കൊല്ലത്ത് പൊലീസ് ഉദ്യോഗസ്ഥനെ മർദ്ദിച്ചതിനും കഞ്ചാവ് സൂക്ഷിച്ചതിനും യുവ ഡോക്ടർ പൊലീസിന്റെ പിടിയിലായി. കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ ജോലി ചെയ്യുന്ന തിരുവനന്തപുരം പട്ടം അജാസ് മൻസിലിൽ അജാസ് ഖാനെയാണ് (29) കൊല്ലം വെസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം രാത്രിയിലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. അജാസും സുഹൃത്തായ വനിതാ ഡോക്ടറും കൊല്ലത്തെ പ്രമുഖ ഹോട്ടലിൽ മുറിയെടുത്ത് താമസിക്കുകയായിരുന്നു. അവിടെ വെച്ച് ഇരുവരും തമ്മിൽ കടുപ്പമേറിയ തർക്കവും കൈയാങ്കളിയും നടന്നു. മുറിയിൽ നിന്ന് യുവതിയുടെ ഭയന്നുള്ള നിലവിളി Read More…
Tag: cannabis
കഞ്ചാവ് ഉപയോഗിക്കുന്നവരില്‍ ഹൃദയാഘാത സാധ്യത ഇരട്ടി; പക്ഷാഘാതത്തിനും സാധ്യതയെന്ന് പഠനം
കഞ്ചാവ് ഉപയോഗിക്കുന്നവർക്ക് മുന്നറിയിപ്പ്. സാധാരണക്കാരെ അപേക്ഷിച്ച് ഇങ്ങനെയുള്ളവര്‍ക്ക് ഹൃദയാഘാത സാധ്യത കൂടുതലെന്ന് പുതിയ പഠനം. അമേരിക്കൻ ഹാർട്ട് അസോസിയേഷന്റെ ജേർണലിലാണ് പഠനം പ്രസിദ്ധീകരിച്ചത്. കഞ്ചാവ് ഉപയോഗിക്കുന്നവരില്‍ ഹൃദയാഘാതത്തിനുള്ളസാധ്യത 29% കൂടുതലും പക്ഷാഘാത സാധ്യത 20% കൂടുതലുമാണെന്ന് പഠനത്തിൽ പറയുന്നു. മരിജുവാനയും ഹൃദ്രോഗവും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ഇതുവരെ നടന്ന ഏറ്റവും വലിയ പഠനമാണിത്. 19നും 59നും ഇടയിൽ പ്രായമുള്ളയാളുകളെ ഉൾപ്പെടുത്തി നടത്തിയ മെഡിക്കൽ ഡേറ്റയുടെ വിശകലനം പറയുന്നത് മരിജുവാന ഉപയോഗിക്കുന്നത് ഹൃദ്രോഗം മൂലം മരിക്കാനുള്ള സാധ്യത ഇരട്ടിയാക്കുന്നുവെന്നതാണ്. 3012 Read More…
കഞ്ചാവ് തലച്ചോറില്‍ നേരിട്ട് മാറ്റങ്ങള്‍ ഉണ്ടാക്കുന്നുവോ ? കൂടുതല്‍ പഠനങ്ങള്‍ ആവശ്യമാണെന്ന് ഗവേഷകര്‍
. ദീർഘകാലത്തേക്ക് കഞ്ചാവ് ഉപയോഗിക്കുന്നത് ആളുകളുടെ തലച്ചോറിലെ മാറ്റങ്ങളെ, വൈറ്റ് മാറ്റർ കണക്റ്റിവിറ്റി ഉൾപ്പെടെ (തലച്ചോറിന്റെ വിവിധ ഭാഗങ്ങളെ ബന്ധിപ്പിക്കുന്ന നാഡിഞരമ്പുകളുടെ ഒരു ശേഖരമാണ് വൈറ്റ് മാറ്റർ) ബാധിക്കുമെന്നാണ് ഇതുവരെയുള്ള പഠനങ്ങള്‍ പറയുന്നത്. എന്നാല്‍ ഒരു പുതിയ പഠനം പറയുന്നത് കഞ്ചാവ് കാരണമായിരിക്കില്ല ഈ മാറ്റങ്ങള്‍ എന്നാണ്. പക്ഷേ ഗവേഷകർ പറയുന്നത്, ഇതിന്റെ ദീര്‍ഘകാലത്തെ ഉപയോഗത്തെക്കുറിച്ചുള്ള പ്രത്യാഘാതങ്ങള്‍ അറിയാന്‍ കൂടുതൽ പഠനങ്ങൾ ആവശ്യമാണെന്നാണ്. യുകെ ബയോബാങ്ക് ഡാറ്റാസെറ്റില് നിന്ന് ഏകദേശം 16,000 കഞ്ചാവ് ഉപയോക്താക്കളുടെ ജനിതക, എംആര്‍ഐ Read More…
മഴയുംകൊടുങ്കാറ്റും, വെള്ളപ്പൊക്കത്തില്‍ പുല്ലില്ലാതായി; ചെമ്മരിയാട്ടിന്‍ കൂട്ടം തിന്നത് 100 കിലോ കഞ്ചാവ്…!!
അതിരൂക്ഷമായ വെള്ളപ്പൊക്കം കാരണം ഭക്ഷണത്തിനായി ഒന്നുമില്ലാതെ ആടുകള്‍ കഞ്ചാവ് ഭക്ഷിച്ച് വിചിത്രമായി പെരുമാറി. ഗ്രീസില്‍ നടന്ന സംഭവത്തില്‍ പുല്ലില്ലാതെ വന്നതിനെ തുടര്‍ന്ന് ഔഷധഗുണമുള്ള കഞ്ചാവ് ഉത്പാദിപ്പിക്കുന്ന ഒരു തോട്ടത്തിലേക്ക് ആടുകള്‍ അതിക്രമിച്ചു കയറുകയായിരുന്നു. സെന്‍ട്രല്‍ ഗ്രീസിലെ തെസ്സാലിയിലെ വെള്ളപ്പൊക്കമുള്ള സമതലങ്ങളില്‍ മേയുകയായിരുന്ന ആടുകള്‍ അല്‍മിറോസ് പട്ടണത്തിനടുത്തുള്ള ഹരിതഗൃഹത്തിലേക്ക് അതിക്രമിച്ചു കടന്നത്. ആട്ടിന്‍കൂട്ടം 100 കിലോയിലധികം കഞ്ചാവ് ഭക്ഷിച്ചതായിട്ടാണ് വിവരം. ഉഷ്ണ തരംഗവും ഡാനിയല്‍ കൊടുങ്കാറ്റും മൂലം വ്യാപകകൃഷിനാശം നേരിട്ടിരിക്കെ അവശേഷിച്ച വിള തിന്ന് ആടുകള്‍ നാശം പൂര്‍ത്തിയാക്കി. Read More…




