ഭോപ്പാൽ: രക്താർബുദത്തോട് പോരാടിക്കൊണ്ടിരുന്ന മൂന്ന് വയസ്സുകാരന്റെ മരണം സംഭവിച്ചത് നഴ്സിന്റെ കടുത്ത അനാസ്ഥയും പിഴവും മൂലമാണെന്ന് ഭോപ്പാൽ എയിംസിന്റെ അന്വേഷണ റിപ്പോർട്ട്. കഴിഞ്ഞ വർഷം ഡിസംബറിൽ ഭോപ്പാൽ എയിംസിൽ ചികിത്സയിലായിരുന്ന കുഞ്ഞ് മരിക്കാനിടയായത് മരുന്നിന് പകരം നഴ്സ് ഫോർമാലിൻ കുത്തിവെച്ചതുകൊണ്ടാണെന്ന് മെഡിക്കൽ സംഘം കണ്ടെത്തിയിട്ടുണ്ട്. മനുഷ്യശരീരത്തിന് അതീവ ഹാനികരമായ ഫോർമാലിൻ എന്ന രാസവസ്തു സാധാരണയായി ബയോപ്സി സാമ്പിളുകൾ, കോശങ്ങൾ, മൃതദേഹങ്ങൾ എന്നിവ കേടുകൂടാതെ സൂക്ഷിക്കാനാണ് ഉപയോഗിക്കാറുള്ളത്. സാഗർ ജില്ലയിലെ ബിന തഹ്സിലിലുള്ള കൗർജ ഗ്രാമവാസിയായ സിദ്ധാർത്ഥ് യാദവിന്റെ Read More…
Tag: Cancer Patient
‘കാന്‍സറിന് കീമോതെറപ്പി ആവശ്യമില്ല, നല്ലത് നാരങ്ങാവെള്ളം!’ ഇന്ത്യക്കാരിയുടെ ജോലി തെറിച്ചു !
ഗുരുതരാവസ്ഥയിലുള്ള രോഗികൾക്ക് പോലും അശാസ്ത്രീയമായ ചികിൽസാ രീതികൾ നിർദേശിച്ച ഇന്ത്യൻ വംശജയായ ഡയറ്റീഷ്യൻ അപർണ ശ്രീവാസ്തവയുടെ ലൈസൻസ് എൻ.എച്ച്.എസ് (NHS) റദ്ദാക്കി. ഈസ്റ്റ് യോർക്ക്ഷറിലെ ഹള്ളിലുള്ള ആശുപത്രിയിൽ ജോലി ചെയ്തിരുന്ന ഇവർക്കെതിരെ സഹപ്രവർത്തകർ നൽകിയ പരാതിയെത്തുടർന്നാണ് നടപടി. 91 വയസ്സുള്ള പാർക്കിൻസൺസ് രോഗിയോട് യോഗ ചെയ്യാനും മാനസിക സമ്മർദ്ദം കുറയ്ക്കാൻ എഫ്.എം റേഡിയോ കേൾക്കാനും ഒരു ഉരുള ഭക്ഷണം 32 തവണ ചവച്ചരച്ച് കഴിക്കാനും ഇവർ നിർദേശിച്ചിരുന്നു. അപർണയുടെ നിർദേശങ്ങൾ ശാസ്ത്രീയമല്ലെന്ന് ബോധ്യപ്പെട്ടതോടെ നടത്തിയ അന്വേഷണത്തിൽ ഞെട്ടിക്കുന്ന Read More…
ഒറ്റയ്ക്കല്ല; അർബുദബാധിതയായ സഹപാഠിക്ക് പിന്തുണ, തലമുണ്ഡനം ചെയ്ത് സ്കൂളിലെ മുഴുവന്‍ വിദ്യാർത്ഥികളും അധ്യാപകരും- വീഡിയോ
ക്യാൻസർ ചികിത്സയെത്തുടർന്ന് മുടി നഷ്ടപ്പെട്ട പെൺകുട്ടിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് രാജസ്ഥാനിലെ ജോധ്പൂർ ജില്ലയിലുള്ള ഒരു സ്കൂളിലെ വിദ്യാർത്ഥികളും അധ്യാപകരും ഒന്നടങ്കം തലമുണ്ഡനം ചെയ്ത വാർത്ത സോഷ്യൽ മീഡിയയിൽ ഹൃദയങ്ങൾ കീഴടക്കുകയാണ്. ചികിത്സയുടെ ഭാഗമായി മുടി പൂർണ്ണമായും നഷ്ടപ്പെട്ട പെൺകുട്ടിക്ക് താൻ ഒറ്റയ്ക്കല്ലെന്ന തോന്നലുണ്ടാക്കാനും അവളിലെ ആത്മവിശ്വാസം വർദ്ധിപ്പിക്കാനുമാണ് സ്കൂൾ അധികൃതരും സഹപാഠികളും ഇത്തരമൊരു മാതൃകാപരമായ തീരുമാനമെടുത്തത്. സോഷ്യൽ മീഡിയയിൽ വൈറലായ വീഡിയോയിൽ, സഹപാഠികൾ ഓരോരുത്തരായി വരിവരിയായി നിന്ന് തലമുണ്ഡനം ചെയ്യുന്നത് കാണാം. തങ്ങളുടെ കൂട്ടുകാരിയെ സന്തോഷിപ്പിക്കാനായി പുഞ്ചിരിയോടെയും Read More…



