വീഡിയോ വാഗ്ദാനം ചെയ്യുന്നു. തൊഴിലാളികള്‍ ഉത്സാഹത്തോടെ അസംബ്‌ളി ചെയ്യുന്നതും പെയിന്റിംഗ് ചെയ്യുന്നതും വിവിധ ഭാഗങ്ങള്‍ കൂട്ടിച്ചേര്‍ക്കുന്നതും പ്രിയപ്പെട്ട Read More…
ഈ കമ്പനി നിങ്ങളുടെ കാറിന്റെ മിനിയേച്ചര്‍ ചെയ്തു തരും; പക്ഷേ ചെലവ് കാറിന്റെ വിലയേക്കാള്‍ കൂടുമെന്ന് മാത്രം
ഐക്കണിക് സ്പോര്‍ട്സ് കാറുകളുടെ മിനിയേച്ചര്‍ മോഡലുകളില്‍ വൈദഗ്ദ്ധ്യം നേടിയിട്ടുള്ളവരാണ് യുകെ ആസ്ഥാനമായുള്ള കമ്പനിയായ അമാല്‍ഗാം. 1995ല്‍ യുകെയിലെ ബ്രിസ്റ്റോളില്‍ സ്ഥാപിതമായ കമ്പനി ലോകത്തിലെ ഏറ്റവും വിശദമായ മിനിയേച്ചര്‍ കാര്‍ പകര്‍പ്പുകള്‍ നിര്‍മ്മിക്കുന്നതില്‍ ആഗോള പ്രശസ്തരുമാണ്. അവയുടെ വലിപ്പത്തിന്റെ അനുപാതം മുതല്‍ എല്ലാ സവിശേഷതകളും ഉള്‍പ്പെടെ ഏറ്റവും ചെറിയ ഘടകങ്ങള്‍ വരെ പരിപൂര്‍ണ്ണതയോടെയാണ് അവര്‍ ചെയ്യുന്നത്. ഫെരാരി, ലംബോര്‍ഗിനി, അല്ലെങ്കില്‍ ആസ്റ്റണ്‍ മാര്‍ട്ടിന്‍ തുടങ്ങിയ മുന്‍നിര നിര്‍മ്മാതാക്കളുമായി അടുത്ത ബന്ധം പുലര്‍ത്തുന്നതിലൂടെ, കമ്പനിക്ക് അവര്‍ പകര്‍ത്തുന്ന വാഹനങ്ങളുടെ യഥാര്‍ത്ഥ Read More…
പിടിക്കപ്പെടാതിരിക്കണം ; പോലീസ്‌കാറുകളില്‍ ജിപിഎസ് ട്രാക്കറുകള്‍ വെച്ച യുവതി പിടിയില്‍
നിയമരഹിതമായ വാഹനകമ്പനി പ്രവര്‍ത്തനം പോലീസ് പിടിക്കാതിരിക്കാന്‍ പോലീസ് വാഹനങ്ങളെ ട്രാക്ക് ചെയ്യാന്‍ ജിപിഎസ് ഉപകരണങ്ങള്‍ സ്ഥാപിച്ചയാള്‍ക്ക് തടവും പിഴയും. പോലീസ് വാഹനങ്ങളെ ട്രാക്ക് ചെയ്ത് അവ ഒഴിവാക്കി തന്റെ കമ്പനിയിലെ വാഹനങ്ങള്‍ ഓടിക്കാന്‍ വേണ്ടിയായിരുന്നു ഈ തന്ത്രം. ചൈനയിലെ ട്രക്ക് കമ്പനി നടത്തുന്ന സ്ത്രീയാണ് പിടിയിലായത്. ചൈനയിലെ ഹുബെയ് പ്രവിശ്യയിലെ സിയാങ്യാങ്ങിലെ ഒരു സ്ത്രീയാണ് പിടിക്കപ്പെട്ടത്. എട്ട് ദിവസത്തെ അഡ്മിനിസ്ട്രേറ്റീവ് തടങ്കലും വളരെ ഗുരുതരമായ കുറ്റകൃത്യത്തിന് 500 യുവാന്‍ (70 ഡോളര്‍) പിഴയും ചുമത്തി. സിയാങ്യാങ്ങിലെ ട്രാഫിക് Read More…