Featured Good News

ഏറ്റവും നീളമുള്ള നാവുള്ള സ്ത്രീ, നീളം 9.75 സെന്റീമീറ്റർ, ഗിന്നസ് റെക്കോർഡ്; ഐഫോണിന്റെ നീളം!

9.75 സെന്റീമീറ്റർ നീളമുള്ള നാക്കുമായി ഗിന്നസ് വേൾഡ് റെക്കോർഡ് തകർത്ത് അമേരിക്കയിലെ കാലിഫോർണിയയിൽ നിന്നുള്ള വിദ്യാർത്ഥിനിയായ ഹാനെൽ ടാപ്പർ. ഹാനലിന്റെ അവിശ്വസനീയമാംവിധം നീളമുള്ള നാവ് ഇപ്പോൾ അന്താരാഷ്ട്ര തലത്തിൽ പ്രശസ്തി നേടിയിരിക്കുകയാണ്. അവളുടെ ചുണ്ടിന്റെ അറ്റം മുതൽ മധ്യഭാഗം വരെ 9.75 സെന്റീമീറ്റർ (3.8 ഇഞ്ച്) ആണ് നാവിന്റെ നീളം. ഇതോടെ ഏറ്റവും നീളമുള്ള നാവുള്ള സ്ത്രീ എന്ന ഗിന്നസ് വേൾഡ് യുവതി സ്വന്തമാക്കി. എട്ടാം വയസ്സിൽ അമ്മയ്‌ക്കൊപ്പം ഒരു ഹാലോവീൻ ചിത്രമെടുക്കുന്നതിനിടെയാണ് ടാപ്പർ തന്റെ പ്രത്യേകത Read More…

Crime

പ്രസവിക്കാന്‍ വേണ്ടി അമേരിക്കയിലേക്ക് ആളെക്കടത്തും ; ബര്‍ത്ത്ടൂറിസത്തിന് സഹായിച്ചയാള്‍ക്ക് 41 മാസത്തെ തടവ്

അമേരിക്കയില്‍ ‘ബര്‍ത്ത് ടൂറിസ’ത്തിന് സഹായിച്ചതിന് കാലിഫോര്‍ണിയക്കാരിക്ക് അമേരിക്കയില്‍ 41 മാസത്തെ തടവുശിക്ഷ. യുഎസ്എ ഹാപ്പി ബേബി എന്ന കമ്പനിയിലൂടെ ഗൂഢാലോചന നടത്തിയതിനും കള്ളപ്പണം വെളുപ്പിച്ചതിനും ഫീബ് ഡോങ് എന്ന സ്ത്രീക്കാണ് ശിക്ഷ കിട്ടിയത്. ഇവരുടെ ഭര്‍ത്താവ് മൈക്കല്‍ ലിയു സെപ്തംബറില്‍ ശിക്ഷിക്കപ്പെട്ടിരുന്നു. ഗര്‍ഭിണികളായ ചൈനീസ് സ്ത്രീകളെ പ്രസവിക്കുന്നതിനായി അമേരിക്കയിലേക്ക് യാത്ര ചെയ്യാനും അതുവഴി അവരുടെ കുട്ടികള്‍ക്ക് അമേരിക്കന്‍ പൗരത്വം ഉറപ്പാക്കാനും സഹായിക്കുന്ന പരിപാടിയാണ് ‘ബര്‍ത്ത് ടൂറിസം’ എന്ന പേരില്‍ അമേരിക്കയില്‍ വിവക്ഷിക്കുന്നത്. ജന്മാവകാശ പൗരത്വത്തെ ദേശീയ ശ്രദ്ധയില്‍പ്പെടുത്തുകയും Read More…