കൊൽക്കത്ത: ഡാർജിലിങ്ങിൽ മധുവിധു ആഘോഷത്തിനിടെ ബാർബിക്യൂ അടുപ്പിൽനിന്ന് തീപ്പൊള്ളലേറ്റ യുവതി മരിച്ചു. ഭർത്താവ് സമീറിനൊപ്പം ഡാർജിലിങ്ങിലെ സിറ്റിയോങ്ങിൽ എത്തിയ ബംഗാൾ സ്വദേശിനിയായ നികിത സാഹയ്ക്കാണ് ഗുരുതരമായി പൊള്ളലേറ്റത്. സെപ്റ്റംബർ 13-നായിരുന്നു ഈ അപകടം നടന്നത്. പൊള്ളലേറ്റ നികിതയെ ആദ്യം സിലിഗുരുവിലെ ആശുപത്രിയിലും പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി കൊൽക്കത്തയിലേക്കും മാറ്റിയെങ്കിലും ഇന്നലെ പുലർച്ചെയോടെ മരണം സംഭവിക്കുകയായിരുന്നു. ദമ്പതികൾ താമസിച്ചിരുന്ന ഹോംസ്റ്റേയിൽ ബാർബിക്യൂ തയാറാക്കുന്നതിനിടെയാണ് തീപിടിത്തമുണ്ടായത്. ഹോംസ്റ്റേ അധികൃതരുടെ അനാസ്ഥയാണ് ഈ ദുരന്തത്തിന് കാരണമായതെന്ന് ഭർത്താവ് സമീർ ആരോപിച്ചു. തീയുടെ Read More…

