ഉത്തർപ്രദേശിലെ ഇറ്റാവയിൽ ഒരു കാള എ.സി.യുടെ തണുപ്പ് ആസ്വദിക്കാൻ ബാങ്ക് എ.ടി.എമ്മിലേക്ക് കയറിയത് നാട്ടുകാരെ ഞെട്ടിച്ചു. ഇതോടെ ഉപഭോക്താക്കൾക്ക് പുറത്തു നില്‍ക്കേണ്ടി വന്നു. ഈ വൈറൽ വീഡിയോയെത്തുടർന്ന് ഓൺലൈനിൽ രസകരമായ പ്രതികരണങ്ങളുടെ പ്രവാഹമുണ്ടായി. ഇത് ഒരു യഥാർത്ഥ ‘യുപി മൊമന്റ്’ എന്നാണ് ആളുകൾ വിശേഷിപ്പിച്ചത്. യുപി വൈറൽ വീഡിയോ: ചൂട് അസഹനീയമാകുമ്പോൾ, നമ്മൾ മനുഷ്യർ എ.സി., കൂളർ, അല്ലെങ്കിൽ ഫാനുകൾ എന്നിവയിൽ ആശ്വാസം കണ്ടെത്തും. എന്നാൽ തെരുവുകളിലെ മൃഗങ്ങൾക്ക് ചുട്ടുപൊള്ളുന്ന വെയിലിൽ നിന്ന് രക്ഷപ്പെടുക അത്ര എളുപ്പമല്ല. Read More…
Tag: Bull
ആക്ടീവ സ്‌കൂട്ടറോടിച്ച് കറങ്ങുന്ന കാള ! ‘ഹെവി ഡ്രൈവര്‍’ എന്ന് നെറ്റിസണ്‍സ്- വീഡിയോ
കാള ആക്ടീവ സ്‌കൂട്ടറില്‍ കറങ്ങാന്‍ പോകുന്നെന്ന് കേട്ടാല്‍ നിങ്ങള്‍ക്ക് എന്തുതോന്നും? പറയുന്നത് കുട്ടികളുടെ മാസികയിലെ ചിത്രകഥയാണെന്ന് തോന്നിയേക്കാം. എന്നാല്‍ നിങ്ങളുടെ ഫാന്റസിയില്‍ മാത്രമുള്ള ഇക്കാര്യം അടുത്തിടെ ട്വിറ്ററില്‍ പോസ്റ്റ് ചെയ്യപ്പെട്ട ഋഷികേശില്‍ നിന്നുള്ള ഒരു സിസിടിവി ക്ലിപ്പ് സത്യമാണെന്ന് വ്യക്തമാക്കും. പാര്‍ക്ക് ചെയ്ത സ്‌കൂട്ടറില്‍ ഓടിക്കാന്‍ ശ്രമിക്കുന്ന ഒരു കാളയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ കൊടുങ്കാറ്റ് ഉയര്‍ത്തിവിട്ടിരിക്കുകയാണ്. ഇപ്പോള്‍ വൈറലായിരിക്കുന്ന വീഡിയോ, സവാരിക്ക് തയ്യാറെടുക്കുന്നതുപോലെ കാള തന്റെ മുന്‍കാലുകള്‍ വെള്ള സ്‌കൂട്ടറിന്റെ സീറ്റിലേക്ക് ഉയര്‍ത്തുന്നത് കാണിക്കുന്നു. ആ Read More…
കിടപ്പുമുറി കൈയടക്കി കാളയും പശുവും! അഭയം തേടി 2 മണിക്കൂര്‍ യുവതി അലമാരയിൽ; വീഡിയോ
ഫരീദാബാദിലെ ദാബുവ കോളനിയിൽ നിന്നും പുറത്തുവരുന്ന ഒരു വിചിത്ര സംഭവത്തിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുന്നത്. അപ്രതീക്ഷിതമായി കിടപ്പുമുറിയിലേക്ക് ഒരു പശുവും കാളയും അതിക്രമിച്ചു കയറിയതിനെ തുടർന്ന് ജീവൻ ഭയന്ന്, സഹായം എത്തുന്നതുവരെ ഒരു യുവതി ഏകദേശം രണ്ട് മണിക്കൂർ ഒരു അലമാരയിൽ അഭയംതേടി. ബുധനാഴ്ച രാവിലെയാണ് സംഭവം. റിപ്പോർട്ടുകൾ പ്രകാരം സപ്ന സാഹു എന്ന യുവതി വീട്ടിൽ പ്രാർത്ഥന നടത്തുകയായിരുന്നു. കുട്ടികൾ അമ്മായിയുടെ വീട്ടിൽ പോയിരുന്നു. പെട്ടെന്ന്, ഒരു പശു നേരെ അവരുടെ കിടപ്പുമുറിയിലേക്ക് Read More…



