ഇത് അന്താരാഷ്ട്രവേദിയില്‍ ഇന്ത്യന്‍ ചലച്ചിത്രവേദി രചിക്കുന്ന മറ്റൊരു ഇതിഹാസം. വിഖ്യാതമായ കാന്‍ ചലച്ചിത്രോത്സവത്തില്‍ അഭിനയത്തിന് പുരസ്‌കാരം നേടുന്ന ആദ്യ ഇന്ത്യക്കാരിയായി നടി അനസൂയ സെന്‍ഗുപ്ത ചരിത്രമെഴുതി. വെള്ളിയാഴ്ച (മെയ് 24), പ്രശസ്തമായ ഫെസ്റ്റിവലിന്റെ അണ്‍ സെര്‍ടൈന്‍ റിഗാര്‍ഡ് സെഗ്മെന്റില്‍ ദി ഷെയിംലെസ്സ് എന്ന ചിത്രത്തിലെ അഭിനയത്തിനായിരുന്നു അവാര്‍ഡ്. വിറയാര്‍ന്ന കരങ്ങളാല്‍ പുരസ്‌ക്കാരം നടി ക്വിയര്‍ കമ്മ്യൂണിറ്റിക്കും മറ്റ് പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട സമൂഹങ്ങള്‍ക്കും സമര്‍പ്പിച്ചു. ‘സമത്വത്തിനു വേണ്ടി പോരാടാന്‍ നിങ്ങള്‍ വിഡ്ഢികളാകേണ്ടതില്ല, കോളനിവല്‍ക്കരണം ദയനീയമാണെന്ന് അറിയാന്‍ നിങ്ങള്‍ കോളനിവല്‍ക്കരിക്കപ്പെട്ടിട്ടില്ല – Read More…