മൂന്നാർ: ചിന്നക്കനാൽ മേഖലയെ ഭീതിയിലാഴ്ത്തിയ ചക്കക്കൊമ്പനെ മയക്കാനുള്ള ദൗത്യം മൂന്നാം ദിവസവും വിജയിച്ചില്ല. ഒടുവിൽ പിന്മാറി ദൗത്യസംഘം മടങ്ങി. ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ ദൗത്യം നിർത്തിവെച്ചതായും അറിയിപ്പ് വന്നു. മൂന്ന് ദിവസം നീണ്ട ബഹളങ്ങൾക്കൊടുവിൽ ചക്കക്കൊമ്പൻ പിടിതരാതെ കാടുകയറി. ചക്കക്കൊമ്പനെ മയക്കുവെടി വെച്ച് പിടികൂടി റേഡിയോ കോളർ ഘടിപ്പിക്കാനുള്ള വനംവകുപ്പിന്റെ ശ്രമങ്ങളാണ് മൂന്നാം ദിവസവും ലക്ഷ്യം കാണാതെ അവസാനിപ്പിച്ചത്. ആനയിറങ്കൽ ജലാശയവും ചതുപ്പുകളും കാടും മറയാക്കുന്ന കൊമ്പന്റെ മിടുക്കും പെട്ടെന്ന് മാറുന്ന മോശം കാലാവസ്ഥയുമാണ് വനംവകുപ്പിനെയും ആർ.ആർ.ടി. ദൗത്യസംഘത്തെയും Read More…

