Lifestyle

കാനഡയിലേക്ക് വരേണ്ടിയിരുന്നില്ല, വെറും തട്ടിപ്പാണ്: ഇന്ത്യയില്‍ തന്നെ നില്‍ക്കൂ എന്ന് യുവാവ്

ഇന്ത്യക്കാരില്‍ ഭൂരിഭാഗം ആളുകളും ഇന്ന് വിദേശത്തേക്ക് കുടിയേറി പാര്‍ക്കണമെന്ന് ആഗ്രഹിക്കുന്നവരാണ്. കാരണം മിക്കവരും ‘മെച്ചപ്പെട്ട ജീവിതത്തിലേക്കുള്ള’ ആത്യന്തിക പാതയായിട്ടാണ് വിദേശ രാജ്യങ്ങളെ കണക്കാക്കുന്നത്. എന്നാല്‍ കാനഡയിലേക്ക് കുടിയേറിയ ഒരു ഡല്‍ഹിക്കാരന്‍ പങ്കുവച്ച തന്റെ അനുഭവം ഇന്ത്യക്കാരുടെ ഈ ചിന്താഗതികളെല്ലാം മാറ്റിക്കുറിക്കുകയാണ്. റെഡ്ഡിറ്റിലൂടെയാണ് യുവാവ് കാനഡയിലെ തന്റെ ദുരനുഭവത്തിന്റെ കഥ പങ്കുവച്ചത്. വിദേശ വിദ്യാര്‍ത്ഥികളെ പണം സമ്പാദിക്കാനുള്ള ഒരു ബിസിനസായിട്ടാണ് അവര്‍ കണക്കാക്കുന്നതെന്നും ജോലി വാഗ്ദാനങ്ങള്‍ നല്‍കുന്നതല്ലാതെ അതൊന്നും ജീവിതത്തില്‍ നമുക്ക് കിട്ടുകപോലുമില്ലെന്നുമാണ് യുവാവ് പറയുന്നത്. തന്റെ പോസ്റ്റില്‍ Read More…

Featured Oddly News

– 17 ഡിഗ്രി സെൽഷ്യസിൽ മാഗി നൂഡിൽസിന് എന്ത് സംഭവിക്കും? കാനഡയിലെ വീഡിയോ പങ്കുവെച്ച് ഇന്ത്യൻ യുവതി

ലോകത്തിലെ ഏറ്റവും തണുപ്പേറിയ രാജ്യങ്ങളിൽ ഒന്നാണ് കാനഡ. ഇപ്പോഴിതാ ഈ തണുപ്പിന്റെ തീവ്രത എത്രത്തോളമുണ്ടെന്ന് വ്യക്തമാക്കുകയാണ് കാനഡയിൽ താമസിക്കുന്ന ഇന്ത്യൻ വംശജയായ ഒരു യുവതി. വീഡിയോയിലൂടെ മൈനസ് ഡിഗ്രി താപനിലയിൽ പാത്രത്തിലിരിക്കുന്ന മാഗി ന്യൂഡിൽസിനു എന്ത് സംഭവിക്കുന്നു എന്നാണ് യുവതി കാണിച്ചുതരുന്നത്. ഐടി ജീവനക്കാരിയും ഇൻഫ്ലുൻസറുമായ ശിഖ അഗർവാളാണ് ദൃശ്യങ്ങൾ ഓൺലൈനിൽ പോസ്റ്റ് ചെയ്തത്. @indianbloggerincanada എന്ന തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് യുവതി ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. തണുത്തുറഞ്ഞ കാലാവസ്ഥ തന്റെ നൂഡിൽസിനെ മരവിപ്പിക്കുന്നതെങ്ങനെയെന്നാണ് യുവതി വീഡിയോയിലൂടെ Read More…

Oddly News

മൈനസ് 20 ഡിഗ്രിയില്‍ മുടിയും മീശയും പുരികവും ഐസാക്കണം; കാനഡയിലെ ‘മുടി മരവിപ്പിക്കല്‍’ മത്സരം

പാശ്ചാത്യലോകം ശൈത്യകാലത്തേക്ക് നീങ്ങുമ്പോള്‍ ഉല്ലാസവും രസകരവുമായ അനേകം കാര്യങ്ങള്‍ക്ക് ലോകം സാക്ഷ്യം വഹിക്കും. അങ്ങിനെ ഒന്നാണ് കാനഡയിലെ ‘മുടി മരവിപ്പിക്കല്‍’ മത്സരം. കാനഡ അതിശൈത്യത്തിലേക്ക് കടക്കുന്ന അന്തരീക്ഷ താപനില മൈനസ് 20 ഡിഗ്രിയൊക്കെ വരുന്ന സാഹചര്യത്തിലാണ് ഈ മത്സരം നടക്കുന്നത്. ചൂടുനീരുറവയിലെ കുളിക്കൊപ്പം മുടി മാത്രം നനച്ച് ഐസാകാന്‍ വെക്കും. യൂക്കോണ്‍ പ്രദേശത്തെ ഒരു സ്പാ 2012 ല്‍ ആരംഭിച്ച വാര്‍ഷിക മത്സരത്തിന് 2000 ഡോളറാണ് സമ്മാനത്തുക. മത്സര വിഭാഗങ്ങളില്‍ മികച്ച ഫ്രോസണ്‍ ഹെയ്ര്‍ സ്‌റ്റെലുള്ള സ്ത്രീയും Read More…

Lifestyle

കാനഡയില്‍ 60 ലക്ഷം ശമ്പളം; പക്ഷേ ഒന്നിനും തികയില്ലെന്ന് ടെക്കി ; മുറിവാടക മാത്രം 99,000 രൂപ…!

ഇന്ത്യാക്കാരെ സംബന്ധിച്ച് അമേരിക്കന്‍ സ്വപ്നങ്ങളിലെ സുപ്രധാന ഇടങ്ങളിലൊന്നാണ് കാനഡ. തൊഴില്‍ ചെയ്യാനും വിദ്യാഭ്യാസത്തിനുമായി അനേകരാണ് ഈ വടക്കേ അമേരിക്കന്‍ രാജ്യത്തേക്ക് പോകാനായി ബാഗ് പായ്ക്ക് ചെയ്ത് കാത്തിരിക്കുന്നത്. എന്നാല്‍ ഈ കരുതുന്നത്ര സുഖമൊന്നും ഇവിടെ ഇല്ലെന്ന് വെളിപ്പെടുത്തുകയാണ് കാനഡയില്‍ ബാങ്കില്‍ ഉയര്‍ന്ന ശമ്പളത്തിന് ജോലി ചെയ്യുന്ന ഇന്ത്യാക്കാരി. പ്രതിവര്‍ഷം ഇന്ത്യയിലെ 60 ലക്ഷം രൂപ ശമ്പളം വാങ്ങിയിട്ടും കാനഡയിലെ ടൊറന്റോയില്‍ ജീവിക്കാന്‍ തന്റെ ശമ്പളം പര്യാപ്തമല്ലെന്നാണ് യുവതിയുടെ പ്രതികരണം. ‘സാലറി സ്‌കെയില്‍’ എന്ന ഇന്‍സ്റ്റാഗ്രാം പേജ് നടത്തുന്ന Read More…