Health

രക്താര്‍ബുദ രോഗികള്‍ക്ക് പ്രതീക്ഷയുടെ പുതുനാമ്പ് ; രക്തമൂലകോശങ്ങള്‍ ലാബില്‍ വളര്‍ന്നു

മനുഷ്യരക്തത്തിലെ മൂലകോശങ്ങൾ ആദ്യമായി ഗവേഷണശാലയില്‍ വളര്‍ത്തിയെടുത്ത് ശാസ്ത്രജ്ഞര്‍. ക്ലിനിക്കല്‍ പരീക്ഷണം പൂര്‍ത്തിയായാല്‍ രോഗികള്‍ക്കായി അസ്ഥി മജ്ജ ദാതാക്കളെ തേടുന്നത് അവസാനിപ്പിക്കാം. ലാബ്-വളർത്തിയ കോശങ്ങൾ ഇതുവരെ എലികളിൽ മാത്രമേ പരീക്ഷിച്ചിട്ടുള്ളൂ. മൂല കോശങ്ങള്‍ ശരീരത്തിലെ ഏത് തരത്തിലുള്ള കോശമായും മാറാന്‍ കഴിയും. മര്‍ഡോക്ക് ചില്‍ഡ്രന്‍സ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടിലെ ഗവേഷകരാണു പുതിയ കണ്ടെത്തല്‍ നടത്തിയത്. മനുഷ്യരില്‍ ക്ലിനിക്കല്‍ പരീക്ഷണം ആരംഭിച്ചിട്ടില്ല. മനുഷ്യരുടേതിന് സമാനമായ രക്ത മൂലകോശങ്ങളാണു ഗവേഷകര്‍ സൃഷ്ടിച്ചത്. രക്താർബുദം, ലിംഫോമ തുടങ്ങിയ അർബുദങ്ങളെ റേഡിയേഷനും കീമോതെറാപ്പിയും വഴി ചികിത്സിക്കുന്നത് Read More…