The Origin Story

വധശിക്ഷ നടപ്പാക്കാൻ ഇലക്ട്രിക് മരണക്കസേര! തയാറാക്കിയത് ഇതിഹാസ ശാസ്ത്രജ്ഞൻ

1890ലായിരുന്നു വില്യം കെംലര്‍ എന്ന കുറ്റവാളിയെ അമേരിക്കയില്‍ വധശിക്ഷയ്ക്ക് വിധിച്ചത്. ജര്‍മന്‍ വംശജനായ കെംലര്‍ മദ്യപിച്ച് തന്റെ ജീവിതപങ്കാളിയെ കൊലപ്പെടുത്തുകയായിരുന്നു. തൂക്കിലേറ്റുന്നതിന് പകരമായുള്ള വധശിക്ഷരീതികള്‍ അമേരിക്കന്‍ അധികൃതര്‍ ആലോചിച്ചു. ശാസത്രജ്ഞനായ തോമസ് ആല്‍വ എഡിസന്‍ ഇതില്‍ ഇടപ്പെട്ടു. വധശിക്ഷയെ എതിര്‍ത്തിരുന്ന അദ്ദേഹം പക്ഷെ ആ ഘട്ടത്തില്‍ മാത്രം താത്കാലികമായി എതിര്‍പ്പ് മാറ്റി. ഓള്‍ട്ടര്‍നേറ്റിങ് കറന്റ് ഉപയോഗിച്ച് കൊല്ലുന്ന ഒരു കസേര അദ്ദേഹം രൂപകല്‍പ്പന ചെയ്തു കൊടുത്തു. ഇതിലിരുത്തിയ കെംലറിന്റെ ശരീരത്തിൽ വൈദ്യുതി കയറി. ആ മരണം കണ്ട് Read More…