2019 ല്‍ കേരളത്തില്‍ ഉണ്ടായ കേരളചരിത്രത്തിലെ ഏറ്റവും വലിയ വെള്ളപ്പൊക്കത്തില്‍ അനേകരെ രക്ഷപ്പെടുത്തി നായകന്മാരായത് സംസ്ഥാനത്തെ കടലില്‍ പോകുന്ന മത്സ്യബന്ധന തൊഴിലില്‍ ഏര്‍പ്പെട്ടിരുന്ന സഹോദരങ്ങളായിരുന്നു. സമാനമായ ഒരു കഥ ചൈനയ്ക്കും പറയാനുണ്ട്. ‘ബുള്‍ഡോസര്‍ ഹീറോ’ എന്ന വിളിക്കപ്പെടുന്നു ഒരു ബീജിംഗുകാരന്‍ വെള്ളപ്പൊക്കത്തില്‍ തന്റെ ബുള്‍ഡോസര്‍ ഉപയോഗിച്ച് രക്ഷപ്പെടുത്തിയത് 100 ലധികം പേരെ. രക്ഷപ്പെട്ടവര്‍ അദ്ദേഹത്തിന് സ്‌നേഹത്തോടെ നല്‍കിയ പേരാണ് ബുള്‍ഡോസര്‍ ഹീറോ. ചൈനീസ് തലസ്ഥാനത്തും പ്രവിശ്യകളുടെ മറ്റുഭാഗങ്ങളിലുമായി കഴിഞ്ഞയാഴ്ച കനത്തമഴയാണ് പെയ്തത്. അതിശക്തമായ മഴയില്‍ 30 ജീവനുകള്‍ Read More…
Tag: bulldozer
വീട് പൊളിച്ചാലും വിദ്യാഭ്യാസമാണ് പ്രധാനം ; ബുള്‍ഡോസറിന് മുന്നില്‍ പുസ്തകവുമായി ഓടുന്ന ഒന്നാംക്ലാസ്സുകാരി
ഉത്തര്‍പ്രദേശില്‍ ബുള്‍ഡോസര്‍ രാജിന് സുപ്രീംകോടതി അപ്രതീക്ഷിതമായി തടയിട്ട ഒന്നാംക്ലാസ്സുകാരിയുടെ വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാകുന്നു. വീട് പൊളിക്കുമ്പോഴും തന്റെ വിദ്യാഭ്യാസം സംരക്ഷിക്കാനുള്ള ഒരു 7 വയസ്സുകാരിയുടെ ദൃഢനിശ്ചയം ഇന്ത്യയിലുടനീളമുള്ള പലരുടെയും ഹൃദയം കവര്‍ന്നിട്ടുണ്ട്. ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ അനന്യ യാദവ് തന്റെ കുടുംബത്തിന്റെ വീടിനെ ലക്ഷ്യമിട്ട് ബുള്‍ഡോസര്‍ പൊളിക്കല്‍ വരുമ്പോള്‍ തന്റെ പാഠപുസ്തകങ്ങള്‍ സംരക്ഷിക്കാന്‍ അത് മാറത്ത് അടുക്കിപ്പിടിച്ചുകൊണ്ടുള്ള പെണ്‍കുട്ടിയുടെ ഓട്ടം ഇന്റര്‍നെറ്റില്‍ മുന്‍നിരയില്‍ എത്തി. സ്‌കൂള്‍ ബാഗ് മുറുകെപ്പിടിച്ച് അവള്‍ ഓടിപ്പോകുന്ന വൈകാരിക നിമിഷം സുപ്രീം കോടതിയുടെയും Read More…
വിവാഹം കളറാക്കാന്‍ കണ്ടുപിടിച്ച വിദ്യ ; വധുവിന്റെ വാഹനത്തിനൊപ്പം ഒരു ഡസനോളം ജെസിബികള്‍
ജാന്‍സി: ജീവിതത്തില്‍ വിവാഹങ്ങള്‍ ഒന്നേയുള്ളെന്നാണ് വെയ്പ്. അതുകൊണ്ടു തന്നെ ജീവിതത്തിലെ ഏറെ നിര്‍ണ്ണായകമായ ഘട്ടമെന്ന് പലരും വിശേഷിപ്പിക്കുന്ന വിവാഹം അവിസ്മരണീയമാക്കാന്‍ എന്തൊക്കെ കാട്ടിക്കൂട്ടലുകളാണ് മനുഷ്യര്‍ നടത്താറുള്ളത്. മുകളില്‍ ഹെലികോപ്റ്റര്‍. താഴെ ഡസന്‍ കണക്കിന് ജെസിബികള്‍. ജാന്‍സിയില്‍ നിന്നുള്ള ഒരു വിവാഹത്തിന്റെ വീഡിയോ വൈറലായി മാറിയിരിക്കുകയാണ്. യുപിയില്‍ ഒരു വധുവിന്റെ കുടുംബമാണ് ജെ.സി.ബി റാലി നടത്തിയത്. ഉത്തര്‍പ്രദേശിലെ ബുള്‍ഡോസര്‍ നടപടിയില്‍ ഭയന്നിരിക്കുന്ന ജനം ആദ്യം ഒന്നു പരിഭ്രാന്തരായെങ്കിലും സംഗതി തങ്ങള്‍ പേടിക്കുന്ന കാര്യമല്ലെന്ന് വ്യക്തമായതോടെ പിന്നെ മൊബൈലില്‍ വീഡിയോ Read More…
ആമിര്‍ ഖാന്റെ വീട് ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിക്കും; കാരണം ഇതാണ്
ബോളിവുഡിലെ സൂപ്പര്‍താരമാണ് ആമിര്‍ഖാന്‍. അദ്ദേഹത്തെ ബോളിവുഡിന്റെ ‘മിസ്റ്റര്‍ പെര്‍ഫെക്ഷനിസ്റ്റ്’ എന്നാണ് വിളിയ്ക്കാറ്. ബോളിവുഡില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന താരങ്ങളുടെ പട്ടികയിലാണ് ആമിര്‍ ഖാന്‍ വര്‍ഷങ്ങളായി, ആമിര്‍ നിരവധി വിജയകരമായ സിനിമകള്‍ നല്‍കിയിട്ടുണ്ട്. അവയില്‍ പലതും ഐക്കണിക്ക് ഹിറ്റുകളായി. സമീപ വര്‍ഷങ്ങളില്‍, നടന്‍ അഭിനയത്തില്‍ നിന്ന് ഇടവേള എടുക്കാന്‍ തീരുമാനിച്ചെങ്കിലും ബോളിവുഡിനോട് പൂര്‍ണ്ണമായും വിട പറഞ്ഞില്ല. പകരം സിനിമാ നിര്‍മ്മാണത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിലേക്ക് അദ്ദേഹം മാറി. മുംബൈയിലെ പാലി ഹില്‍ ഏരിയയിലുള്ള തന്റെ വീട് പൊളിക്കുന്നതുമായി ബന്ധപ്പെട്ടുള്ള Read More…




