Good News

55 ഏക്കറില്‍ വിരിയിച്ചെടുത്ത ഭൂമിയിലെ മഴവില്ല് ; കാലിഫോര്‍ണിയയിലെ അതിശയിപ്പിക്കുന്ന പൂപ്പാടം

തെക്കന്‍ കാലിഫോര്‍ണിയയിലെ ഐ ഫൈവിനരികില്‍, 55 ഏക്കര്‍ വിസ്തൃതിയില്‍ വ്യാപിച്ചുകിടക്കുന്ന മനോഹരമായ ഒരു പുഷ്പമെത്ത ഈ സീസണിനായി ഔദ്യോഗികമായി തുറന്നിരിക്കുന്നു. കാള്‍സ്ബാഡ് റാഞ്ചിനെ വര്‍ണ്ണാഭമാക്കി വിരിഞ്ഞു നില്‍ക്കുന്ന ‘പൂപ്പാട’ത്തിന്റെ അസാധാരണ കാഴ്ച പതിറ്റാണ്ടുകളായി പൂക്കളുടെ അവിശ്വസനീയമായ ദൃശ്യചാരുത നല്‍കുന്നു. മഴവില്ലിന് ചാരുത നല്‍കുന്ന എല്ലാ വര്‍ണത്തിലുമുള്ള പുഷ്പങ്ങളുടെ ഓരോ നിരയാണ് ഇവിടെ കൃഷി ചെയ്ത് വിടര്‍ത്തിയെടുത്തിരിക്കുന്നത്. പൂന്തോട്ടനിര്‍മ്മാതാവായ എഡ്വിന്‍ ഫ്രേസിയും മറ്റ് പ്രാദേശിക കര്‍ഷകരും ചേര്‍ന്ന് സൃഷ്ടിച്ചെടുത്ത പുഷ്‌പോദ്യാനം 100 വര്‍ഷമായി കാലിഫോര്‍ണിയയിലെ തീരപ്രദേശത്ത് നിറങ്ങള്‍ വാരിയെറിഞ്ഞ് Read More…

Featured Oddly News

ലോകത്തിലെ ഏറ്റവും വലിയ ബീജ ദാതാവ്; 87 പേരുടെ പിതാവിന് 100 പേര്‍ വേണമെന്ന് മോഹം…!

ഇതിനകം 87 കുട്ടികളുടെ പിതാവായ കാലിഫോര്‍ണിയയിലെ കൈല്‍ ഗോര്‍ഡി അന്താരാഷ്ട്രവേദിയില്‍ ഇപ്പോള്‍ അല്‍പ്പം പ്രശസ്തനാണ്. 32 വയസ്സിനിടയില്‍ ലോകത്തെ ഏറ്റവും വലിയ ബീജദാതാവായ അദ്ദേഹം തന്റെ ബീജദാനം 100 സന്തതികളില്‍ എത്തിക്കാനുള്ള പാതയിലാണ്. ഈ വര്‍ഷാവസാനത്തോടെ ലക്ഷ്യം കൈവരിക്കാനാകുമെന്ന പ്രതീക്ഷയാണ് ഗോര്‍ഡിക്ക്. മറ്റ് മൂന്ന് പുരുഷന്മാര്‍ മാത്രമാണ് ഈ നാഴികക്കല്ലില്‍ എത്തിയിട്ടുള്ളവര്‍. ശ്രദ്ധേയമായ സംഖ്യകള്‍ ഉണ്ടായിരുന്നിട്ടും, ഗോര്‍ഡി തന്റെ സംഭാവനകള്‍ തുടരാന്‍ പദ്ധതിയിടുന്നതായി ദി സ്റ്റാര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇത്രയും കുട്ടികളുടെ പിതാവാകാന്‍ കഴിഞ്ഞതില്‍ വലിയ സന്തോഷം Read More…

Oddly News

തുടര്‍ച്ചയായി 31 വിവാഹങ്ങള്‍; ഗ്ലിന്‍ വൂള്‍ഫിയുടെ വിചിത്രകഥ, 28-ാമത്തെ ഭാര്യയ്ക്കുമുണ്ട് ഒരു പ്രത്യേകത

ഗ്ലീന്‍ ഡിമോസ് വുള്‍ഫി യുഎസിലെ കലിഫോര്‍ണിയ സ്വദേശിയായിരുന്നു. അതിപ്രശ്സതനുമായിരുന്നു ഇയാള്‍. അതിന് പിന്നിലൊരു കാരണമുണ്ട്. തന്റെ ജീവിതത്തില്‍ 29 വിവാഹങ്ങള്‍ വുള്‍ഫി നടത്തിയട്ടുണ്ട്. മോണോഗമസ് വിവാഹങ്ങള്‍ കൂടുതല്‍ തവണ നടത്തിയ വ്യക്തിയാണ് ഗ്ലീന്‍ ഡിമോസ് വുള്‍ഫി. 1908ലാണ് വുള്‍ഫി ജനിച്ചത് . ഇതിൽ രണ്ടെണ്ണം പഴയ ഭാര്യമാരുമായുള്ള പുന:ർവിവാഹങ്ങളായിരുന്നു. അങ്ങനെ ആകെ 31 ഭാര്യമാർ വൂൾഫിക്കുണ്ടായിട്ടുണ്ട്. ലോകത്ത് ഏറ്റവും കൂടുതല്‍ മോണോഗമസ് വിവാഹം കഴിച്ച (28 തവണ) വനിതയായി ലിന്‍ഡ് ടെയ്ലറുടെ 28-ാമത്തെ ഭര്‍ത്താവായിരുന്നു വൂൾഫി. ഇനി Read More…

Featured Good News

സ്വപ്നത്തിലെ പ്രിയരോട് സംസാരിക്കാം ! രണ്ട് പേര്‍ സ്വപ്നത്തിലൂടെ ആശയവിനിമയംനടത്തിയെന്ന് ഗവേഷകര്‍

ഒരാള്‍ കാണുന്ന സ്വപ്നത്തിലെ മറ്റു വ്യക്തികളുമായി ആശയവിനിമയം നടത്താനായാല്‍ എന്തൊരു അത്ഭുതലോകമാകും അത് സൃഷ്ടിക്കുക. സ്വപ്നത്തില്‍ കാമുകന് കാമുകിയോട് സല്ലപിക്കാം, പ്രിയപ്പെട്ടവരുമായി സംവദിക്കാം… അങ്ങനെയെന്തൊക്കെ….. രണ്ട് ആളുകള്‍ തമ്മില്‍ സ്വപ്നത്തിലൂടെ ആശയവിനിമയം സാധ്യമാണോ? ഒരുപാടുകാലമായി ശാസ്ത്രലോകം തേടികൊണ്ടിരുന്ന ഈ സാധ്യതയില്‍ വന്‍വഴിത്തിരിവ്. ലുസിഡ് ഡ്രീമിങ് എന്ന സ്വപന്ഘട്ടത്തിലായിരുന്നു രണ്ട്പേര്‍ തമ്മില്‍ ആശയവിനിമയം സാധ്യമായതെന്ന് കാലിഫോര്‍ണിയയിലെ ശാസ്ത്രജ്ഞര്‍ അറിയിച്ചു. ആര്‍ഇഎം സ്പേസ് എന്ന സ്റ്റാര്‍ട്ടപ്പ് കമ്പനിയാണ് ഗവേഷണം സാധ്യമാക്കിയത്. ഉറക്കം മെച്ചപ്പെടുത്തല്‍, ലൂസിഡ് ഡ്രീമിങ് തുടങ്ങിയ മേഖലകളിൽ ഗവേഷണം Read More…

Oddly News

കാലിഫോര്‍ണിയ തീരത്തിന് സമീപം കൊലയാളി തിമിംഗലങ്ങള്‍ !

വന്യജീവി പ്രേമികള്‍ക്കും വിനോദസഞ്ചാരികള്‍ക്കും കൊലയാളി തിമിംഗലങ്ങള്‍ എന്നും ഒരു കൗതുക കാഴ്ചയാണ്. കഴിഞ്ഞ ആഴ്ച ഒരു കൂട്ടം കൊലയാളി തിമിംഗലങ്ങളാണ് മോണ്ടെറി ബേയില്‍ പ്രത്യക്ഷപ്പെട്ടത് . പ്രാദേശിക വിനോദ സഞ്ചാര ഗ്രൂപ്പായ മോണ്ടെറി ബേ സോഷ്യല്‍ മീഡിയയില്‍ പങ്കിട്ട തിമിംഗലത്തിന്റെ ദൃശ്യങ്ങള്‍ ജനശ്രദ്ധ നേടിയിരുന്നു. തിമിംഗലങ്ങള്‍ വെള്ളത്തില്‍ ഉല്ലസിക്കുന്നതും, ചത്ത കടല്‍ പക്ഷിയെ കൊണ്ട് വെള്ളത്തിലേക്ക് കുതിക്കുന്നതും ചിത്രങ്ങളില്‍ കാണാം . ചത്ത പക്ഷിയുമായി തിമിംഗലം കളിക്കുന്ന പ്രവൃത്തിയെ അതിക്രൂരമെന്നാണ് ഇവിടെ വിശേഷിപ്പിക്കുന്നത് . എന്നാല്‍ കടല്‍ Read More…

Oddly News

കാലിഫോര്‍ണിയന്‍ തടാകത്തിന്റെ അടിയില്‍ 540 ബില്യണ്‍ ഡോളര്‍ നിധി; കണ്ടെത്താന്‍ അമേരിക്ക

കാലിഫോര്‍ണിയയിലെ ഏറ്റവും വലിയ തടാകമായ സാള്‍ട്ടണ്‍ കടലില്‍ നിധി കണ്ടെത്താനുള്ള പഠനത്തിലാണ് അമേരിക്കയിലെ ശാസ്ത്രജ്ഞര്‍. അതിന്റെ അടിയില്‍ ഏകദേശം 540 ബില്യണ്‍ ഡോളര്‍ വിലമതിക്കുന്ന ഈ നിധി കണ്ടെത്തിയാല്‍ അമേരിക്കയെ അത് രാസവസ്തുശേഖരത്തില്‍ മുന്‍നിര രാജ്യമാക്കി മാറ്റും. വെളുത്ത മണല്‍ പോലെയുള്ള രൂപം കാരണം ‘വെളുത്ത സ്വര്‍ണ്ണം’ എന്നും അറിയപ്പെടുന്ന ലിഥിയം തടാകത്തിന്റെ അടിയില്‍ എത്രത്തോളം ഉണ്ടെന്ന് കണ്ടെത്തുകയാണ് ലക്ഷ്യം. ഊര്‍ജ വകുപ്പിന്റെ ധനസഹായത്തോടെയുള്ള ഗവേഷണത്തിന്റെ ഭാഗമായി ശാസ്ത്രജ്ഞര്‍ ഏറ്റവും വലിയ തടാകത്തെക്കുറിച്ച് വമ്പന്‍ പഠനത്തിലാണ്. തടാകത്തില്‍ Read More…

Featured Good News

പരിസ്ഥിതി പ്രേമികള്‍ക്ക് സന്തോഷവാര്‍ത്ത! CO2 ഉപയോഗിച്ച് വെണ്ണ ഉണ്ടാക്കി സ്റ്റാർട്ടപ്പ് കമ്പനി!

വെണ്ണയുടെ സ്വാദ് ആര്‍ക്കും പ്രത്യേകമായി പറഞ്ഞു തരേണ്ടതില്ലലോ. ഇപ്പോഴിതാ കാലിഫോര്‍ണിയ ആസ്ഥാനമായുള്ള ഒരു സ്റ്റാര്‍ട്ടപ്പ് CO2 ഉപയോഗിച്ച് വെണ്ണ ഉണ്ടാക്കുന്നതിനുള്ള ഒരു സവിശേഷ രീതി വികസിപ്പിച്ചെടുത്തു. ഈ പ്രക്രിയയില്‍ മൃഗങ്ങള്‍ ഉള്‍പ്പെടുന്നില്ലായെന്നതാണ് ഏറെ ശ്രദ്ധേയം. എന്നിട്ടും പാലുല്‍പ്പന്ന രഹിതമായ ഈ ഉത്പന്നം വളരെ സ്വാദിഷ്ടമാണെന്നാണ് അവരുടെ അവകാശവാദം. ബിൽ ഗേറ്റ്‌സിന്റെ പിന്തുണയുള്ള കാലിഫോർണിയ ആസ്ഥാനമായുള്ള സ്റ്റാർട്ടപ്പ് കമ്പനിയാണ് വായുവിൽ നിന്ന് കാർബൺ ഡൈ ഓക്‌സൈഡ് ഉപയോഗിച്ച് വെണ്ണ ഉണ്ടാക്കുന്നത്. ഐസ്‌ക്രീം, ചീസ്, പാല്‍ എന്നിവയ്ക്ക് പകരം ഡയറി Read More…

Travel

കാലിഫോര്‍ണിയയിലെ ‘ഡെത്ത് വാലി’, ഭൂമിയിലെ നരകം ; ലോകത്തിലെ ഏറ്റവും ചൂടേറിയ സ്ഥലങ്ങളില്‍ ഒന്ന്

കാലിഫോര്‍ണിയയില്‍ സ്ഥിതി ചെയ്യുന്ന ഡെത്ത് വാലി ഭൂമിയിലെ നരകമായിട്ടാണ് അറിയപ്പെടുന്നത്. അസാധാരണമായ പ്രകൃതി സൗന്ദര്യം മാടിവിളിക്കുന്ന ഇവിടം പക്ഷേ ഭൂമിയിലെ ഏറ്റവും ചൂടേറിയ സ്ഥലങ്ങളില്‍ ഒന്നാണ്. സമുദ്രനിരപ്പില്‍ നിന്ന് 282 അടി (86 മീറ്റര്‍) താഴെ സ്ഥിതി ചെയ്യുന്ന സ്ഥത്തെ താപനില 128 ഡിഗ്രി ഫാരന്‍ഹീറ്റി (53.3 സി) ലേക്കാണ് ഉയര്‍ന്നിരിക്കുന്നത്. ചുട്ടുപൊള്ളുന്ന താപനിലയും വരണ്ട കാലാവസ്ഥയും വര്‍ഷങ്ങളായി ജീവന്‍ അപഹരിച്ചു കൊണ്ടിരിക്കുന്നു. ഏറ്റവും താഴ്ന്ന പ്രദേശമായ ഡെത്ത് വാലിയുടെ ഭൂപ്രകൃതി പര്‍വതനിരകള്‍ ഘടിപ്പിച്ചുകൊണ്ട് നിര്‍മ്മിച്ച മരുഭൂമിയിലെ Read More…

Oddly News

130 വര്‍ഷംമുമ്പ് അപ്രത്യക്ഷമായ ജലാശയം വീണ്ടും തിരിച്ചുവന്നു ; വെള്ളംപറ്റിക്കാന്‍ ഇപ്പോള്‍ നെട്ടോട്ടം

കാലിഫോര്‍ണിയയിലെ 130 വര്‍ഷം മുമ്പ് അപ്രത്യക്ഷമായ ജലാശയം വീണ്ടും തിരിച്ചുവന്നതോടെ വെള്ളം പറ്റിക്കാന്‍ നാട്ടുകാരുടെ നെട്ടോട്ടം. രാജ്യത്തിന്റെ ഭക്ഷ്യ വിതരണത്തിന്റെ സുപ്രധാന സ്രോതസ്സായ കാലിഫോര്‍ണിയയിലെ സാന്‍ ജോക്വിന്‍ താഴ്വരയുടെ വരണ്ട വിസ്തൃതമായ ഇടം ഒരു കാലത്ത് 100 മൈലിലധികം നീളവും 30 മൈല്‍ വീതിയുമുള്ള ഒരു വലിയ ജലാശയമായിരുന്നു. തുലാരെ തടാകത്തിന്റെ ആവാസ കേന്ദ്രമായിരുന്ന ഇവിടം 130 വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും സജീവമായത് പ്രദേശവാസികള്‍ക്ക് ദുരിതമാകുന്നു. റിപ്പോര്‍ട്ടുകള്‍ പ്രകാരം, 19-ആം നൂറ്റാണ്ടിന്റെ അവസാനത്തില്‍ തുലാരെ തടാകം അപ്രത്യക്ഷമായി, Read More…