Oddly News

പോത്തിന്റെ രണ്ടാം ജന്മദിനാഘോഷം; ഗംഭീര വിരുന്നിനും ഡിജെക്കുമായി ലക്ഷങ്ങൾ ചെലവഴിച്ച് ഉടമയും ഗ്രാമവാസികളും- വീഡിയോ

ഉത്തർപ്രദേശ്: അംറോഹയിലെ ബച്ച്‌റൗൺ പോലീസ് സ്റ്റേഷൻ പരിധിയിലുള്ള സുൻഗഢ് ഗ്രാമവാസികൾ അസാധാരണവും ഹൃദയസ്പർശിയുമായ ഒരു ആഘോഷത്തിനായി ഒന്നിച്ചു. ഷേര എന്ന് പേരുള്ള ഒരു പോത്തിന്റെ രണ്ടാം ജന്മദിനാഘോഷം ഗ്രാമം കണ്ടിട്ടുള്ളതിൽവെച്ച് ഏറ്റവും ഗംഭീരമായ പരിപാടികളിലൊന്നായി മാറി. ഷേരയുടെ ഉടമസ്ഥനായ ഇസ്രാർ ഈ ദിനം അവിസ്മരണീയമാക്കാൻ ഒന്നും കുറച്ചില്ല. പൂക്കളും മാലകളും വർണ്ണത്തുണിക്കഷണങ്ങളും കൊണ്ട് പോത്തിനെ മനോഹരമായി അലങ്കരിച്ചു, ഇതോടെ ഷേര ആഘോഷത്തിലെ താരമായി. സംഗീതം, നൃത്തം, മധുരപലഹാരങ്ങൾ, ഒരു സമൂഹസദ്യ എന്നിവ ഉൾപ്പെട്ട ആഘോഷം ഗ്രാമത്തെ ഉത്സവപ്പറമ്പാക്കി Read More…

Oddly News

കൂടുതൽ ബീജം പുറത്തെടുക്കാൻ മരുന്ന് കുത്തി, 21 കോടി രൂപ വിലമതിക്കുന്ന പോത്ത് ചത്തു

രാജസ്ഥാനിലെ പ്രശസ്തമായ പുഷ്കർ മൃഗമേളയിൽ 21 കോടി രൂപ വിലമതിക്കുന്ന പോത്ത് ചത്തു. ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് കൃത്യമായ സമയത്ത് ചികിത്സ ലഭിക്കാതെ പോത്ത് നിലത്ത് വീണ് ജീവൻ പോകുകയായിരുന്നു എന്ന് മേളയ്‌ക്കെത്തിയവർ പറഞ്ഞു. അടിയന്തര ചികിത്സ നൽകാൻ ഡോക്ടർമാർ പരമാവധി ശ്രമിച്ചിട്ടും അമിതഭാരവും ആരോഗ്യനില വഷളായതും കാരണം പോത്തിനെ രക്ഷിക്കാൻ കഴിഞ്ഞില്ല. പുഷ്കർ മൃഗമേളയിലെ സ്റ്റാറായിരുന്നു ഈ പോത്ത്. പോത്തിന്റെ ഭാരം കൂട്ടാനും സൗന്ദര്യം വർധിപ്പിക്കാനും കൂടുതൽ ബീജം പുറത്തെടുക്കാനും ഉടമകൾ അമിതമായി ഭക്ഷണവും മരുന്നുകളും നൽകിയെന്ന് Read More…

Featured Oddly News

‘വിധായക്’ എന്ന ഈ പോത്തിന്റെ വില കേട്ടാല്‍ ഞെട്ടും, 8 കോടി ! ബീജത്തിന് വന്‍ ഡിമാൻഡ്, ഉടമ സമ്പാദിക്കുന്നത് ലക്ഷങ്ങള്‍

മീററ്റിലെ ഐഐഎംടി യൂണിവേഴ്സിറ്റിയിൽ നടന്ന കർഷകമേളയിലെ താരമായി മാറി ‘വിധായക്’ എന്ന മുറാ ഇനത്തിൽപ്പെട്ട പോത്ത്. ഹരിയാനക്കാര്‍ക്കിടയില്‍ കറുത്ത സ്വര്‍ണമെന്ന വിശേഷണത്തിലാണ് കറുപ്പിനഴകും ആകാരവും തലയെടുപ്പുമുള്ള മുറ (Murrah) ജനുസിൽപ്പെട്ട പോത്തുകളും എരുമകളും അറിയപ്പെടുന്നത്. 8 കോടി രൂപ വിലമതിക്കുന്ന ഈ പോത്തിനെ ഒരുനോക്ക് കാണാൻ ദൂരസ്ഥലങ്ങളിൽ നിന്നുപോലും സന്ദർശകർ കൂട്ടമായി എത്തി. ഹരിയാനയിൽ നിന്നുള്ള പത്മശ്രീ അവാർഡ് ജേതാവായ നരേന്ദ്ര സിംഗാണ് വിധായകിന്റെ ഉടമ. . ഈ പോത്തിന്റെ മികച്ച പ്രജനന ഗുണം കാരണം ഇതിന്റെ Read More…

Featured Oddly News

തായ്‌ലന്‍ഡില്‍ പോത്തുകള്‍ക്കായി സൗന്ദര്യ മത്സരം! മത്സരവേദിയിലെത്തിച്ചത്‌ പുഷ്‌പകിരീടങ്ങള്‍ അണിയിച്ച്

ബാങ്കോക്ക്‌: തായ്‌ലന്‍ഡില്‍ പോത്തുകളുടെ സൗന്ദര്യ മത്സരം. ചോന്‍ബുരിയിലാണു പോത്തുകള്‍ക്കായി മത്സരം സംഘടിപ്പിച്ചത്‌. കൃഷിയിടങ്ങളില്‍ യന്ത്രങ്ങള്‍ക്കു പ്രാധാന്യം ലഭിച്ചതോടെയാണു പോത്തുകള്‍ പ്രദര്‍ശന മൃഗങ്ങളായി മാറിയത്‌. കൊമ്പിന്റെ വലുപ്പം, കുളമ്പിന്റെ മിനുസം, മൊത്തത്തിലുള്ള ശരീരഘടന എന്നിവയെ അടിസ്‌ഥാനമാക്കിയാണു പോത്തുകള്‍ക്കു സമ്മാനം നല്‍കുന്നത്‌. ചോന്‍ബുരിയിലെ ആഘോഷത്തില്‍ കാട്ടുപോത്തുകളായിരുന്നു പ്രധാന ആകര്‍ഷണം. വിദ്യാര്‍ഥികള്‍ അവതരിപ്പിച്ച പരമ്പരാഗത തായ്‌ നൃത്തത്തോടെയാണു ചടങ്ങുകള്‍ തുടങ്ങിയത്‌. പുഷ്‌പകിരീടങ്ങള്‍ അണിയിച്ചാണു പോത്തുകളെ മത്സരവേദിയിലെത്തിച്ചത്‌. 6.5 അടി ഉയരമുള്ള ചക്രങ്ങളുള്ള പരമ്പരാഗത തടി രഥങ്ങളില്‍ ഉടമകളെയും പരമ്പരാഗത തായ്‌ വസ്‌ത്രം Read More…

Oddly News

മഴയിൽ നിന്ന് രക്ഷപ്പെടാൻ മേൽക്കൂരയിൽ കയറി, പോത്തിനെ താഴെയിറക്കിയത് ക്രെയിൻ ഉപയോഗിച്ച്- വീഡിയോ

മഴയെത്തുടർന്ന് കെട്ടിടത്തിന്റെ കോണ്‍ക്രീറ്റ് മേല്‍ക്കൂരയില്‍ കയറിയ പോത്തിനെ ഹൈഡ്രോളിക് ക്രെയിൻ ഉപയോഗിച്ച് നാടകീയമായി രക്ഷപ്പെടുത്തി. മധ്യപ്രദേശിലെ സിംഗ്രോളി ജില്ലയിൽ പോത്തിനെ രക്ഷപ്പെടുത്തിയ സംഭവം പ്രദേശവാസികൾക്കിടയിൽ ചിരിയും ആശ്വാസവും പടർത്തി. കനത്ത മഴയെത്തുടർന്ന് ഒരു വീടിന്റെ പടികൾ കയറി മേൽക്കൂരയിലെത്തിയ പോത്ത് അവിടെ കുടുങ്ങുകയായിരുന്നു. മണിക്കൂറുകൾക്ക് ശേഷം പോത്തിനെ മേൽക്കൂരയിൽ നിന്ന് രക്ഷിക്കാൻ ഒരു ഹൈഡ്രോളിക് ക്രെയിൻ സംഭവസ്ഥലത്തേക്ക് വിളിച്ചുവരുത്തി. ഈ സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെ നെറ്റിസൺസിൽ നിന്ന് നിരവധി പ്രതികരണങ്ങൾ ലഭിച്ചു. സിംഗ്രോളിയിലെ ദാദർ Read More…

Oddly News

എരുമയ്ക്ക് നല്‍കിയത് 10 കിലോയുടെ സ്വർണമാല! കമന്റ് ബോക്സില്‍ വിമര്‍ശനത്തിന്റെ പെരുമഴ, വീഡിയോ വൈറല്‍

സ്വര്‍ണ്ണത്തിന് വില ഉയരുന്ന സാഹചര്യത്തില്‍ പുറത്തുവരുന്നത് വളരെ കൗതുകകരമായ വാര്‍ത്തയാണ്. രണ്ട് വ്യക്തികള്‍ ചേര്‍ന്ന് ഒരു എരുമയ്ക്ക് സ്വര്‍ണം അണിയ്ക്കുന്നു. അതും 10 കിലോഗ്രാം ഭാരമുള്ള ഒരു സ്വര്‍ണമാലയാണ് എരുമയ്ക്കായി സമ്മാനിച്ചിരിക്കുന്നത് എന്നാണ് വീഡിയോയില്‍ നിന്ന് വ്യക്തമാകുന്നത് .ഈ പ്രവൃത്തിയുടെ പിന്നിലെ ഉദ്ദേശത്തിനെ കുറിച്ച് വ്യക്തമല്ല. ഇത് എവിടെ നിന്ന് പകര്‍ത്തിയ വീഡിയോയാണ് എന്ന കാര്യത്തിലും വ്യക്തതയില്ല. ഇന്‍സ്റ്റാഗ്രാം ഇന്‍ഫ്ളുവന്‍സറായ മുഹമ്മദ് ഡാനിഷ യാക്കൂബ് എന്ന വ്യക്തിയും മറ്റോരാളും ചേര്‍ന്നാണ് എരുമയ്ക്കരിക്കിലെത്തി സ്വര്‍ണം അടങ്ങിയ ബോക്സ് തുറക്കുന്നതും Read More…

Oddly News

പോത്തിന്റെ പുറത്ത് കയറി യാത്ര ചെയ്ത് യുവാവ്; പെട്രോള്‍ വില വര്‍ദ്ധനയ്ക്കെതിരേ പ്രതിഷേധം

ഇന്ധനവിലയില്‍ പ്രതിഷേധിച്ചു കൊണ്ടുള്ള വ്യത്യസ്ത പ്രതിഷേധങ്ങള്‍ നമ്മള്‍ കണ്ടിട്ടുണ്ട്. ആളുകള്‍ കൂട്ടമായും ഒറ്റയ്ക്കുമൊക്കെ പ്രതിഷേധങ്ങള്‍ നടത്താറുണ്ട്. ഇത്തരത്തില്‍ ഒരാളുടെ വ്യത്യസ്തമായ പ്രതിഷേധമാണ് ശ്രദ്ധേയമാകുന്നത്. സംഭവം ഡല്‍ഹിയിലാണ് നടന്നത്. പെട്രോള്‍ വില കൂടുന്നതിനെതിരെ പോത്തിന്റെ പുറത്ത് കയറി പ്രതിഷേധിയ്ക്കുകയായിരുന്നു ഒരു യുവാവ്. മുയലിന്റെ തല പോലത്തെ ഹെല്‍മറ്റ്, കൈയില്‍ ഗ്ലൗസ്, പുറത്ത് ബാക്ക്പാക്കും ധരിച്ചാണ് യുവാവ് പോത്തിന്റെ പുറത്ത് കയറി എത്തിയത്. ഇതിനു മുന്‍പും യുവാവ് സമാനമായ നിരവധി വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിട്ടുണ്ട്. നടുറോഡില്‍ പോത്തിനെയും കൊണ്ട് വരുന്ന Read More…